Entries from ഡിസംബര്‍ 2007

ഡിസംബര്‍ 30, 2007

അയിത്തം തീണ്ടുന്ന അതിര്‍ത്തിഗ്രാമങ്ങള്‍-രണ്ട്‌

അവങ്ക ഏഴുപേര്‍ സത്തു തുലഞ്ചത്‌; എങ്ക മൂന്നാളും പോച്ച്‌
എത്തനെയോ പ്രച്ച്‌നൈകളിരുക്ക്‌, ശൊല്ലിയിട്ട്‌ കാരിയമില്ലൈ. എങ്കളുക്ക്‌ കഞ്ചികൂടെ കിടൈക്കാത്‌. (എത്രയോ പ്രശ്‌നങ്ങളുണ്ട്‌. പറഞ്ഞിട്ട്‌ കാര്യമില്ല. ഞങ്ങള്‍ക്ക്‌ കഞ്ഞി കിട്ടാതാവും) രങ്കന്‍ സംസാരിച്ച്‌ തുടങ്ങിയത്‌ ഇങ്ങനെയാണ്‌. നൂറ്റിയഞ്ചു വര്‍ഷങ്ങളുടെ നരയും ചുളിവും വീണ രങ്കനെ ആര്‍ വി പുതൂരിലെ കാമരാജ്‌ കോളനിയിലാണ്‌ കണ്ടുമുട്ടിയത്‌.
അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ കാലെല്ലുകള്‍ തകര്‍ക്കപ്പെട്ട കഥയാണ്‌ രങ്കനു പറയാനുള്ളത്‌. കിഴക്കനതിര്‍ത്തിയിലെ ചക്ലിയ സമുദായത്തിന്റെ, ആരും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ഒരേട്‌. രങ്കന്‍ പിറന്നതും വളര്‍ന്നതുമൊക്കെ ഇവിടെത്തന്നെ. അന്ന്‌ ഇവിടം [...]

ഡിസംബര്‍ 29, 2007

മലേഷ്യന്‍ കമ്പനിയും ധനമന്ത്രിയും തമ്മില്‍ എന്ത്‌?

മലേഷ്യയിലെ പതിബെല്‍ കമ്പനിയുമായി 2002ല്‍ ഉണ്ടാക്കിയ കരാര്‍, പണി പകുതിമാത്രം പൂര്‍ത്തിയായിരിക്കെ റദ്ദുചെയ്‌ത്‌ ഒന്നരവര്‍ഷം റോഡ്‌ വികസനം ത്രിശങ്കുവിലാക്കിയ ശേഷം 111 കോടി രൂപ അധികം നല്‍കി നിയമവ്യവസ്ഥയെയാകെ അട്ടിമറിച്ച്‌ കരാര്‍ തിരിച്ചു നല്‍കിയതിനു പിന്നില്‍ ധനമന്ത്രി തോമസ്‌ ഐസക്കിന്റെ താല്‍പര്യം എന്ത്‌ എന്ന ചോദ്യം ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്‌. ഇവരുമായുള്ള കരാര്‍ 2006ല്‍ റദ്ദ്‌ ചെയ്‌ത ശേഷം സര്‍ക്കാര്‍ റീ ടെണ്ടര്‍ വിളിച്ചിരുന്നു. ഇതില്‍ പതിബെല്‍ പങ്കെടുത്തിരുന്നില്ല. എന്നിട്ടും ധനമന്ത്രി ഒരുഘട്ടത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നു [...]

ഡിസംബര്‍ 29, 2007

പിടിച്ചുകെട്ടേണ്ടത്‌ ഐസക്കിനെ: എം കെ മുനീര്‍

മുന്‍മരാമത്തുമന്ത്രി എം കെ മുനീറിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തോളമെത്തിയ ആരോപണങ്ങള്‍ മിക്കതും ഉന്നയിച്ചത്‌ ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കാണ്‌. പൊതുമരാമത്തുവകുപ്പില്‍ ഇന്നും തുടരുന്ന പ്രശ്‌നങ്ങളിലും കരാറുകളിലും അറ്റകുറ്റപ്പണികള്‍ മുടങ്ങിയതിലുമെല്ലാം കുറ്റവാളി മുനീര്‍ ആണെന്നാണ്‌ മന്ത്രി ഐസക്‌ ഇപ്പോഴും ആവര്‍ത്തിച്ച്‌ ആരോപിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ഡോ. മുനീറുമായി ജനശക്തിക്കുവേണ്ടി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം
ധനമന്ത്രി തോമസ്‌ ഐസക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ താങ്കള്‍ ആവശ്യപ്പെട്ടിരുന്നല്ലോ. [...]

