മറ്റുള്ളവരെ പോലെത്തന്നെ എന്റെ ജീവിതത്തിലും മനോഹരമായിരുന്നു കോളേജില്‍ പഠിച്ചിരുന്ന കാലം. വസന്തകാലം എന്നുതന്നെ പറയാം. ഇതിപ്പോള്‍ എഴുതുന്നതിനു കാരണം ക്യാമ്പസ് പാട്ടുകള്‍ എന്ന ബ്ലോഗ് കണ്ടതാണ്. കോളേജുകളുടെ സാര്‍വദേശിയ ഗാനങ്ങള്‍ വീണ്ടും വായിക്കാനിടവന്നപ്പോള്‍ അറിയാതെ ഒരു സന്തോഷം, ഒരു ഗൃഹാതുരത, തിരികെ കിട്ടില്ലെന്ന് അറിയാമെങ്കിലും വെറുതെ ഒരു മോഹം.
എ സോണ്‍, ഇന്റര്‍ സോണ്‍ കലോത്സവങ്ങള്‍ക്കുള്ള പോക്കിലും വരവിലും പാടിത്തിമര്‍ത്തിരുന്ന ഏറ്റുപാടിയിരുന്ന ഗാനങ്ങള്‍. അതൊന്നും ഒരു ക്യാമ്പസിന്റെയും സ്വന്തമായിരുന്നില്ല. അതിന് ഒരു രചിയിതാവും ഉണ്ടാവാനിടയില്ല. വാമൊഴിയായി അതു തലമുറകള്‍ തോറും കൈമാറി ഇപ്പോഴും ക്യാമ്പസുകളെ പാടിയുണര്‍ത്തുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ പാട്ടുകള്‍ക്ക് വിപ്ലവഛായ വരുന്നു. അലസമായിരിക്കുമ്പോള്‍ കവിതകള്‍ക്കു പുറമെ ഏറ്റുപാടാവുന്ന ചില പാട്ടുകളും ഉണ്ടായിരുന്നു.
നൂറുപൂക്കളെ നൂറു നൂറുപൂക്കളെ….എന്ന ഗാനമായിരിക്കും സഖാക്കള്‍ എന്ന നിലക്ക് ഏറ്റവുമധികം പാടിയിരിക്കുക. എല്ലാ വര്‍ഷവും എസ് എഫ് ഐ യൂണിറ്റ്, ഏരിയ, ജില്ലാ സമ്മേളനാനന്തരം വീ ഷാള്‍ ഓവര്‍ കം ഉണ്ടായിരിക്കും. കലോത്സവവേദികളിലും ക്യാമ്പുകളിലും എത്തുമ്പോഴാണ് ‘പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില് പോകാലോ..’ തുടങ്ങിയ പാട്ടുകള്‍ വരുന്നത്. അടുത്ത സുഹൃത്തുക്കളുമായി ഒരുമിച്ചിരിക്കുമ്പോള്‍ ആരെങ്കിലും ഭരണിപ്പാട്ടും മൂളാറുണ്ട്. ഹോസ്‌റ്റലില്‍ സംഗീതം പഠിച്ചിരുന്ന കൂട്ടുകാര്‍ നോവുപടര്‍ത്തുന്ന ചില നാടന്‍ പാട്ടുകള്‍ ഉറക്കെ പാടിയിരുന്നത് ഓര്‍മ്മയിലുണ്ട്.
ബ്ലോഗില്‍ കണ്ട ചില പാട്ടുകള്‍
പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില് പോകാല്ലോ
മഞ്ഞക്കാട്ടില് പോയാലോ മഞ്ഞക്കിളിയെ പിടിക്കാല്ലോ
മഞ്ഞക്കിളിയെ പിടിച്ചാലോ പപ്പും പൂടേം പറിക്കാല്ലോ
പപ്പും പൂടേം പറിച്ചാലോ ഉപ്പും മൊളകും തിരുമ്മാല്ലോ
ഉപ്പും മൊളകും തിരുമ്മ്യാ പിന്നെ ചട്ടിലീട്ട് വറക്കാല്ലോ
ചട്ടിലീട്ട് വറത്താലോ, നാക്കില വാട്ടി കെട്ടാല്ലോ
നാക്കില വാട്ടി കെട്ടീട്ട് കള്ളുഷാപ്പില് പോകാല്ലോ
കള്ള്‌ഷാപ്പില് പോയിട്ട് അന്തീം കൂട്ടി തട്ടാല്ലോ
അന്തിക്കള്ള് പിടിച്ചാ പിന്നെ, കെട്ടിയ പെണ്ണിനെ തല്ലാല്ലോ
കെട്ടിയ പെണ്ണിനെ തല്ല്യാലോ അങ്ങേ വീട്ടില് പോകാല്ലോ
അങ്ങേ വീട്ടില് പോയാലോ ജാനുപ്പെണ്ണിനെ കാണാല്ലോ
ജാനുപ്പെണ്ണിനെ കണ്ടാലോ, നാലും കൂട്ടി മുറുക്കാല്ലോ
നാലും കൂട്ടി മുറുക്കീട്ട് കാലും നീട്ടി കെടക്കാല്ലോ
കാലും നീട്ടി കെടക്കാന്‍ കൂട്ടിന് ജാനുപ്പെണ്ണിനെ കൂട്ടാല്ലോ
ആ പോകാല്ലോ പോകാല്ലോ മഞ്ഞക്കാട്ടില് പോകാല്ലോ..
