സന്തോഷ് മാധവന്‍ എന്ന അമൃതചൈതന്യയുടെ അധോലോക കഥകളില്‍ നടുങ്ങി നില്‍ക്കുമ്പോഴാണ് ഭദ്രാന്ദയുടെ കിറുക്കുകള്‍ കേരളം ടെലിവിഷനില്‍ ലൈവായി കണ്ടത്. പിന്നീട് എത്രയെത്ര സ്വാമിമാര്‍ വിശ്വചൈതന്യ ബോധിയെന്ന പഴയ സംവിധായകന്‍ സുനില്‍ മുതല്‍ മുതലമടയിലെ സുനില്‍ ദാസും തൃശൂരിലെ ദിവ്യ ജോഷിയെന്ന ദിവ്യ മാത വരെ എത്രയെത്ര അവതാരങ്ങള്‍. പാസ്റ്റര്‍മാരും അത്ഭുതജലം നല്‍കുന്ന മൊല്ലാക്കമാരുമൊക്കെയായി നൂറുകണക്കിന് ആള്‍ദൈവങ്ങളാണ് കഴിഞ്ഞ രണ്ടാഴ്‌ചയായി സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.
ഡി വൈ എഫ് ഐയെ ബഹുദൂരം പിന്നിലാക്കി യുവമോര്‍ച്ച ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തെക്കിക്കുന്നതില്‍ തിളങ്ങി നിന്നു. ഒ രാജഗോപാലന്റെ ആള്‍ദൈവ ബന്ധങ്ങള്‍ പുറത്താക്കി കൈരളി ചാനല്‍ തിരിച്ചടിച്ചു. ആള്‍ദൈവങ്ങള്‍ക്കെതിരെ പൊലീസ് വേട്ട തുടരുമ്പോഴും നേട്ടം തങ്ങളുടേതാക്കാന്‍ ആഭ്യന്തര വകുപ്പിന് കഴിയുന്നില്ല. പല സ്വാമിമാരെയും പിടിക്കുമ്പോള്‍ അവര്‍ ബാലേട്ടാ… എന്നുവിളിച്ച് കേഴുന്നത് ആഭ്യന്തര മന്ത്രിക്ക് തലവേദനയും സൃഷ്ടിക്കുന്നു. അതുകൊണ്ടു കൂടിയാവണം ഡി വൈ എഫ് ഐയ്‌ക്കും മിണ്ടാട്ടം മുട്ടുന്നത്.
അതേസമയം കൈരളി പീപ്പിള്‍ ചാനല്‍ ആള്‍ദൈവങ്ങള്‍ക്കെതിരെ നടത്തുന്ന ക്യാംപൈന്‍ അഭിനന്ദനമര്‍ഹിക്കുന്ന ഒന്നു തന്നെയാണ്. നവോത്ഥാനകേരളത്തിലെ ഇത്തരം ആഴുക്കുകളെ തുറന്നു കാണിക്കുന്നതിന് സ്‌തുത്യര്‍ഹമായ സേവനം തന്നെയാണ് കൈരളി ടീം ചെയ്‌തുകൊണ്ടിരിക്കുന്നത്. ഓരോ ദിവസവും പുതിയ പുതിയ ആള്‍ദൈവങ്ങളുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാന്‍ കൈരളി ലേഖകര്‍ മത്സരിക്കുകയാണ്. അതിനു പിന്നില്‍ എന്തെങ്കിലും രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടെങ്കില്‍ തന്നെ അത് സമൂഹത്തിലുണ്ടാക്കുന്ന അലയൊലികള്‍ ചെറുതല്ല.
മുമ്പ് അമൃതാനന്ദമയിയെയും രവിശങ്കറെയും പോലുള്ള ആള്‍ദൈവങ്ങളുടെ അഭിമുഖം കൊടുത്ത് അവര്‍ക്ക് ഇടതുപക്ഷ കാഴ്‌ചക്കാര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാക്കാന്‍ ശ്രമിച്ചവരാണ് കൈരളിക്കാര്‍ എന്നു മറക്കുന്നില്ല. എ കെ ജി സെന്ററില്‍ ആനന്ദോത്സവം നടത്താന്‍ ശ്രമിച്ച എം എ ബേബിയാണല്ലോ കൈരളിയുടെ തലപ്പത്ത്. പാര്‍ട്ടിക്കകത്ത് ആര്‍ക്കെങ്കിലുമെതിരെയുള്ള നീക്കത്തിന്റെ ഭാഗമാണ് ആള്‍ദൈവ വാര്‍ത്തകള്‍ക്കുപിന്നിലെന്നും കരുതപ്പെടുന്നുണ്ട്. എന്തുതന്നെയായാലും ഉചിതമായ നടപടിയാണ് സമൂഹത്തിനായി കൈരളി ചെയ്യുന്നത്.
യുവജനസംഘടനകള്‍ കള്ളസ്വാമിമാര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. പലയിടത്തും അത്തരം സ്ഥാപനങ്ങള്‍ അടിച്ചു തകര്‍ക്കുന്നു. ഡി വൈ എഫ് ഐയുടെ രാജേഷുമാര്‍ നാടുനീളെ നടന്ന് പ്രസ്‌താവനയിറക്കുന്നു. എന്നിട്ടും അമൃതാനന്ദമയിക്കെതിരെയോ, ശ്രീ ശ്രീ രവിശങ്കറിനെതിരെയോ, സായിബാബക്കെതിരെയോ എന്തെങ്കിലും നാവനക്കാന്‍ ഇക്കൂട്ടര്‍ ധൈര്യം കാണിച്ചില്ല. അവര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെടാനുള്ള ആര്‍ജ്ജവം ആര്‍ക്കുമുണ്ടായില്ല. അതെങ്ങനെ യുവജന നേതാക്കളുടെ നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെങ്കില്‍ ഇങ്ങനെയല്ലാതെ പിന്നെന്താണ് സംഭവിക്കുക.
