ഓഗസ്റ്റ് 21, 2008
ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും
അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക വിനിമയരംഗത്ത് വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി പി ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ് ലോകത്ത് നല്ല രീതിയില്‍ ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ് സി പി ഐ എം തീരുമാനം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ എന്തുകൊണ്ട് നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല? എന്ന ഉപതലക്കെട്ടോടെയുള്ള ഭാഗത്ത് പാരാഗ്രാഫ് നമ്പര്‍ 4.3 ലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്.
ബ്ലോഗ് ലോകത്തിന്റെ അറിവിലേക്കും ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി അത് ചുവടെ ചേര്‍ക്കുന്നു:
4.3 മൂന്നാമതായി സര്‍ക്കാരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ് വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പത്രങ്‌ഹള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ ചെയ്‌ത് മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ ധാരണയാണ് ചിലര്‍ക്കുള്ളത്. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ് ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്. നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ് ഇന്റര്‍നെറ്റ് വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.
ബ്ലോഗ് ലോക നിവാസികളുടെ ശ്രദ്ധയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.
ജൂലൈ 26, 2008
നെറികെട്ട വാര്‍ത്തയിലൂടെ ഒളിമങ്ങിയ ചന്ദ്രിക
മാധ്യമങ്ങള്‍-അത് ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആയാലും മതസംഘടനയുടെ ആയാലും വാര്‍ത്തകളില്‍ പുലര്‍ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്. അത് നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്.
ഈ മുന്‍വിധികളെയെല്ലാം അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത് വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ ഇടയിലാണോ എന്നു സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ (26.07.2008)ല്‍ വായിച്ചത് ഞെട്ടലോടെയാണ്. സമീപകാലത്തൊന്നും സമൂഹത്തിലേക്ക് വിഷം വമിപ്പിക്കുന്ന ഇത്ര നെറികെട്ട, സംസ്‌കാരശൂന്യമായ, ഒരു വാര്‍ത്ത വായിച്ചിട്ടില്ല. വായിച്ചുകൊണ്ടിരിക്കൂ →
ജൂലൈ 25, 2008
മനോരമയുടെ വാണം മേലോട്ടോ കീഴോട്ടോ
കുമ്പസാരക്കൂട്ടില്‍ നില്‍ക്കുമ്പോഴും ദൈവംതമ്പുരാനെ എങ്ങനെ പറ്റിക്കാം എന്നു ചിന്തിക്കുന്ന പാപിയെപ്പോലെയാണ് മലയാള മനോരമ. ജനങ്ങളെ കബളിപ്പിക്കാന്‍ എന്തു വേഷവും കെട്ടും. `പാപം’ ചെയ്യുന്നവരെ ശിക്ഷിക്കാനായി മനോരമ മുഖപ്രസംഗ പേജില്‍ ഒരു മുഖപ്രസംഗ ദണ്‌ഡ് കരുതിവെച്ചിട്ടുണ്ട്. പൊലീസിന്റെ ലാത്തി പോലെയാണത്. എക്കാലത്തും ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കു ചതുര്‍ത്ഥിയായവരെ തെരഞ്ഞുപിടിച്ചാണല്ലോ ആ ദണ്‌ഡുകൊണ്ട് പൊലീസ് തല്ലുന്നത്. ആളുമാറി പോകാതിരിക്കാന്‍ മുഖം നോക്കി തന്നെ തല്ലും. മുഖപ്രസംഗ ദണ്‌ഡുകൊണ്ടുള്ള ഏറ്റവും ഒടുവിലത്തെ തല്ല് (വി എസ്: ആ വാണം വേണ്ടിയിരുന്നോ?-2008 ജൂലൈ 14) മനോരമയ്‌ക്ക് ഇഷ്‌ടമില്ലാത്ത മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പിടലിക്കാണ്. വായിച്ചുകൊണ്ടിരിക്കൂ →
