Entries from നവംബര്‍ 2007

നവംബര്‍ 30, 2007

പിണറായി ലേഖനങ്ങള്‍

ബര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തു പുത്രന്‍ ? എന്ന പേരില്‍ ജനശക്തി മാസികയില്‍ ചെയ്‌ത ലേഖനവും അതിനോട്‌ അനുബന്ധിച്ചുള്ള ഇതര ലേഖനങ്ങളും
1 ബര്‍മിങ്‌ഹാമില്‍ പഠിക്കുന്ന പിണറായിയുടെ മകന്‍ ആരുടെ ദത്തു പുത്രന്‍ ?
2 വിഭാഗീയതയുടെ തണല്‍
3. രജനി എസ് ആനന്ദിനെ ഓര്‍മയുണ്ടോ
വായിച്ചുനോക്കി അഭിപ്രായങ്ങള്‍ പറയുമല്ലോ…

നവംബര്‍ 30, 2007

വിരഹം

രാക്കറുപ്പിന്റെ കമ്പളം
നിന്റെയോര്‍മ്മത്തണുപ്പിനെ
മൂടിപ്പുതപ്പിച്ച്
ചൂടൊരുക്കുന്നു

നവംബര്‍ 30, 2007

ഒടുവില്‍ ശേഷിക്കുന്നത്…

പൈതലേ,
നിന്റെ പിടയുന്ന ചിറകില്‍ നിന്നൊരു തൂവല്‍
ഉയിരിന്റെ നിലവിളിയായ്‌ പടരുന്നു
നനുത്ത വിലാപമായി ഋതുഭേദങ്ങളിലൂടെ
നീയെന്റെ പ്രാണനെ കൊത്തിവലിക്കുന്നുരാത്രികളില്‍ ഭൂതപ്പേടിയില്‍
നീ ഞെട്ടിയുണരുന്നതും
ഇറ്റു വെള്ളത്തിനായി കൊക്കു വിതുമ്പുന്നതും
എന്റെ താരാട്ടിന്റെ മഴയൊച്ചയില്‍
മെല്ലെ നീയുറങ്ങുന്നതും
പുലര്‍വെളിച്ചത്തില്‍ നിന്റെ
കണ്ണു തിളങ്ങുന്നതും
നെഞ്ചു തകര്‍ക്കുമോര്‍മായാകുന്നു

നവംബര്‍ 30, 2007

ഇടം

 
കാണാമറയത്തെ
ഒരു ബിന്ദുവില്‍ നിന്നു തുടങ്ങിയ
അനന്തമായ നേര്‍രേഖാസഞ്ചാരംസമാന്തരമായ
ഇടവഴികളുടെ
മൌനാന്വേഷണങ്ങള്‍ ….

നവംബര്‍ 30, 2007

പ്രണയം

ഭ്രമണപഥത്തിലേക്ക്
നേര്‍രേഖയിലൂടെ
ഒരു യാത്ര.
നിശബ്ദമായ ഒരു വിസ്ഫോടനം
ചീളുകളായി ചിതറിത്തെറിച്ച്
അനന്തതയില്‍ വിലയം

നവംബര്‍ 30, 2007

മടക്കം

തെരുവില്‍ നിന്നും
അവസാനത്തെ നിലവിളിയും
നിലച്ച ശേഷമായിരിക്കും
എന്റെ മടക്കം

നവംബര്‍ 30, 2007

മീന്‍മണമുള്ള മഴയെക്കുറിച്ച്‌

 
ആഴ്ചയൊന്നായി നശിച്ച മഴയെന്ന്‌
ഉമ്മറത്തമ്മാവന്റെ പ്‌രാക്ക്‌
മാസം മുമ്പിതേ നാവൊരു
മഴ പെയ്തെങ്കിലെന്ന്‌ പറഞ്ഞിരുന്നു

പാതിരാക്കാണ്‌ അമ്മ വിളിച്ചുണര്‍ത്തിയത്‌
തെക്കേപാടത്ത്‌ പുഴവെള്ളമെത്തി