8അഭിപ്രായങ്ങള്‍
മേയ് 22, 2008 -ല്‍ 7:58 am
എ കെ ജി സെന്ററില്‍ ആനന്ദോത്സവം നടത്താന്‍ ശ്രമിച്ച എം എ ബേബിയാണല്ലോ കൈരളിയുടെ തലപ്പത്ത്.
ആനന്ദോത്സവം നടത്താന്‍ തീരുമാനിച്ചു എന്നതിനു വല്ല തെളിവും ഉണ്ടോ?
മേയ് 22, 2008 -ല്‍ 7:59 am
ശ്രമിച്ചു എന്നതിനു തെളിവുണ്ടോ എന്ന് തിരുത്തിവായിക്കുക.
മേയ് 22, 2008 -ല്‍ 9:10 am
ആനന്ദോത്സവം നടത്തുക എന്നത് ഒരു പ്രയോഗം മാത്രമാണ്. മാനവീയമൊക്കെ കത്തി നില്‍ക്കുന്ന കാലത്ത് ശ്രീ ശ്രീ രവിശങ്കറിന്റെ ജീവനകല ആര്‍ട്ട് ഓഫ് ലിവിംഗ് എ കെ ജി സെന്ററില്‍ സ്ഥിരമാക്കാനുള്ള എം എ ബേബിയുടെ തീരുമാനം വലിയ വിവാദത്തിന് വഴിവെച്ചിരുന്നു. തെളിവ് അക്കാലത്ത് പത്രം വായിച്ചിരുന്നവരുടെ ഓര്‍മ്മയും. പിന്നെ പത്രങ്ങളുമായിരിക്കും. വിവാദത്തെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു എന്നാണ് എന്റെ ഓര്‍മ്മ.
മേയ് 22, 2008 -ല്‍ 9:58 am
എകെജി സെന്ററില്‍ ശ്രീശ്രീശ്രീശ്രീ (എത്ര ശ്രീ വേണമോ ആവോ) രവിശങ്കറിന്റെ ജീവന കല നടത്താന്‍ തീരുമാനിച്ചിരുന്നു എന്നു തന്നെയാണ് ഓര്‍മ്മ. കോടിയേരിയടക്കമുളളവര്‍ ശ്വാസം വലിച്ചു വിട്ടിരുന്നുവത്രേ! ഏതായാലും ഒരുകാലത്ത് സിപിഎം നേതാക്കന്മാര്‍ ജീവനകലയുടെ ഉപാസകന്മാരായിരുന്നു. ശ്വാസ നിയന്ത്രണം മൂലമുണ്ടാകുന്ന ഗുണങ്ങള്‍ ദീര്‍ഘമായി ഉപന്യസിച്ച ഈയുളളവന്റെ ഒരു സുഹൃത്ത് ഇപ്പോള്‍ ഏരിയാ കമ്മിറ്റി മെമ്പറുമാണ്.
മേയ് 22, 2008 -ല്‍ 1:03 pm
കൈരളിക്കു പക്ഷെ എന്‍റെ അറിവില്‍ രണ്ട് നട്ടെല്ലുകളാണെന്നണ്‍ തോന്നുന്നത്. കാരണം കൈരളിയില്‍ ഇപ്പോള്‍ താഴെ പരസ്യവും മുകളില്‍ ഫ്ലാഷ് ന്യൂസുമാണ്. മുകളിലെ ഫ്ലാഷ് ന്യൂസില്‍ ഇടതുപക്ഷ നേതാക്കന്മാരുടേയും ഇടതുപക്ഷത്തെ യുവജന നേതാക്കളുടേയും ആള്‍ദൈവങ്ങള്‍ക്കെതിരെയുള്ള പ്രസ്ഥാവനകള്‍ എഴുതിക്കാണിക്കുമ്പോള്‍ താഴെയുള്ള പരസ്യ ബോര്‍ഡില്‍ പെരിങ്ങോട്ടുകരയിലെ ദാമോദരന്‍റെ ചാത്തന്‍സേവയുടെ പരസ്യമാണ്.
“ഒരു ജനതയുടെ ആത്മാവിഷ്ക്കാരം”
മേയ് 23, 2008 -ല്‍ 7:04 am
alla chetta ee paranja avatharangalokke pandum undayirunnu.. Kairalikku ippolanu Nattelu vannathu ? Imported ?
മേയ് 26, 2008 -ല്‍ 8:08 am
aaldaiwangale uyarthikkonduvarunnathil nammude madhyamngalkk cheruthallattha pankund, not kairali alone.
മേയ് 26, 2008 -ല്‍ 8:20 am
പാര്‍ട്ടി സെക്രട്ടറി പാര്‍ട്ടിയുടേതല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെങ്കിലും, കൈരളി ഇടതുപക്ഷ പ്രവര്‍ത്തകരുടെ വിയര്‍പ്പിന്റെ ഫലം തന്നെയാണ്. അത് നിഷേധിക്കാനാവാത്ത സത്യമാണ്. ഇതര ബൂര്‍ഷ്വാമാധ്യമങ്ങളെപ്പോലെ തന്നെയാണ് കൈരളിയെന്നു വാദിക്കാമെങ്കിലും അങ്ങിനെയല്ലാത്ത ഒരു സ്ഥാനം ഇടതുപക്ഷ പ്രവര്‍ത്തകര്‍ക്കിടയില്‍ കൈരളിക്കുണ്ട്.
ഒരു മറുപടി കൊടുക്കുക