എച്ച് എം ടി ഭൂമി ഇടപാടിലെ പോക്കുവരവ് റദ്ദാക്കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ സി പി ഐ സംസ്ഥാന എക്‌സിക്യുട്ടീവ് യോഗം തീരുമാനിച്ചിരിക്കുന്നു. സംസ്ഥാനത്ത് നടന്ന എല്ലാ ഭൂമി ഇടപാടിലും ഒന്നുകില്‍ കെ പി രാജേന്ദ്രനോ അല്ലെങ്കില്‍ ബിനോയ് വിശ്വമോ പങ്കാളിയായിരുന്നു എന്നതിന് ചരിത്രം സാക്ഷി. എളമരം കരീമിനൊപ്പം എച്ച് എം ടി ഭൂമി വിറ്റുതുലക്കാന്‍ തോളോടു തോള്‍ ചേര്‍ന്ന് രാജേന്ദ്രനുമുണ്ടായിരുന്നു എന്നു വ്യക്തം. എന്നാലും ചാനലുകളിലെ ന്യൂസ്‌ഫ്‌ളാഷില്‍ ഇടംകിട്ടാന്‍ സി പി ഐയുടെ ഗിമ്മിക്കുകള്‍ തുടരുന്നു. മൂന്നാറിലെ [...]
Entries from ജനുവരി 2008
ജനുവരി 25, 2008
പൊള്ളുന്ന കെട്ടിട നിര്‍മ്മാണം
സ്വന്തമായി ഒരുതുണ്ടു ഭൂമി, അതിലൊരു വീട്. സ്വദേശത്തും വിദേശത്തുമായുള്ള ശരാശരി മലയാളികള്‍ എല്ലുമുറിയെ പണിയെടുത്ത് സ്വരുക്കൂട്ടിവെക്കുന്ന സമ്പാദ്യമെല്ലാം നിക്ഷേപിക്കുന്നത് ഈ സ്വപ്‌നത്തിലേക്കാണ്. ഭൂമിവില റോക്കറ്റ് വേഗത്തില്‍ കുതിക്കുകയും സാധാരണക്കാര്‍ക്ക് ഏറെക്കുറെ അപ്രാപ്യമാവുകയും ചെയ്യുന്നതിനെക്കുറിച്ച് നാം നിരന്തരം ചര്‍ച്ച ചെയ്‌തുകൊണ്ടിരിക്കുന്ന സന്ദര്‍ഭമാണിത്.
പ്രതിസന്ധികളെയെല്ലാം മറികടന്ന് എങ്ങിനെയെങ്കിലും ഒരു തുണ്ടു ഭൂമി സ്വന്തമാക്കി വീടുപണിയിലേക്ക് പ്രവേശിക്കുമ്പോഴാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാവുക. ഭൂമി വിലയിലെ കുതിച്ചുകയറ്റത്തിന് സമാന്തരമായി നിര്‍മ്മാണ മേഖലയിലെ അവശ്യവസ്‌തുക്കള്‍ക്കും നിമിഷം പ്രതി വില ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. രാജ്യത്താകമാനവും പ്രത്യേകിച്ച് കേരളത്തിലും [...]
ജനുവരി 17, 2008
മുല്ലപ്പെരിയാര്‍ വ്യവഹാരം ചരിത്രത്തിന്റെ ഭാഗമാകുമ്പോള്‍
ഓസ്‌ട്രേലിയയിലെ ഓള്‍ഡ് വിക്‌ടോറിയ ഡാമും കേരളത്തിലെ മുല്ലപ്പെരിയാര്‍ ഡാമും തമ്മില്‍ നിരവധി വിഷയങ്ങളില്‍ (നിര്‍മ്മിച്ച കാലഘട്ടവും നിര്‍മ്മാണ സങ്കേതങ്ങളും ഉള്‍പ്പെടെ) സമാനതകളുണ്ട്. മുല്ലപ്പെരിയാറില്‍ കണ്ടെത്തിയ തരത്തിലുള്ള വിള്ളലുകള്‍ 1964ല്‍ തന്നെ വിക്‌ടോറിയ ഡാമിലും കണ്ടെത്തിയിരുന്നു. അധികൃതര്‍ ഈ വിള്ളലുകള്‍ മറികടക്കുന്നതിന് കോണ്‍ക്രീറ്റ് സ്ലാബുകള്‍ ഉപയോഗിച്ച് ഡാം ശക്തിപ്പെടുത്താന്‍ ശ്രമിച്ചു.
ഇതാണ് മുല്ലപ്പെരിയാറിലും ചെയ്‌തത്. എന്നാല്‍ 1988ല്‍ നടത്തിയ പഠനത്തിലൂടെ ഈ ശക്തികൂട്ടലൊന്നും ഉപകാരപ്പെട്ടില്ലെന്നും ഓള്‍ഡ് വിക്‌ടോറിയ ഡാം സുരക്ഷാ നിലവാരം പുലര്‍ത്തുന്നില്ലെന്നും മനസിലാക്കിയ അധികാരികള്‍ 1990 ഏപ്രിലില്‍ [...]
