മേയ് 20, 2008...10:27 am

ചെഗുവേരയും കാസ്‌റ്റ്‌ലസും

Jump to Comments

ജാതിയതയുടെയും മതഭ്രാന്തിന്റെയും ചോരക്കഥകള്‍ ഓരോ ദിവസത്തെയും മാധ്യമവാര്‍ത്തകളെ പൊള്ളിക്കുന്ന അനുഭവമാക്കുമ്പോള്‍ അപൂര്‍വ്വമായെങ്കിലും മഴപെയ്യാറുണ്ട്‌. 20 മെയ്‌ 2005ലെ ദേശാഭിമാനി പത്രം വായിച്ചപ്പോള്‍ അത്തരത്തിലൊരു വാര്‍ത്തകണ്ടു. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ സ്വതന്ത്രമായി ജീവിക്കുകയും വിവാഹം കഴിക്കുകയും ചെയ്‌ത രണ്ടു പേരെക്കുറിച്ചുള്ള കഥ. പുതിയ തലമുറയിലെ പ്രണയിനികള്‍ ജാതകം വരെ നോക്കി പ്രണയിക്കുന്ന ഇക്കാലത്ത്‌ ഈ കഥ ആരെയെങ്കിലും ആവേശം കൊള്ളിച്ചിരുന്നെങ്കില്‍….

ഇനിയും വായിക്കാത്തവര്‍ക്കായി ദേശാഭിമാനി വാര്‍ത്ത ചുവടെ

ചെഗുവേരയ്‌ക്ക്‌ വിവാഹമായി; വധു കാസ്‌റ്റ്‌ലെസ്‌?
സ്വന്തം ലേഖകന്‍
കൊച്ചി: നാലുവര്‍ഷത്തിലേറെ നീണ്ട അന്വേഷണങ്ങള്‍ക്കൊടുവില്‍ ചെഗുവേര ജീവിതസഖിയെ കണ്ടെത്തി. പുനലൂരിലെ കാസ്‌റ്റ്‌ലെസ്‌ കുടുംബത്തിലെ ഇളയ പെതരി ഷൈന്‍ കാസ്‌റ്റ്‌ലെസ്‌. കാസ്‌റ്റ്‌ലെസ്‌ സീനിയറിന്‍െറയും കാസ്‌റ്റ്‌ലെസ്‌ ജൂനിയറിന്‍െറയും സഹോദരി. ദുബായിലെ പ്രശസ്‌ത സ്ഥാപനത്തില്‍ അനിമേറ്ററായ മുണ്ടക്കയം പാലമൂട്ടി ഹനീഫയുടെ മകന്‍ ചെഗുവേര ജാതി-മത വിശ്വാസങ്ങള്‍ക്കതീതമായ വൈവാഹികബന്ധത്തിനായുള്ള അന്വേഷണത്തിലായിരുന്നു. ജീവിതത്തിലോ ഔദ്യോഗികരേഖകളിലോ ജാതിയും മതവുമില്ലാത്ത കുടുംബമാണ്‌ ചെഗുവേരയുടേത്‌. ജാതി-മത വിശ്വാസങ്ങളോട്‌ കലഹിക്കുന്നവര്‍ വിവാഹംപോലുള്ള ആവശ്യം വരുമ്പോള്‍ കലഹം മാറ്റിവയ്‌ക്കലാണ്‌ പതിവ്‌. എല്ലാ ചെഗുവേരയുടെ ജ്യേഷ്‌ഠന്‍ ഹോചിമിനും കലഹം കൈവിടാതെയാണ്‌ വരാപ്പുഴക്കാരി സിലയെ വിവാഹം കഴിച്ചത്‌. ചിത്രകാരനായ ഹോചിമിനും കുടുംബവും കൊച്ചിയിലാണ്‌ താമസം. തൃപ്പൂണിത്തുറ ആര്‍എ𦣳381;ി കോളേജില്‍ നിന്ന്‌ ബിഎഫ്‌എ നേടിയ ചെഗുവേര വിവാഹാലോചനയുടെ ഭാഗമായി മലയാളപത്രങ്ങളിലെല്ലാം പലവട്ടം പരസ്യം നല്‍കി. ജാതിയിലും മതത്തിലും വിശ്വസിക്കാത്ത പെണ്‍കുട്ടിയെ അന്വേഷിക്കുന്ന പരസ്യത്തിന്‌ മോശമല്ലാത്ത പ്രതികരണവുമുണ്ടായി. എന്നാല്‍ കാര്യത്തോടടുക്കുമ്പോള്‍ പലരും വിശ്വാസത്തില്‍ വെള്ളം ചേര്‍ക്കുന്നതായി കണ്ട്‌ പിന്‍വാങ്ങി. പുനലൂര്‍ കല്ലുമല കാസ്‌റ്റ്‌ലെസ്‌ വീട്ടിലേക്ക്‌ രണ്ടുവര്‍ഷം മുമ്പാണ്‌ ചെഗുവേരയുടെ ആലോചന എത്തിയത്‌. അന്ന്‌ ഷൈനി പഠിക്കുകയായിരുന്നു. ഇപ്പോള്‍ സുവോളജിയില്‍ എംഫില്‍ പൂര്‍ത്തിയാക്കിയതോടെ വീട്ടുകാര്‍ ആലോചന ഗൗരവമാക്കി. മതപരമായ ആചാരാനുഷ്‌ഠാനങ്ങളൊന്നുമില്ലാതെ വിവാഹം നടത്താമെന്ന്‌ ധാരണയായി. പരസ്‌പരം മാലചാര്‍ത്തലും സദ്യയും മാത്രമായിരിക്കും ചടങ്ങുകള്‍. മെയ്‌ 25ന്‌ പകല്‍ 12 ന്‌ പുനലൂരിലെ സ്വയംവര ഓഡിറ്റോറിയത്തിലാണ്‌ വിവാഹം. ഷൈനിന്റെ മാതാപിതാക്കളായ ഫസലുദ്ദീനും ആഗ്നസും ജാതി-മത വേലിക്കെട്ടുകളിലൊന്നും വിശ്വസിക്കുന്നില്ല. മക്കള്‍ക്ക്‌ കാസ്‌റ്റ്‌ലെസ്‌ എന്ന പേരിട്ടതും അതുകൊണ്ടുതന്നെ. ഇതിന്‍െറ ഭാഗമായി സമുദായങ്ങളി𦣳368;ിന്ന്‌ ഏറെ എതിര്‍പ്പ്‌ പലപ്പോഴും നേരിടേണ്ടിവന്നിട്ടുമുണ്ട്‌. പുനലൂര്‍ നഗരസഭ ആക്‌ടിങ്‌ ചെയര്‍മാനാണ്‌ കാസ്‌റ്റ്‌ലെസ്‌ ജൂനിയര്‍.

2അഭിപ്രായങ്ങള്‍

ഒരു മറുപടി കൊടുക്കുക