അച്യുതാനന്ദനൊഴികെ സി പി എമ്മിലെ നേതാക്കളെല്ലാം ചരിത്രമറിയാത്ത പുതിയ തലമുറയിലുള്ളവരാണെന്ന് വെളിയം ഭാര്‍ഗവന് പ്രസ്‌താവിച്ചിരിക്കുന്നു. വെളിയം സഖാവിന്റെ വെളിപാടുകള്‍ ഇങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് നോക്കാതെ അടുത്ത വീട്ടിലെ സമൃദ്ധി കണ്ട് അസൂയ മൂത്താല്‍ എന്തും വിളിച്ചു പറയും. പറച്ചിലു കേട്ടാല്‍ തോന്നും കെ ഇ ഇസ്‌മായിലും കെ പി രാജേന്ദ്രനും സി ദിവാകരനുമെല്ലാം ചരിത്രാധീത കാലത്ത് സി പി ഐയിലെത്തിയവരാണെന്ന്. നാവിന് ലൈസന്‍സില്ലെങ്കില്‍ എന്തും വിളിച്ചുപറയാമെന്നാണ് വെളിയം സഖാവ് [...]
ഫെബ്രുവരി 2, 2008
മനോരമയുടെ ആസനത്തില്‍ മുളച്ച ആല്‍
നാണം കെട്ടവന്റെ ആസനത്തില്‍ വാലു മുളച്ചാല്‍ അതും അവനൊരു തണല്‍ എന്ന പഴമൊഴിയുടെ പൊരുള്‍ എന്താണെന്ന് ഇപ്പോള്‍ മനസിലായി. എച്ച് എം ടി ഭൂമി ഇടപാടില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ടെന്നു വരുത്തി തീര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ കാണുമ്പോള്‍ മാത്തുക്കുട്ടിച്ചായനോട് സഹതാപമാണ് തോന്നുന്നത്. എനിക്ക് സ്‌റ്റാച്യു ജംഗ്‌ഷന്‍ തീറെഴുതി തരണം എന്ന് ഒരപേക്ഷയെഴുതി മുഖ്യമന്ത്രിക്കയച്ചാലും മുഖ്യമന്ത്രിയുടെ ഓഫീസ് പരിശോധിച്ച് നടപടിയെടുക്കുക എന്ന് എഴുതി ബന്ധപ്പെട്ട വകുപ്പിന് കൈമാറും. ഇത് മുഖ്യമന്ത്രിയുടെ ഓഫീസിലെ മാത്രം കാര്യമല്ല. സര്‍ക്കാരുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന [...]