ഡിസംബര്‍ 19, 2007...5:35 am

കൊല്ലാം പക്ഷെ കീഴടക്കാനാവില്ല

Jump to Comments

 durmedas.gif

സ്വന്തം പാര്‍ട്ടിക്കാര്‍ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദനെ പ്രതീകാത്മകമായി തൂക്കിലേറ്റിയപ്പോള്‍. അമ്പലപ്പുഴ ഏരിയാ സമ്മേളനത്തോടനുബന്ധിച്ച്‌ നടത്തിയ റാലിക്കിടെയാണ്‌ സംഭവം. ദുര്‍മേദസായാണ്‌ വി എസിനെ ചിത്രീകരിച്ചത്‌. പുന്നപ്രവയലാര്‍ സമരനായകനും സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന്‌ സിപിഎം രൂപീകരിക്കാന്‍ ഇറങ്ങിവന്നവരില്‍ ജീവിച്ചിരിക്കുന്ന ഏകമലയാളിയുമായ വി എശസിനെ ഇത്ര ക്രൂരമായി അധിക്ഷേപിച്ചിട്ടും ഒരു ചെറുവിരലനക്കാന്‍ സംസ്ഥാന നേതൃത്വം തയാറായില്ല.

3അഭിപ്രായങ്ങള്‍

  • ആത്മാര്‍ത്ഥത ഉള്ള് ഒരു നേതാവാണു വി.എസ്.

    അഭ്യാസിയായിട്ടെന്താ കാര്യം നിലത്തു നിര്‍ത്തിയാലല്ലെ
    അഭ്യാസം കാണിക്കാര്ന്‍ പറ്റൂ.

    അണികള്ളുടെ വിവേകമില്ലായ്മയെ മുതലെട്ക്കുന്ന ഒരു ക്യപ്പിറ്റലിസ്റ്റു ലോബി നിര്‍ഭാഗ്യവശല്‍ മര്‍ക്സിസ്റ്റ് പാര്‍ട്ടിക്കുള്ളില്‍ ഗ്രൂപ്പുകളി നടത്തുന്നു. പാവം മുഖ്യമന്ത്രി നെറികെട്ട വര്‍ക്കു കണ്ണില്‍ കരടായി!

    കൂട്ട് മന്ത്രിസഭയില്‍ തെറ്റു പറ്റുന്നവരെ വിമര്‍ശിക്കുന്നതിനു മുന്‍പ് അവരെ ഉപ്ദേശിച്ചു തെറ്റു തിരുത്തുക്, എല്ലാവരും കൂട്ടായി പ്രവര്‍ത്തിക്കുക, ഇങ്ങനെയൊക്കെ ആയാല്‍ നടിനു ഗുണം കിട്ടും. പകരം
    കാലു വാരാന്‍ ഫോര്‍മുലയും, കെണിയും ഉണ്ടാക്കാന്‍ നടക്കുന്ന നാടിന്റെ ഗതി ഓര്‍ത്ത് നെടുവീര്‍പ്പിടാം

  • സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ ഒരു മുഖ്യമന്ത്രിയെ ഇത്തരത്തില്‍ ചെയ്യുമെങ്കില്‍ ജനത്തിന്റെ കാര്യം എന്താവും!!!

  • തനേഷ്‌ തമ്പി

    ഇതാണ്‌ അഭിനവ വിപ്ലവകാരികളുടെ കേരളാ മോഡല്‍…


ഒരു മറുപടി കൊടുക്കുക