ഡിസംബര്‍ 22, 2007...11:02 am

മൈക്രോസോഫ്ടിനെ സ്കൂളുകളില്‍ കുടിയിരുത്തുന്നു

Jump to Comments

കേരളാ കൗമുദിയില്‍ എന്റെ സുഹൃത്ത്‌ മനോജ്‌ കടമ്പാട്‌ എഴുതിയിരിക്കുന്ന വാര്‍ത്ത ആശങ്കാജനകമാണ്‌. കെട്ടിഘോഷിച്ച്‌ നടപ്പിലാക്കിയ സ്‌കൂളിലെ ലിനക്‌സ്‌ പദ്ധതി അട്ടിമറിക്കപ്പെടുകയാണ്‌. മൈക്രോസോഫ്‌റ്റിനോട്‌ എന്നെയൊന്ന്‌ കീഴ്‌പ്പെടുത്തൂ എന്ന്‌ പറഞ്ഞാണ്‌ ഇടതുമുന്നണിയിലെ പല മന്ത്രിമാരും നടക്കുന്നത്‌. ഇതിനു പിന്നില്‍ ഇനി എന്തൊക്കെ അഴിമതിക്കഥകളാണോ പുറത്തുവരാന്‍ പോകുന്നത്‌. കാത്തിരുന്നു കാണാം.
ചന്ദ്രശേഖരന്‍ നായര്‍
തന്റെ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിച്ച കൗമുദി വാര്‍ത്ത ഞാനും പ്രസിദ്ധീകരിക്കുന്നു. കാരണം ഇത്‌ അത്രയധികം ചര്‍ച്ച ചെയ്യപ്പെടേണ്ടതുണ്ട്‌ എന്നതു തന്നെ.

തിരുവനന്തപുരം: സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ മൈക്രോസോഫ്ടിനെ വീണ്ടും കുടിയിരുത്താന്‍ വിദ്യാഭ്യാസവകുപ്പിലെ ഉന്നതര്‍ ശ്രമിക്കുന്നു. സ്കൂളുകളില്‍ പഠിപ്പിക്കുന്ന സ്വതന്ത്രസോഫ്ട്വേറായ ലിനക്സിനെ ഒഴിവാക്കുന്നതിനുര്‍ ശ്രമത്തിനുപിന്നില്‍ ഐ.ടി അറ്റ് സ്കൂള്‍ ഡയറക്ടറേറ്റിലെ ചില പ്രമുഖരുമുണ്ട്.

തിന്റെ ഭാഗമായി യുവജനോത്സവത്തിന്റെ നടത്തിപ്പ്, സ്കോര്‍, മത്സരങ്ങളുടെ ക്രമം എന്നിവ രേഖപ്പെടുത്താനും എസ്.എസ്.എല്‍.സി പരീക്ഷയ്ക്കുവേണ്ടി വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ ശേഖരിക്കാനുമായി രണ്ട് സോഫ്ട്വേറുകള്‍ സ്കൂളുകള്‍ക്ക് നല്‍കിക്കഴിഞ്ഞു. ഇവ പ്രവര്‍ത്തിപ്പിക്കാന്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേര്‍ വേണം. ഒരു സ്കൂളിലും ഈ ഓപ്പറേറ്റിംഗ് സിസ്റ്റം നിലവില്ല. എല്ലാ സ്കൂളുകളിലേയും കമ്പ്യൂട്ടറുകളില്‍ മൈക്രോസോഫ്ടിന്റെ വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റം സോഫ്ട്വേറും എം.എസ് ഓഫീസ് സോഫ്ടവേറും ലോഡ് ചെയ്യുകയാണ്. മൈക്രോസോഫ്ടില്‍ നിന്ന് ഒറിജിനല്‍ സോഫ്ട്വേറുകള്‍ വാങ്ങണമെങ്കില്‍ 15000 രൂപ നല്‍കേണ്ടിവരും. അതിനാല്‍ എല്ലായിടത്തും വ്യാജസോഫ്ട്വേറുകളാണ് ഉപയോഗിക്കുന്നത്.

പകര്‍പ്പവകാശ നിയമപ്രകാരം ഇത് ക്രിമിനല്‍ കുറ്റമാണെങ്കിലും മൈക്രോസോഫ്ടുകൂടി അറിഞ്ഞുകൊണ്ടായതിനാല്‍ ഇപ്പോള്‍ പ്രശ്നം ഉണ്ടാക്കില്ല. സ്കൂളുകളില്‍ മൈക്രോസോഫ്ട് വ്യാപിച്ചുകഴിഞ്ഞാല്‍ അടുത്ത പടിയായി സോഫ്ട്വേറിന്റെ ഒറിജിനല്‍ വാങ്ങാന്‍ സമ്മര്‍ദ്ദം ചെലുത്താമെന്ന് അവര്‍ക്ക് ഉറപ്പുണ്ട്.ഐ.ടി അറ്റ് സ്കൂള്‍ മുമ്പ് മൈക്രോസോഫ്ടിനെയാണ് പ്രോത്സാഹിപ്പിച്ചിരുന്നത്. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് 2005 മുതല്‍ ലിനക്സ് പഠിപ്പിക്കാന്‍ തുടങ്ങി.

കടപ്പാട്- കേരളകൗമുദി (22-12-07)

2അഭിപ്രായങ്ങള്‍

ഒരു മറുപടി കൊടുക്കുക