Entries from ജൂണ്‍ 2008

ജൂണ്‍ 26, 2008

ധന്യമാത്രമല്ല, ശ്രീമതിയും ഒഴിയണം

പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഫലമായി ഭരണാധികാരം ലഭിച്ചാല്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി എത്തരത്തില്‍ പ്രവര്‍ത്തിച്ചുകൂടാ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ്‌ കേരളത്തിലെ സി പി ഐ എം. തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുമ്പോള്‍ പലതരം വ്യതിയാനങ്ങള്‍ക്കും ബൂര്‍ഷ്വാ സ്വാധീനങ്ങള്‍ക്കും കീഴ്‌പ്പെട്ടു പോകുന്നതിന്റെ ദുരനുഭവങ്ങള്‍ ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഇതിനൊരപവാദമായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലൂടെ ഈ തെറ്റുതിരുത്തുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍. ഇതിന്‌ അവലംബിക്കുന്ന മാര്‍ഗം. അതിന്റെ പ്രത്യാഘാതമായിരുന്നു 1964 ലെ പിളര്‍പ്പ്‌.