………………………………………………….
എട് വടി കൊണ്ട്ര വടി തോട്ടിലൊരു പാമ്പ്..
(cho) ആ .. തോട്ടിലൊരു പാമ്പ്..
ചേരയല്ല മൂര്‍ഖനല്ലാ ചേനത്തണ്ടന്‍ പാമ്പ്…
(cho) ആ .. ചേനത്തണ്ടന്‍ പാമ്പ്..കാര്‍ത്തികേയന്‍ നായരുടെ മൂത്തമോള് കാര്‍ത്തൂ..
(cho) ആ ..മൂത്തമോള് കാര്‍ത്തൂ..
കാര്‍ത്തു നിന്റെ തോര്‍ത്തെവിടെന്ന് ഓര്‍ത്ത് നോക്കടി കാര്‍ത്തൂ..
(cho) ആ ..ഓര്‍ത്ത് നോക്കടി കാര്‍ത്തൂ..
കാര്‍ത്തൂ നിന്റെ തോര്‍ത്തെങ്ങാനും കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ
(cho) ആ ..കൂര്‍ത്തമുള്ളില്‍ കോര്‍ത്തോ…
(ട്യൂണ്‍ മാറി.. )
ആ … കാര്‍ത്തു വിക്കണ തോര്‍ത്ത് വേണമാ
അതോ തോര്‍ത്ത് വിക്കണ കാര്‍ത്തു വേണമാ…നാട്ടിലൊക്കെ വിക്കണത് തോര്‍ത്ത്
തോര്‍ത്ത് വിക്കണ പെണ്ണിന്റെ പേര് കാര്‍ത്തു
ആ … കാര്‍ത്തു വിക്കണ തോര്‍ത്ത് വേണമാ
അതോ തോര്‍ത്ത് വിക്കണ കാര്‍ത്തു വേണമാ…നാട്ടിലൊക്കെ വിക്കണത് മോര്
മോര് വിക്കണ പെണ്ണിന്റെ പേര് മേരി
ആ … മേരി വിക്കണ മോര് വേണമാ
അതോ മോര് വിക്കണ മേരി വേണമാ..
(കാര്‍ത്തു വേണമാ എന്ന ചോദ്യത്തില്‍ ദുരുദ്ദേശമൊന്നുമില്ലെന്ന് ആദ്യമേ വ്യക്തമാക്കട്ടെ. പ്രാസമൊപ്പിയ്ക്കാന്‍ വേണ്ടി മാത്രമാണത്)
ഇപ്പൊ പെട്ടെന്ന് ഓര്‍മ വരുന്നത് ഇത്രയുമാണ്…
ആണി വിക്കണ പെണ്ണിന്റെ പേര് ആനി
കോഴി വിക്കണ പയ്യന്റെ പേര് കോശി
റോസ് വിക്കണ റോസി
മാങ്ങ വിക്കണ മീര
സൂചി വിക്കണ സൂസി
തേങ്ങ വിക്കണ തോമസ്
ജവ്‌ളി വിക്കണ ജോയി
ബോണ്ട വിക്കണ ബിന്ദു
പുട്ട് വിക്കണ പാപ്പി
ഏണി വിക്കണ മാണി
റാഗി വിക്കണ റാണി
ബൈക്ക് വിക്കണ ബൈജു
അങ്ങനെ അങ്ങനെ അപ്പപ്പോള്‍ ചുറ്റും നില്‍കുന്നവരെ പറ്റി ഉണ്ടാക്കുന്ന ഓരോന്ന്…
എന്തും പാടാം ആര്‍ക്കും പാടാം ആരെപ്പറ്റിയും പാടാം
………………………………………………………………………
ശ്യാമ വര്‍ണ രൂപിണീ കഠോര ഭാഷിണീ പ്രിയേ..
പ്രേമ ലേഖനം നിനക്കു ഞാന്‍ തരുന്നിതാ പ്രിയേ..(Chorus)ലാല ലാല ലാല.. ലാല ലാല ലാല ലാലലാ..
ലാല ലാല ലാല.. ലാല ലാല ലാല ലാലലാ..
പ്രേമലേഖനം തരാനായ് അന്നു രാത്രി വന്നതും..
നിന്റെ തന്ത കണ്ടതും പുളീടെ കൊമ്പൊടിച്ചതും..
(Chorus)ലാല ലാല ……………………….