ജനുവരി 17, 2008
കേരളം എങ്ങിനെ മേല്‍ക്കൈ നേടി
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭയുടെ കാര്യക്ഷമതയുടെയും കേരളത്തോടുള്ള പ്രതിബദ്ധതയുടെയും മാറ്റുരക്കുന്നതാണ് മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍. യു ഡി എഫ് മന്ത്രിസഭയുടെ കാലത്ത് ഈ വിഷയത്തില്‍ തുടരെയുള്ള തിരിച്ചടിയേറ്റ് കേരളം വിലപിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരം ഇനിയും കാണാനായില്ലെങ്കിലും ആശാവഹമായ പുരോഗതി കേരളം നേടിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷ സര്‍ക്കാരിനെതിരെ നിരന്തരം വിവാദങ്ങള്‍ കുത്തിവെക്കുന്ന മാധ്യമങ്ങളാകട്ടെ ഈ നേട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്. ഇപ്പോഴത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കാട്ടിയ നിതാന്ത ജാഗ്രത [...]
ജനുവരി 9, 2008
പ്രണയലേഖനം
വളരെ രസകരമായ ശൈലിയിലുള്ള ഒരു പ്രണയലേഖനം മെയിലില്‍ വന്നത് ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നു. ഇത് ഒരു പക്ഷെ നിങ്ങളില്‍ പലര്‍ക്കും മെയിലില്‍ വന്നിരിക്കണം. വായിച്ചുനോക്കി ആസ്വദിക്കുക. ഇതെഴുതിയ പ്രതിഭയെ അഭിന്ദിക്കാന്‍ ഈ ഇടം ഞാന്‍ നീക്കിവെക്കുന്നു.
ജനുവരി 9, 2008
റിയാലിറ്റി ഷോയില്‍ മുങ്ങുന്ന കേരളം
കണ്ണീര്‍ പരമ്പരകളെ കൈവിട്ട് മലയാളി മങ്കമാര്‍ റിയാലിറ്റിഷോക്ക് മുന്നില്‍ അടയിരിക്കുകയാണല്ലോ. ഇത്തരം കോപ്രായങ്ങള്‍ക്ക് അടിമയായ ഒരു സ്‌ത്രീ ഭര്‍ത്താവിന് അയക്കുന്ന കത്ത് എങ്ങിനെയിരിക്കുമെന്ന ഭാവനയാണ് ചുവടെ പി ഡി എഫ് ഫയലായി ചേര്‍ത്തിരിക്കുന്നത്. ഇത് ആരുടെ രചനയാണെന്ന് അറിയില്ല. എനിക്ക് ഒരു സുഹൃത്ത് മെയിലായി അയച്ചു തന്നതാണ്.
letter.pdf
ജനുവരി 3, 2008
അയിത്തം തീണ്ടുന്ന അതിര്‍ത്തിഗ്രാമങ്ങള്‍-നാല്
അടിമകള്‍ ആനാലും, നാങ്ക്‌ളും മനിസങ്ക്‌തേ..
പകലന്തിയോളം എല്ലുമുറിയെ പണിയെടുക്കുന്ന ദലിതന് പണം ആവശ്യമായാല്‍ ആശ്രയം ഊരുകൗണ്ടന്റെ വട്ടിപ്പലിശ സംഘമാണ്. അത്യാവശ്യങ്ങള്‍ക്കായി വാങ്ങുന്ന പണം ഒരിക്കലും മടക്കിനല്‍കാന്‍ ഇവര്‍ക്കാവില്ല.
മല്ലംപതിയിലെ നടരാജന്‍ പലിശസംഘങ്ങളുടെ ഇരയാണ്. കഴിഞ്ഞ വര്‍ഷം മകള്‍ക്ക് പനി വന്നപ്പോള്‍ ചികിത്സക്ക് പണത്തിനാണ് നാട്ടിലെ കൗണ്ടര്‍ പ്രമാണിയെ സമീപിച്ചത്. ആവശ്യപ്പെട്ട ആയിരം രൂപ ഭീമമായ പലിശക്കാണെങ്കിലു അപ്പോള്‍ തന്നെ കിട്ടി.
ജനുവരി 1, 2008
അയിത്തം തീണ്ടുന്ന അതിര്‍ത്തിഗ്രാമങ്ങള്‍-മൂന്ന്
കുടങ്ങള്‍ കൂട്ടിമുട്ടിയതിന് ഊരുവിലക്ക്
ദലിതന്റെ കുടം സവര്‍ണന്റെ കുടവുമായി കൂട്ടിമുട്ടിയപ്പോള്‍ കരിമാണ്ട കൗണ്ടന്നൂരിലെ രാക്കായിക്കും കുടുംബത്തിനും ലഭിച്ചത് ഊരുവിലക്കായിരുന്നു. സ്വാതന്ത്ര്യത്തിന്റെ അന്‍പത് വര്‍ഷങ്ങള്‍ക്കുശേഷവും ഇവിടെ സവര്‍ണന്റെയും അവര്‍ണന്റെയും കുടങ്ങള്‍ കൂട്ടിമുട്ടുന്നതുപോലും മഹാഅപരാധമാണ്.
2003 മെയിലെ കൊടുംവേനലില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെട്ട ഗ്രാമമായിരുന്നു കരിമാണ്ട കൗണ്ടന്നൂര്‍. ഇവിടെ കൗണ്ടറുടെ വീടിനു മുന്നിലെ പൈപ്പില്‍ വല്ലപ്പോഴും വരുന്ന വെള്ളമായിരുന്നു ഗ്രാമവാസികളുടെയാകെ തൊണ്ട നനച്ചിരുന്നത്. ജന്മിയുടെ വീട്ടാവശ്യത്തിനു ശേഷമേ ചക്ലിയ-പറയ സമുദായങ്ങള്‍ക്ക് വെള്ളമെടുക്കാനാവൂ എന്നത് ഗ്രാമത്തിലെ അലിഖിത നിയമം. കുടവുമായുള്ള കാത്തിരിപ്പിനിടെ റാക്കായിയുടെ കുടം [...]