അച്യുതാനന്ദനൊഴികെ സി പി എമ്മിലെ നേതാക്കളെല്ലാം ചരിത്രമറിയാത്ത പുതിയ തലമുറയിലുള്ളവരാണെന്ന് വെളിയം ഭാര്‍ഗവന് പ്രസ്‌താവിച്ചിരിക്കുന്നു. വെളിയം സഖാവിന്റെ വെളിപാടുകള്‍ ഇങ്ങനെയാണ് സ്വന്തം വീട്ടിലേക്ക് നോക്കാതെ അടുത്ത വീട്ടിലെ സമൃദ്ധി കണ്ട് അസൂയ മൂത്താല്‍ എന്തും വിളിച്ചു പറയും. പറച്ചിലു കേട്ടാല്‍ തോന്നും കെ ഇ ഇസ്‌മായിലും കെ പി രാജേന്ദ്രനും സി ദിവാകരനുമെല്ലാം ചരിത്രാധീത കാലത്ത് സി പി ഐയിലെത്തിയവരാണെന്ന്. നാവിന് ലൈസന്‍സില്ലെങ്കില്‍ എന്തും വിളിച്ചുപറയാമെന്നാണ് വെളിയം സഖാവ് കരുതിയിരിക്കുന്നത്.
ഒരു പാര്‍ട്ടിയുടെ സെക്രട്ടറി എന്ന നിലക്ക് കുറച്ചുകൂടി വകതിരിവു കാണിക്കുന്നത് നല്ലാതായിരിക്കും.വായ് തോരാതെ സി പി എമ്മിനെ വിമര്‍ശിക്കുകയും അടുത്ത വാക്കില്‍ ഇരുപാര്‍ട്ടികളും ഒന്നിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. മോശം പാര്‍ട്ടിയാണ് സി പി എമ്മെങ്കില്‍ പിന്നെ നന്നാക്കാനായിരിക്കും സിപിഐയില്‍ ലയിപ്പിക്കുന്നത്. ഒറ്റക്കു നിന്നാല്‍ കേരളത്തിലെ ഒരു പഞ്ചായത്തു വാര്‍ഡില്‍ പോലും തെരഞ്ഞെടുക്കപ്പെടില്ലെന്ന് ഉറപ്പുണ്ടെങ്കിലും അതിന് സി പി എം അനിവാര്യമാണെങ്കിലും മാധ്യമങ്ങളുടെ ശ്രദ്ധ കിട്ടണമെങ്കില്‍ ഇതല്ലാതെ വേറെ വഴിയില്ലെന്ന് വിമര്‍ശകരറിയുന്നുണ്ടോ എന്നായിരിക്കും വെളിയം ചോദിക്കുന്നത്.
ഫെബ്രുവരി 2, 2008...11:05 am
വെളിവില്ലാത്ത വെളിപാടുകള്‍
Jump to Comments
3അഭിപ്രായങ്ങള്‍
ഫെബ്രുവരി 2, 2008 -ല്‍ 11:46 am
ദയവായി Stop attacking blogs/ബ്ലോഗുകളെ അക്രമിക്കുന്നതു നിര്‍ത്തുക എന്ന ഹരജിയില്‍ ഒപ്പുവയ്ക്കുകകയും കൂടുതല്‍ പേര്‍ക്ക് ലിങ്ക് അയക്കുകയും ചെയ്യുമല്ലോ.
ഫെബ്രുവരി 22, 2008 -ല്‍ 11:05 am
we will say about the -layanam–between cpi and cpm……we will critisize them b coz we r brothers……veliyam bargavan is a communist…..no more than about it………he is a real communist…….
ഫെബ്രുവരി 24, 2008 -ല്‍ 9:15 am
what u think about comrade veliyum…….he is a real communist……..we will critisize cpm bcoz we r brothers………cpi is not a group of people…its a party….a real communist party………