ഫെബ്രുവരി 15, 2008

മമ്മൂട്ടിയെ ആരാധിച്ചാല്‍

രൗദ്രം എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ ക്ലച്ചുപിടിക്കാത്തതിനാല്‍ മലയാളക്കരയാകെ ഒരു റോഡ്‌ ഷോ നടത്താന്‍ പ്ലാന്‍ ചെയ്‌തു നമ്മുടെ മെഗാ താരം മമ്മൂട്ടി. പളപളാ തിളങ്ങുന്ന ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസും ധരിച്ച്‌ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്‌തു നീങ്ങുമ്പോള്‍ മമ്മൂട്ടിക്ക്‌ കൈകൊടുക്കാന്‍ തോന്നി ഒരു യുവാവിന്‌. കൈനീട്ടിച്ചെന്ന യുവാവിനെ മമ്മൂട്ടി കൈനീട്ടി അടിച്ചു. അപ്പോള്‍ ആ മുഖത്തെ ഭാവം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. എന്തൊരു [...]

ഫെബ്രുവരി 15, 2008

ഭൂമാഫിയകളും പൊതുമേഖലാ സ്ഥാപനങ്ങളും

കേരളത്തിലെ ഭൂമാഫിയകള്‍ക്ക്‌ വിരാജിക്കാനുള്ള ഇടമായി മാറിയിരിക്കുകയാണ്‌ സംസ്ഥാനത്തെ പൊതുമേഖലാസ്ഥാപനങ്ങളുടെ ഭൂസ്വത്ത്‌. ആവശ്യത്തിലേറെ ഭൂമി കൈവശം വെച്ചിരിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളുടെ തലപ്പത്തിരിക്കുന്നവരെ വലയില്‍ വീഴ്‌ത്തി രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഒത്താശയോടെ കോടിക്കണക്കിനു രൂപയുടെ പൊതുസ്വത്താണ്‌ ഈ ഭൂമാഫിയകള്‍ അപഹരിക്കുന്നത്‌. ഐ എസ്‌ ആര്‍ ഒക്കു തൊട്ടുപിന്നാലെ എച്ച്‌ എം ടി കൂടി ഈ പട്ടികയില്‍ സ്ഥാനം പിടിച്ചിരിക്കുകയാണ്‌. പുറത്തു വന്നതിനേക്കാള്‍ ഭയാനകമാണ്‌ മാളത്തില്‍ കിടക്കുന്ന ഭൂമി തട്ടിപ്പുകള്‍.

ഫെബ്രുവരി 15, 2008

ദുരൂഹതയൊഴിയാതെ മെര്‍ക്കിസ്റ്റണ്‍ ഭൂമി ഇടപാട്‌

കേരളത്തിന്റെ പൊതുഭൂമികളെയാകെ ഭൂമാഫിയക്കു തീറെഴുതിക്കൊടുക്കാന്‍ ഭരണപ്രതിപക്ഷങ്ങള്‍ സംയുക്തമായും സംഘടിതമായും നടത്തിവരുന്ന ശ്രമങ്ങളെ തുറന്നുകാണിച്ച വിവാദമായിരുന്നു പൊന്മുടിയിലെ മെര്‍ക്കിസ്‌റ്റണ്‍ ഇടപാടുമായി ബന്ധപ്പെട്ട്‌ ഉയര്‍ന്നുവന്നത്‌. പാരിസ്ഥിതിക ദുര്‍ബല പ്രദേശമായി കണക്കാക്കി വനംവകുപ്പിലേക്ക്‌ നിക്ഷിപ്‌തമാക്കിയിരുന്ന മെര്‍ക്കിസ്റ്റണ്‍ എസ്റ്റേറ്റ്‌ സേവി മനോ മാത്യു എന്ന വ്യക്തിക്ക്‌ പതിച്ചുകൊടുക്കാന്‍ ആദ്യം യു ഡി എഫ്‌ സര്‍ക്കാരും തുടര്‍ന്ന്‌ എല്‍ ഡി എഫ്‌ സര്‍ക്കാരും നടത്തിയ നീക്കങ്ങള്‍ പുറത്തായത്‌ ഇസ്രോ(ഐഎസ്‌ആര്‍ഒ)യുമായി സേവി ഭൂമി വില്‌ക്കാനുണ്ടാക്കിയ കരാറിലെ ദുരൂഹതകള്‍ അനാവരണം ചെയ്യപ്പെട്ടപ്പോഴാണ്‌.
പതിവുപോലെ രാഷ്‌ട്രീയമായി കുറ്റകരമായ നിശബ്‌ദത [...]