മുംബൈ: 13000 രൂപക്ക് ഈ പിസി ലാപ്ടോപ്പ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുകയാണ് തായ്‌വാന്‍ കമ്പനിയായ അസുസ്റ്റെക്. എല്ലാ നികുതികളും ഉള്‍പ്പടെയാണ് 13000 രൂപക്ക് ലാപ്പ്‌ടോപ്പ് നല്‍കുക.
ഇതിനായി ഇന്‍റല്‍ പ്രത്യേകം ഡിസൈന്‍ ചെയ്ത ഒരു ചിപ്‌സെറ്റിലാണ് ഇതു പ്രവര്‍ത്തിക്കുക. അസസ് ബ്രാന്‍ഡ് മാര്‍ക്കറ്റ് ചെയ്യുന്ന ലാപ്‌ടോപ്പ് നവംബറില്‍ അമേരിക്കന്‍ വിപണിയില്‍ എത്തിയപ്പോള്‍ മികച്ച പ്രതികരണമാണ് ലഭിച്ചത്.
2008നു മുന്‍പ് ഇന്ത്യന്‍ വിപണിയിലീ ലാപ്‌ടോപ്പ് എത്തിക്കണമെന്ന് വിചാരിച്ചിരുന്നെങ്കിലും എല്ലാം വിറ്റഴിഞ്ഞതു കാരണമാണ് അതു നടക്കാതെ പോയതെന്ന് അസസ് ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ ആന്‍ഡ്ര്യൂ സൂയി പറഞ്ഞു.
തൈവാനില്‍ മാത്രം 4 ലക്ഷം ലാപ്‌ടോപ്പുകള്‍ രണ്ടുമാസത്തിനിടെ വിറ്റഴിഞ്ഞു. ഒരു വര്‍ഷത്തെ വില്‍പ്പന 40 ലക്ഷം യൂണിറ്റാണ്. യുഎസില്‍ ആദ്യ മോഡലുകള്‍ വിറ്റത് 199 ഡോളറിനാണ്.

http://content.msn.co.in/Malayalam/InfoTech/News/0712-06-4.htm
2അഭിപ്രായങ്ങള്‍
ഡിസംബര്‍ 8, 2007 -ല്‍ 2:29 pm
13000 രൂപയ്ക്ക് ലാപ് ടോപ്പ് കിട്ടന്നത് ഒരു നല്ല കാര്യം.
സെപ്റ്റംബര്‍ 23, 2008 -ല്‍ 7:07 pm
this laptop please send me
ഒരു മറുപടി കൊടുക്കുക