അങ്ങനെ 12മത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് കൊടിയിറങ്ങുന്നു. കഴിഞ്ഞ രണ്ടു വര്‍ഷവും ഒരു ദിവസം കുറഞ്ഞത് മൂന്ന് സിനിമ എന്ന തോതിലെങ്കിലും കണ്ടിരുന്ന സ്ഥാനത്ത് ഇത്തവണ ഇതുവരെ ആകെ കണ്ടത് അഞ്ച് സിനിമകള്‍ മാത്രം. ആദ്യദിവസം ഉദ്‌ഘാടന ചിത്രമായ ബുദ്ധ കൊളാപ്‌സ്‌ഡ് ഇന്‍ ഷെയിം എന്ന ഹനാ മക്‌മല്‍ബഫിന്റെ ഇറാന്‍ ചിത്രം കാണാന്‍ കഴിഞ്ഞു.
പിറ്റേന്ന് മത്സരവിഭാഗത്തിലെ തായിലാന്റ് സിനിമയായ മി മൈസെല്‍ഫ്, അടുത്ത ദിവസം ബാല്‍ക്കന്‍സ് വിഭാഗത്തിലെ ബോര്‍ഡര്‍ പോസ്‌റ്റ്, പിന്നീട് സൗത്ത് കൊറിയയില്‍ നിന്നുള്ള ചുന്‍ഹ്യാംങ്, ചൊവ്വാഴ്‌ച [...]