ഡിസംബര്‍ 28, 2007

അയിത്തം തീണ്ടുന്ന അതിര്‍ത്തിഗ്രാമങ്ങള്‍-ഒന്ന്‌

അയിത്തവും അനാചാരങ്ങളും നിറഞ്ഞ കേരളത്തെയാണ്‌ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നുവിളിച്ചത്‌. പല മഹാരഥന്‍മാരുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ നാട്‌ ഒരുപാട്‌ മാറി. പക്ഷേ, ആ സാമൂഹ്യമാറ്റം പൂര്‍ത്തിയായോ? കാലം കുഴിച്ചുമൂടിയ അയിത്തവും തൊട്ടുകൂടായ്‌മയും കേരളത്തില്‍ നിന്ന്‌ മുഴുവനായി മാഞ്ഞുപോയിട്ടില്ലെന്ന്‌ ഈ കഥകള്‍ വിളിച്ചുപറയുന്നു. കേരളമാതൃകകളില്‍ ആഹങ്കരിക്കുന്ന നമ്മെ ഇതു നാണിപ്പിക്കേണ്ടതാണ്‌.
(ഇത്‌ ഞാന്‍ 2004 സെപ്‌തംബര്‍ 11ന്‌ വര്‍ത്തമാനം ദിനപത്രത്തില്‍ ആരംഭിച്ച പരമ്പരയുടെ തുടക്കമായിരുന്നു. നാല്‌ ദിവസം നീണ്ടു നിന്ന ആ പരമ്പരക്കു ശേഷമാണ്‌ അന്ന്‌ ഈ അയിത്തപ്രശ്‌നം [...]

ഡിസംബര്‍ 25, 2007

കഥ പറയുമ്പോള്‍

           അങ്ങനെ ‘ഹലോ’ കണ്ടതിനു ശേഷം ഒരു സിനിമ കണ്ടു. ശ്രീനിവാസനും മമ്മൂട്ടിയും മീനയുമൊക്കെ അഭിനയിച്ച ‘കഥപറയുമ്പോള്‍’. എന്റെ കാഴ്‌ചയുടെ കുഴപ്പം കൊണ്ടാണോ ആസ്വദിക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണോ എന്നറിയില്ല സിനിമ മൊത്തത്തില്‍ എനിക്കിഷ്ടപ്പെട്ടില്ല. ചിന്താവിഷ്ടയായ ശ്യാമളയുടെയും അഴകിയ രാവണന്റെയും നിഴലും ചിരിപ്പിക്കാത്ത കുറെയേറെ തമാശകളുമായി ആദ്യപകുതി ഇഴഞ്ഞു നീങ്ങി.
സത്യന്‍ അന്തിക്കാട്‌ സിനിമകളുടെതിനു സമാനമാക്കാന്‍ ശ്രമിച്ച ഗ്രാമീണ പശ്ചാത്തലം ഏച്ചുകെട്ടിയ പോലെയാണ്‌ അനുഭവപ്പെട്ടത്‌. നല്ല കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുര്‍ബലമായ സംഭാഷണങ്ങള്‍ അവയുടെ കരുത്ത്‌ ചോര്‍ത്തിക്കളഞ്ഞു. കഥാപാത്രങ്ങള്‍ക്ക്‌ ഒട്ടും യോജിക്കാത്ത [...]

ഡിസംബര്‍ 23, 2007

അപ്രഖ്യാപിത ഹെല്‍മെറ്റ്‌ വേട്ട: ചില സത്യങ്ങള്‍

കോടതിയുടെ പ്രകോപനമില്ലാതെ കേരളത്തില്‍ എപ്പോഴെങ്കിലും ഹെല്‍മെറ്റ്‌ വേട്ട നടന്നതായി അറിവില്ല. എന്നാല്‍ കേരളത്തില്‍ രണ്ടാഴ്‌ചയായി വ്യാപകമായ ഹെല്‍മെറ്റ്‌ വേട്ട നടക്കുന്നുണ്ട്‌. എന്താണിതിന്റെ ഗുട്ടന്‍സ്‌ എന്നാലോചിച്ച്‌ തല കുറേ പുകച്ചിരുന്നു. ഒരാഴ്‌ച മുമ്പ്‌ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പതിവു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട്‌ ചില പത്രക്കാര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ കള്ളന്‍മാരെ പിടിച്ചിട്ടു മതി ഹെല്‍മെറ്റ്‌ വേട്ടയെന്ന്‌ പോലീസുകാരോടായി അദ്ദേഹം പറയുകയും ചെയ്‌തു.
നാല്‌ ദിവസം മുമ്പ്‌ എകെജി സെന്ററിനു മുമ്പില്‍ വെച്ച്‌ [...]