ജൂലൈ 18, 2008
കരുണാകരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍
കെ കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ സ്വാധീനശക്തിക്ക് ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം കരുണാകരനുതുണയായിരിക്കുകയാണ്. എതിര്‍ശബ്‌ദങ്ങളുടെ നാവായിമാറുകയാണ് കരുണാകരന്‍. കെ പി സി സി നേതൃനിരയില്‍, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞതും കരുണാകരന് കരുത്തായി. വായിച്ചുകൊണ്ടിരിക്കൂ →
ജൂണ്‍ 26, 2008
ധന്യമാത്രമല്ല, ശ്രീമതിയും ഒഴിയണം
പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഫലമായി ഭരണാധികാരം ലഭിച്ചാല്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി എത്തരത്തില്‍ പ്രവര്‍ത്തിച്ചുകൂടാ എന്നതിന് ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ് കേരളത്തിലെ സി പി ഐ എം. തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുമ്പോള്‍ പലതരം വ്യതിയാനങ്ങള്‍ക്കും ബൂര്‍ഷ്വാ സ്വാധീനങ്ങള്‍ക്കും കീഴ്‌പ്പെട്ടു പോകുന്നതിന്റെ ദുരനുഭവങ്ങള്‍ ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും ഇതിനൊരപവാദമായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലൂടെ ഈ തെറ്റുതിരുത്തുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഇതിന് അവലംബിക്കുന്ന മാര്‍ഗം. അതിന്റെ പ്രത്യാഘാതമായിരുന്നു 1964 ലെ പിളര്‍പ്പ്. വായിച്ചുകൊണ്ടിരിക്കൂ →
മേയ് 29, 2008
ജിമെയില്‍ ഇനി മലയാളത്തില്‍
ജി മെയില്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ജി മെയില്‍ മലയാളത്തില്‍ ഉപയോഗിക്കാനുള്ള സംവിധാനത്തിന് ഗൂഗിള്‍ തുടക്കം കുറിച്ചു. ഇതനുസരിച്ച് ജി മെയിലിലേക്ക് സൈന്‍ ഇന്‍ ചെയ്‌തു പ്രവേശിച്ചാല്‍ പിന്നെ എല്ലാം മലയാളത്തില്‍ തന്നെ ദൃശ്യമാകും. കംപോസ് മെയില്‍ എന്നതിനു പകരം മെയില്‍ കമ്പോസ് ചെയ്യുക എന്നും സെന്റ് മെയില്‍ എന്നതിന് അയച്ച മെയില്‍ എന്നും ട്രാഷ് എന്നതിന് ചവറ്റുകൊട്ട എന്നും മൊഴിമാറ്റം നടത്തിയിരിക്കുന്നത് കാണാം. വായിച്ചുകൊണ്ടിരിക്കൂ →
മേയ് 22, 2008
നട്ടെല്ലിന്റെ സ്ഥാനത്ത് വാഴത്തണ്ടായാല്‍….
