ഫെബ്രുവരി 3, 2008

ഇന്നത്തെ പ്രധാന തമാശ

പോക്കുവരവ്‌ റദ്ദാക്കേണ്ടി വന്നാലും ഐ ടി പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന്‌ ഏഷ്യാനെറ്റിനു കൊടുത്ത പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നു. ഇതു പറയാന്‍ കരീമാരാണെന്ന്‌ മനസിലാവുന്നില്ല. ഐടിക്ക്‌ പ്രത്യേക വകുപ്പും മന്ത്രിയുമുണ്ടല്ലോ. എന്തിനാ മറ്റുള്ളവരുടെ വകുപ്പില്‍ കയറി കൈയ്യിടുന്നത്‌. പിന്നെ ഏതു പദ്ധതി. അങ്ങനെയൊരു ഐ ടി പദ്ധതിയെ സംബന്ധിച്ചും സര്‍ക്കാരും ബ്ലൂസ്റ്റാറുകാരും തമ്മില്‍ ചര്‍ച്ച നടത്തിയിട്ടില്ലല്ലോ. വീണിടത്തുകിടന്ന്‌ ഉരുളാന്‍ കരീമിനോളം തഴക്കം മറ്റാര്‍ക്കുണ്ടാവാന്‍. പി സി ജോര്‍ജ്‌ പറഞ്ഞപോലെ മേടിച്ച കാശു [...]

ഫെബ്രുവരി 3, 2008

മലയാളികള്‍ അത്ര മണ്ടന്‍മാരാണോ?

മലയാളിയുടെ സാമാന്യബുദ്ധിയെയാണ്‌ മലയാള മനോരമ ചോദ്യം ചെയ്യുന്നത്‌. എച്ച്‌ എം ടി ഭൂമി ഇടപാടില്‍ മന്ത്രി എളമരം കരീം കുടുങ്ങുമെന്ന്‌ ഉറപ്പായതോടെ മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണ്‌ ഇടപാട്‌ നടന്നിരുന്നതെന്ന്‌ വരുത്തിത്തീര്‍ക്കാനാണ്‌ മനോരമയുടെ കൊണ്ടുപിടിച്ച ശ്രമം. അതിനായി ഓരോ ദിവസവും ഒരു ‘ബ്രേക്കിംഗ്‌ ന്യൂസു’മായി അവര്‍ രംഗത്തെത്തുന്നു. ആദ്യം ഷീലാ തോമസ്‌ ഫയല്‍ കണ്ടിരുന്നു എന്നതായിരുന്നു വാര്‍ത്ത. അതിന്‌ തക്കതായ മറുപടി ഷീലാ തോമസ്‌ ഇന്നലെ നല്‍കി. എന്നിട്ടും ഇന്നത്തെ മനോരമയുടെ പ്രധാന വാര്‍ത്തയില്‍ ആരോപണം ആവര്‍ത്തിച്ചിരിക്കുന്നു. ലജ്ജാകരം [...]