Entries from ജൂലൈ 2008

ജൂലൈ 26, 2008

നെറികെട്ട വാര്‍ത്തയിലൂടെ ഒളിമങ്ങിയ ചന്ദ്രിക

മാധ്യമങ്ങള്‍-അത്‌ ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആയാലും മതസംഘടനയുടെ ആയാലും വാര്‍ത്തകളില്‍ പുലര്‍ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്‌. അത്‌ നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്‌.
ഈ മുന്‍വിധികളെയെല്ലാം അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത്‌ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ ഇടയിലാണോ എന്നു സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ (26.07.2008)ല്‍ വായിച്ചത്‌ ഞെട്ടലോടെയാണ്‌. സമീപകാലത്തൊന്നും സമൂഹത്തിലേക്ക്‌ വിഷം [...]

ജൂലൈ 25, 2008

മനോരമയുടെ വാണം മേലോട്ടോ കീഴോട്ടോ

കുമ്പസാരക്കൂട്ടില്‍ നില്‍ക്കുമ്പോഴും ദൈവംതമ്പുരാനെ എങ്ങനെ പറ്റിക്കാം എന്നു ചിന്തിക്കുന്ന പാപിയെപ്പോലെയാണ്‌ മലയാള മനോരമ. ജനങ്ങളെ കബളിപ്പിക്കാന്‍ എന്തു വേഷവും കെട്ടും. `പാപം’ ചെയ്യുന്നവരെ ശിക്ഷിക്കാനായി മനോരമ മുഖപ്രസംഗ പേജില്‍ ഒരു മുഖപ്രസംഗ ദണ്‌ഡ്‌ കരുതിവെച്ചിട്ടുണ്ട്‌. പൊലീസിന്റെ ലാത്തി പോലെയാണത്‌. എക്കാലത്തും ആഭ്യന്തരമന്ത്രിയുടെ പാര്‍ട്ടിക്കു ചതുര്‍ത്ഥിയായവരെ തെരഞ്ഞുപിടിച്ചാണല്ലോ ആ ദണ്‌ഡുകൊണ്ട്‌ പൊലീസ്‌ തല്ലുന്നത്‌. ആളുമാറി പോകാതിരിക്കാന്‍ മുഖം നോക്കി തന്നെ തല്ലും. മുഖപ്രസംഗ ദണ്‌ഡുകൊണ്ടുള്ള ഏറ്റവും ഒടുവിലത്തെ തല്ല്‌ [...]

ജൂലൈ 18, 2008

കരുണാകരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍

കെ കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം കരുണാകരനുതുണയായിരിക്കുകയാണ്‌. എതിര്‍ശബ്‌ദങ്ങളുടെ നാവായിമാറുകയാണ്‌ കരുണാകരന്‍. കെ പി സി സി നേതൃനിരയില്‍, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞതും കരുണാകരന്‌ കരുത്തായി.