ആളു മാറി നിന്റെ തന്ത വാഴയ്ക്കിട്ടടിച്ചതും..
വേലിചാടി ഓടി ഞാന്‍ ചാണക്കുഴീല്‍ വീണതും…
(Chorus)ലാല ലാല ……………………….
കോലാപ്പൂരി ചപ്പലിട്ടു നീ കുണുങ്ങി വന്നതും..
ചോപ്പ് പൊട്ടു തന്നെ ചേരുമെന്നു ഞാന്‍ പറഞ്ഞതും..
(Chorus)ലാല ലാല ……………………….
പുള്ളിയുള്ള ബ്ലൌസ് വേണമെന്നു നീ ശഠിച്ചതും..
കള്ളടിച്ച പോലെ സിറ്റി മൊത്തമായ് കറങ്ങിയതും
(Chorus)ലാല ലാല ……………………….
ശ്യാമ വര്‍ണ രൂപിണീ കഠോര ഭാഷിണീ പ്രിയേ..
എല്ലാമെല്ലാം ഇത്ര വേഗം നീ മറന്നുവോ പ്രിയേ?..
…………………………………………………………..
കാനന ഛായയിൽ “നാ നാ നാ നാ”
ഞാനും വരട്ടയോ “നാ നാ നാ നാ”
പാടില്ല പാടില്ല “നാ നാ നാ നാ”
പാടേ മറന്നൊന്നും “നാ നാ നാ നാ”
ഒന്നാം വനത്തില് “നാ നാ നാ നാ”
എന്നെയും കൂടൊന്നു “നാ നാ നാ നാ”
പിന്നെയൊരിക്കൽ ഞാൻ “നാ നാ നാ നാ”
ഇന്നുവേണ്ടിന്നുവേണ്ട “നാ നാ നാ നാ”
……………………………………………………………….
കേരളം…കേരളം…കൊച്ചു കൊച്ചു കേരളം…
(Chorus)കേരളം…കേരളം…കേരളം മനോഹരംകേരളം…കേരളം…സുന്ദരമാം കേരളം…
(Chorus)കേരളം…കേരളം…കേരളം മനോഹരം
പരശുരാമന്‍ മഴുവെറിഞ്ഞു പൊങ്ങി വന്ന കേരളം…
(Chorus)കേരളം…കേരളം…കേരളം മനോഹരം
കടലുതാണ്ടി കപ്പലേറി “ഗാമ” വന്ന കേരളം…
(Chorus)കേരളം…കേരളം…കേരളം മനോഹരം
അരി ഇടിച്ചു പൊടി വറുത്തു പുട്ടു ചുട്ട കേരളം….
(Chorus)കേരളം…കേരളം…കേരളം മനോഹരം
സെറ്റുടുത്ത മങ്കമാരു പുട്ടുതിന്ന കേരളം….
(Chorus)കേരളം…കേരളം…കേരളം മനോഹരം
ഉഴുന്നരച്ചു നടുതുളച്ചു വടകള്‍ ചുട്ട കേരളം
(Chorus)കേരളം…കേരളം…കേരളം മനോഹരം
കട്ടന്‍ ചായ കുപ്പീലാക്കി “ലിക്കര്‍” ആക്കി കേരളം…
(Chorus)കേരളം…കേരളം…കേരളം മനോഹരം
കൊടി പിടിച്ചു കൊടി പിടിച്ചു കുഴിയിലായ കേരളം..
(Chorus)കേരളം…കേരളം…കേരളം മനോഹരം
പടവലങ്ങ കല്ലുകെട്ടി വളവു തീര്‍ത്ത കേരളം…
(Chorus)കേരളം…കേരളം…കേരളം മനോഹരം
നാടന്‍ വാറ്റു “കളറു” ചേര്‍ത്തു “ഫോറിന്‍” ആക്കി കേരളം..
(Chorus)കേരളം…കേരളം…കേരളം മനോഹരം
മദാമ്മയേ വഴിയിലിട്ടു തുണിയുരിഞ്ഞ കേരളം..
(Chorus)കേരളം…കേരളം…കേരളം മനോഹരം
കള്ളടിച്ചു കള്ളടിച്ചു കണ്ണു പോയ കേരളം..
(Chorus)കേരളം…കേരളം…കേരളം മനോഹരം
മണ്ണു മാന്തി കൂന കുത്തി കപ്പ നട്ട കേരളം..
(Chorus)കേരളം…കേരളം…കേരളം മനോഹരം
ജോസഫുള്ള മാണിയുള്ള പിള്ളയുള്ള കേരളം..
(Chorus)കേരളം…കേരളം…കേരളം മനോഹരം
കേരളം…കേരളം…കൊച്ചു കൊച്ചു കേരളം..
(Chorus)കേരളം…കേരളം…സുന്ദരമാം കേരളം…
…………………………………………………..
1 അഭിപ്രായം
ഡിസംബര്‍ 6, 2008 -ല്‍ 2:44 am
very nicee…rocking…