തിരഞ്ഞുവന്ന ഒരിടം
വീണ്ടെടുക്കാനാവാത്ത വിധം
ഒലിച്ചുപൊയി
ഈ രാത്രിയില്‍
എല്ലാ നിലവിളികളെയും
പൊത്തിപ്പിടിച്ച്
തിരിച്ചുനടക്കണം
ഡിസംബര്‍ 1, 2007
ഒരിടം
ഡിസംബര്‍ 1, 2007
അദൃശ്യന്റെ വിമര്‍ശനം
അദൃശ്യന്റെ കേരളകേരളം ബ്ലോഗില്‍ മന്ത്രി ജി സുധാകരനെക്കുറിച്ച് വന്ന വിമര്‍ശനം മനോഹരമായി. കേരളത്തിലെ ജനങ്ങള്‍ ഇപ്പോള്‍ ചോദിച്ചുകൊണ്ടിരിക്കുന്ന ചോദ്യങ്ങളും സംശയങ്ങളും തന്നെയാണ് ലളിതമായി അദൃശ്യന്‍ ചോദിക്കുന്നത്.
ഡിസംബര്‍ 1, 2007
ഓയെന്‍വിയല്ല, മധുസൂദനന്‍ നായര്‍ തന്നെ
ചിറ്റൂര്‍ ഗവ. കോളേജില്‍ പഠിക്കുന്ന കാലത്ത് ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ ‘ഇരുളിന്‍ മഹാനിദ്രയില്‍ നിന്ന്’ എന്ന കവിത ഞങ്ങള്‍ക്ക് ഹരമായിരുന്നു. മധുസൂദനന്‍ നായരുടെ സ്വരത്തിലായിരുന്നു ഇത് റേഡിയോയിലൂടെ ഞങ്ങള്‍ കേട്ടിരുന്നത്. സൗഹൃദസായാഹ്നങ്ങളിലും യൂണിയന്‍ ഓഫീസിലെ ഒഴിവുവേളകളിലും ആരെങ്കിലുമൊക്കെ ഈ കവിത ഉറക്കെ ചൊല്ലുകയും മറ്റുള്ളവര്‍ ഏറ്റുചൊല്ലുകയും ചെയ്യുന്നത് പതിവായിരുന്നു. ആദ്യകാലത്ത് മധുസൂദനന്‍ നായര്‍ തന്നെയാണ് ഈ കവിതയുടെ രചനയും എന്നാണ് കരുതിയിരുന്നത്.