ഡിസംബര്‍ 23, 2007

അപകടകരമായ വിജയം

വീണ്ടും തന്റെ നേതൃത്വത്തിലായിരിക്കും പുതിയ മന്ത്രിസഭ ഗുജറാത്തില്‍ അധികാരത്തില്‍ വരുമെന്ന്‌ ആദ്യം പറഞ്ഞത്‌ മോഡി തന്നെയാണ്‌. പാര്‍ട്ടി നേതൃത്വത്തിനുള്ള സൂചനയായാണ്‌ താന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന്‌ മോഡി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എസ്‌ എം എസ്‌ സന്ദേശം അയച്ചത്‌. ദല്‍ഹിയിലിരുന്ന്‌ ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റിന്‌ ആരും പാര്‍ട്ടിക്ക്‌ അതീതരല്ലെന്ന്‌ പറയേണ്ടി വന്നു.
വര്‍ഗീയമായ ധ്രുവീകരണത്തിന്റെ ഉല്‌പന്നമാണ്‌ ഗുജറാത്തിലെ ബിജെപിയുടെ അഥവാ മോഡിയുടെ വിജയം എന്നത്‌ വ്യക്തമാണ്‌. തീവ്രമായ ആശയങ്ങളായിരുന്നു [...]

ഡിസംബര്‍ 22, 2007

മൈക്രോസോഫ്ടിനെ സ്കൂളുകളില്‍ കുടിയിരുത്തുന്നു

കേരളാ കൗമുദിയില്‍ എന്റെ സുഹൃത്ത്‌ മനോജ്‌ കടമ്പാട്‌ എഴുതിയിരിക്കുന്ന വാര്‍ത്ത ആശങ്കാജനകമാണ്‌. കെട്ടിഘോഷിച്ച്‌ നടപ്പിലാക്കിയ സ്‌കൂളിലെ ലിനക്‌സ്‌ പദ്ധതി അട്ടിമറിക്കപ്പെടുകയാണ്‌. മൈക്രോസോഫ്‌റ്റിനോട്‌ എന്നെയൊന്ന്‌ കീഴ്‌പ്പെടുത്തൂ എന്ന്‌ പറഞ്ഞാണ്‌ ഇടതുമുന്നണിയിലെ പല മന്ത്രിമാരും നടക്കുന്നത്‌. ഇതിനു പിന്നില്‍ ഇനി എന്തൊക്കെ അഴിമതിക്കഥകളാണോ പുറത്തുവരാന്‍ പോകുന്നത്‌. കാത്തിരുന്നു കാണാം.
ചന്ദ്രശേഖരന്‍ നായര്‍ തന്റെ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിച്ച കൗമുദി വാര്‍ത്ത ഞാനും പ്രസിദ്ധീകരിക്കുന്നു. കാരണം ഇത്‌ അത്രയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌ [...]

ഡിസംബര്‍ 21, 2007

സി പി എം: പന്തിയില്‍ പക്ഷഭേദം

കേരളത്തിലെ സി പി എം സമ്മേളനങ്ങള്‍ ഏകപക്ഷീയമാവുകയാണ്‌ എന്നതിന്റെ നേര്‍ക്കാഴ്‌ചയാണ്‌ പുതുശേരി ഏരിയാ സമ്മേളനത്തിലെ സംസ്ഥാന സമിതിയുടെ ഇടപെടല്‍ സൂചിപ്പിക്കുന്നത്‌. സമ്മേളനങ്ങളില്‍ ഏതുസമയത്തും ഏതുഘടകത്തിലും പി ബി ഇടപെടുമെന്ന പ്രത്യേക മാര്‍ഗനിര്‍ദേശ രേഖയെ ചവറ്റുകുട്ടയിലിട്ട്‌ പി ബി ഉറങ്ങുകയോ ഉറക്കം നടിക്കുകയോ ചെയ്യുകയാണ്‌. ഇതിന്റെ തണലില്‍ നഗ്നമായ ജനാധിപത്യ ധ്വംസനമാണ്‌ സംസ്ഥാനത്തെ പാര്‍ട്ടിയില്‍ നടക്കുന്നത്‌.

ഡിസംബര്‍ 20, 2007

കൈരളി ചതിച്ചു; പ്രകാശ്‌ കാരാട്ട്‌ വെട്ടിലായി

ഗുജറാത്ത്‌ തെരഞ്ഞെടുപ്പില്‍ സംഘപരിവാറിനനുകൂല സാഹചര്യമൊരുക്കാന്‍ സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട്‌ അണിയറയില്‍ കരുക്കള്‍ നീക്കുന്നുവെന്ന പ്രതീതി സൃഷ്‌ടിക്കാന്‍ `കൈരളി’ ചാനല്‍ ശ്രമിച്ചത്‌ വന്‍വിവാദമാകുന്നു. ഗുജറാത്ത്‌ ഒന്നാംഘട്ട വോട്ടെടുപ്പിന്‌ മൂന്നു ദിവസം മാത്രം അവശേഷിക്കെയാണ്‌, `കൈരളി’ പ്രകാശ്‌ കാരാട്ടിനോട്‌ കൊടും ചതി കാട്ടിയത്‌.