മലയാളിയുടെ സാമാന്യബുദ്ധിയെയാണ് മലയാള മനോരമ ചോദ്യം ചെയ്യുന്നത്. എച്ച് എം ടി ഭൂമി ഇടപാടില്‍ മന്ത്രി എളമരം കരീം കുടുങ്ങുമെന്ന് ഉറപ്പായതോടെ മുഖ്യമന്ത്രി കൂടി അറിഞ്ഞുകൊണ്ടാണ് ഇടപാട് നടന്നിരുന്നതെന്ന് വരുത്തിത്തീര്‍ക്കാനാണ് മനോരമയുടെ കൊണ്ടുപിടിച്ച ശ്രമം. അതിനായി ഓരോ ദിവസവും ഒരു ‘ബ്രേക്കിംഗ് ന്യൂസു’മായി അവര്‍ രംഗത്തെത്തുന്നു. ആദ്യം ഷീലാ തോമസ് ഫയല്‍ കണ്ടിരുന്നു എന്നതായിരുന്നു വാര്‍ത്ത. അതിന് തക്കതായ മറുപടി ഷീലാ തോമസ് ഇന്നലെ നല്‍കി. എന്നിട്ടും ഇന്നത്തെ മനോരമയുടെ പ്രധാന വാര്‍ത്തയില്‍ ആരോപണം ആവര്‍ത്തിച്ചിരിക്കുന്നു. ലജ്ജാകരം എന്നല്ലാതെ എന്തുപറയാന്‍.
എക്‌സാമിന്‍ ആന്റ് പുട്ട്‌അപ്പ് അര്‍ജന്റ്‌ലി എന്ന് ഫയലില്‍ എഴുതിയത് ‘പരിശോധിച്ച് അടിയന്തര നടപടി സ്വീകരിക്കണം’ എന്നാണ് മനോരമ ചാനലിനു വേണ്ടി റിപ്പോര്‍ട്ട് ചെയ്‌ത രാജീവ് ദേവരാജ് വിവര്‍ത്തനം ചെയ്‌തത്. രാജീവിനെ ഇംഗ്ലീഷും ജേണലിസവും പഠിപ്പിച്ച അധ്യാപകരെ പറഞ്ഞാല്‍ മതിയല്ലോ. പരിശോധിച്ച് ബന്ധപ്പെട്ട എല്ലാ രേഖകളും അടിയന്തരമായി സമര്‍പ്പിക്കണം എന്നാണ് ഉദ്ദേശിച്ചതെന്ന് ഷീലാ തോമസ് തന്നെ വ്യക്തമാക്കി. സര്‍ക്കാര്‍ നടപടിക്രമങ്ങളെക്കുറിച്ച് പ്രാഥമിക ധാരണയുള്ള എല്ലാവര്‍ക്കും ഇത് നേരത്തെ തന്നെ ബോധ്യമായതാണ്. മനോരമക്കാരന് പ്രാഥമിക ധാരണ ഇല്ലാത്തതാണോ, അതോ ഇല്ലെന്ന് നടിച്ചതാണോ എന്നറിയില്ല.
അതിനെക്കാള്‍ വലിയ ഗുണ്ടുമായാണ് ഇന്നലെ ചാനലും ഇന്നത്തെ പത്രവും രംഗത്തെത്തിയിരിക്കുന്നത്. ബ്ലൂസ്റ്റാറുകാര്‍ മുഖ്യമന്ത്രിയെ കണ്ട് നേരിട്ട് ചര്‍ച്ച നടത്തിയത്രെ. കേരളാ കൗമുദിയിലെ വാചകങ്ങള്‍ കടമെടുത്താന്‍
”ഒരു ദിവസം ശരാശരി നൂറ് നിവേദനങ്ങളെങ്കിലും മുഖ്യമന്ത്രിക്ക് ലഭിക്കാറുണ്ട്. അത് ഓഫീസിലെ സെക്ഷന്‍ കൈകാര്യം ചെയ്‌ത് ബന്ധപ്പെട്ട വകുപ്പുകളിലേക്കയച്ചു കൊടുക്കുകയാണ് രീതിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. സൈബര്‍സിറ്റി പദ്ധതി മുഖ്യമന്ത്രിക്ക് നല്‍കി എന്നാണ് അടുത്തത്. അതിന്റെ രേഖയായി പ്രചരിപ്പിക്കുന്നത് ബ്ലൂസ്റ്റാര്‍ റിയല്‍റ്റേഴ്‌സ് അധികൃതര്‍ എഴുതിയ കത്തായതിനാല്‍ അതിന്റെ നിജസ്ഥിതി ഊഹിക്കാവുന്നതേയുള്ളൂ എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പറഞ്ഞു.”
കാര്യങ്ങള്‍ ക്ലീന്‍. ഇതൊന്നുമറിയാതെയല്ല, കരീമിനെ രക്ഷിക്കുകയും വി എസിനെ കുടുക്കുകയുമാണ് മനോരമയുടെ അജണ്ട. ഇത് തിരിച്ചറിഞ്ഞ് ശക്തമായി പ്രതികരിച്ചത് കേരളാ കൗമുദിയും മംഗളവും മാത്രമാണ്. മാതൃഭൂമി ഒരു അഴകൊഴമ്പന്‍ സമീപനമാണ് സ്വീകരിക്കുന്നത്. മാതൃഭൂമിയെക്കാള്‍ മെച്ചപ്പെട്ട സമീപനമാണ് മാധ്യമത്തിന്റേത്. ദീപികയ്‌ക്കു വിഷയം മനസിലായിട്ടില്ലെന്നതു വ്യക്തം. അതിനിടെ മലയാള മനോരമയ്‌ക്ക് ശക്തമായ പിന്തുണയുമായി എളമരത്തിനെ ന്യായീകരിച്ചും വി എസിനെതിരായ വാര്‍ത്തകളില്‍ നിശബ്ദത പാലിച്ചും പത്രവേശ്യ ദേശാഭിമാനി സജീവമായുണ്ട്.
ഫെബ്രുവരി 3, 2008...3:08 am
മലയാളികള്‍ അത്ര മണ്ടന്‍മാരാണോ?
Jump to Comments