സന്തോഷ് മാധവന്‍ എന്ന അമൃതചൈതന്യയുടെ അധോലോക കഥകളില്‍ നടുങ്ങി നില്‍ക്കുമ്പോഴാണ് ഭദ്രാന്ദയുടെ കിറുക്കുകള്‍ കേരളം ടെലിവിഷനില്‍ ലൈവായി കണ്ടത്. പിന്നീട് എത്രയെത്ര സ്വാമിമാര്‍ വിശ്വചൈതന്യ ബോധിയെന്ന പഴയ സംവിധായകന്‍ സുനില്‍ മുതല്‍ മുതലമടയിലെ സുനില്‍ ദാസും തൃശൂരിലെ ദിവ്യ ജോഷിയെന്ന ദിവ്യ മാത വരെ എത്രയെത്ര അവതാരങ്ങള്‍. പാസ്റ്റര്‍മാരും അത്ഭുതജലം നല്‍കുന്ന മൊല്ലാക്കമാരുമൊക്കെയായി നൂറുകണക്കിന് ആള്‍ദൈവങ്ങളാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഡി വൈ എഫ് ഐയെ ബഹുദൂരം പിന്നിലാക്കി യുവമോര്‍ച്ച ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തെക്കിക്കുന്നതില്‍ തിളങ്ങി നിന്നു. ഒ രാജഗോപാലന്റെ ആള്‍ദൈവ ബന്ധങ്ങള്‍ പുറത്താക്കി കൈരളി ചാനല്‍ തിരിച്ചടിച്ചു. ആള്‍ദൈവങ്ങള്‍ക്കെതിരെ പൊലീസ് വേട്ട തുടരുമ്പോഴും നേട്ടം തങ്ങളുടേതാക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. പല സ്വാമിമാരെയും പിടിക്കുമ്പോള്‍ അവര്‍ ബാലേട്ടാ… എന്നുവിളിച്ച് കേഴുന്നത് ആഭ്യന്തര മന്ത്രിക്ക് തലവേദനയും സൃഷ്ടിക്കുന്നു. അതുകൊണ്ടു കൂടിയാവണം ഡി വൈ എഫ് ഐയ്‌ക്കും മിണ്ടാട്ടം മുട്ടുന്നത്. വായിച്ചുകൊണ്ടിരിക്കൂ →
മേയ് 20, 2008
ചെഗുവേരയും കാസ്‌റ്റ്‌ലസും
ജാതിയതയുടെയും മതഭ്രാന്തിന്റെയും ചോരക്കഥകള്‍ ഓരോ ദിവസത്തെയും മാധ്യമവാര്‍ത്തകളെ പൊള്ളിക്കുന്ന അനുഭവമാക്കുമ്പോള്‍ അപൂര്‍വ്വമായെങ്കിലും മഴപെയ്യാറുണ്ട്. 20 മെയ് 2005ലെ ദേശാഭിമാനി പത്രം വായിച്ചപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തകണ്ടു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌ത രണ്ടു പേരെക്കുറിച്ചുള്ള കഥ. പുതിയ തലമുറയിലെ പ്രണയിനികള്‍ ജാതകം വരെ നോക്കി പ്രണയിക്കുന്ന ഇക്കാലത്ത് ഈ കഥ ആരെയെങ്കിലും ആവേശം കൊള്ളിച്ചിരുന്നെങ്കില്‍…. വായിച്ചുകൊണ്ടിരിക്കൂ →
ഏപ്രില്‍ 4, 2008
140 എംഎല്‍എമാര്‍ക്കും കേരളം മാപ്പുനല്‍കട്ടെ
നിയമസഭയുടെ സുവര്‍ണ്ണജൂബിലി വേളയിലെ അവസാനത്തെ സമ്മേളനം, അതായത് പന്ത്രണ്ടാം നിയമസഭയുടെ ഏഴാം സമ്മേളനം തീര്‍ത്തും വഴിപാടായി. പ്രതിപക്ഷം ഒരുക്കിവെച്ചിരുന്ന പടക്കങ്ങളെല്ലാം വേണ്ടത്ര ഗൃഹപാഠം ചെയ്യാത്തതുകൊണ്ട് കുതിര്‍ന്നു. ഫെബ്രുവരി 20ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ തുടങ്ങിയ സഭ പതിനാല് ദിവസം സമ്മേളിച്ചു. ഇതിനിടെ ബജറ്റവതരണവും നാലുമാസത്തെ വോട്ടോണ്‍ അക്കൗണ്ടും ചെറുകിട തോട്ടം തൊഴിലാളി ക്ഷേമനിധി, ദേവസ്വം ബോര്‍ഡുകളുടെ നിയമനം പി എസ് സിക്ക് വിടല്‍, കേരള മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷന്‍ തുടങ്ങി മൂന്ന് ബില്ലുകളും പാസാക്കി. ഈ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി എന്നതൊഴിച്ചാല്‍ സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലിനോ വിമര്‍ശനങ്ങള്‍ക്കോ തിരുത്തലുകള്‍ക്കോ യാതൊരു ഇടവും സമ്മേളനത്തിലുണ്ടായില്ല. നിര്‍ജ്ജീവമായ പ്രതിപക്ഷവും നിര്‍വികാരരായ ഭരണപക്ഷവും തോളുരുമ്മി നിന്ന് സമ്മേളനനടപടികള്‍ അവസാനിപ്പിച്ചു എന്നു പറയുന്നതാവും ഭംഗി. ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ടവരാണെന്ന ബോധത്തോടെ ജനപക്ഷത്തു നിന്ന് എന്തെങ്കിലും സംസാരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇതിനപ്പുറം തങ്ങളില്‍ നിന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന പ്രതിപക്ഷ വിളംബരം കൂടിയായിരുന്നു ഇത്.
