ജൂലൈ 26, 2008...12:07 pm

നെറികെട്ട വാര്‍ത്തയിലൂടെ ഒളിമങ്ങിയ ചന്ദ്രിക

Jump to Comments

മാധ്യമങ്ങള്‍-അത്‌ ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആയാലും മതസംഘടനയുടെ ആയാലും വാര്‍ത്തകളില്‍ പുലര്‍ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്‌. അത്‌ നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്‌.

ഈ മുന്‍വിധികളെയെല്ലാം അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത്‌ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ ഇടയിലാണോ എന്നു സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ (26.07.2008)ല്‍ വായിച്ചത്‌ ഞെട്ടലോടെയാണ്‌. സമീപകാലത്തൊന്നും സമൂഹത്തിലേക്ക്‌ വിഷം വമിപ്പിക്കുന്ന ഇത്ര നെറികെട്ട, സംസ്‌കാരശൂന്യമായ, ഒരു വാര്‍ത്ത വായിച്ചിട്ടില്ല.

മതത്തില്‍ വിശ്വസിക്കാനുള്ളതിനു തുല്യമായ അവകാശം വിശ്വസിക്കാതിരിക്കാനും ഓരോ ഭാരതീയ പൗരനും നമ്മുടെ ഭരണഘടന ഉറപ്പു നല്‍കുന്നുണ്ട്‌. സഹനത്തിന്റെയും ആത്മീയമായ നിറവിന്റെയും ചൈതന്യമുണ്ടെന്നു പറയപ്പെടുന്ന മതവിശ്വാസികളുടെ അസഹിഷ്‌ണതയുടെ നാണം കെട്ട ഉദാരഹരണമാണ്‌ ഇത്‌. വിശ്വസിക്കാത്തവര്‍ ഭീകരന്‍മാരാണെന്ന്‌ ഏകപക്ഷീയമായി വിധിയെഴുതുന്ന ആ വാര്‍ത്ത എടുത്തെഴുതാന്‍ കൈ അറയ്‌ക്കുന്നതുകൊണ്ട്‌ അതിന്റെ ചിത്രം ചുവടെ കൊടുക്കുന്നു.

ഇത്‌ എഴുതിയ ലേഖകന്‍ ചോറു തന്നെയാണോ തിന്നുന്നത്‌ എന്ന്‌ ചോദിക്കുന്നതില്‍ ക്ഷമിക്കണം. വിവേകാനന്ദന്‍ ഒരിക്കല്‍ ഭ്രാന്താലയമെന്ന്‌ വിളിച്ച കേരളത്തെ വീണ്ടും മതസാമുദായിക സംഘടനകളും വര്‍ഗീയ പാര്‍ട്ടികളും വീണ്ടും അതേ നിലയിലേക്ക്‌ കൊണ്ടു പോകാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ്‌ ഈ വാര്‍ത്ത. ഇതെഴുതിയ റിപ്പോര്‍ട്ടറെയും വാര്‍ത്ത യാതൊരു ഉളുപ്പുമില്ലാതെ പ്രസിദ്ധീകരിച്ച സബ്‌ എഡിറ്ററെയും ന്യൂസ്‌ എഡിറ്ററെയും നല്ലൊരു മാനസികരോഗ വിദഗ്‌ധനെ കാണിക്കുന്നത്‌ ഉചിതമായിരിക്കുമെന്ന്‌ ചന്ദ്രിക മാനേജ്‌മെന്റിനോട്‌ അഭ്യര്‍ത്ഥിക്കുന്നു.
മിശ്രവിവാഹിതരായതിനാലാണ്‌ നാടിനെ ഞെട്ടിച്ച പട്ടാമ്പി കൂട്ടക്കൊലപാതകം ഉണ്ടായതെന്നാണല്ലോ ചന്ദ്രികയുടെ വാദം. നാട്ടില്‍ നടക്കുന്ന കൊലപാതകങ്ങളും പീഢനങ്ങളുമെല്ലാം മിശ്രവിവാഹിതരും അവരുടെ മക്കളുമാണോ നടത്തുന്നത്‌ എന്നറിയേണ്ടതുകൊണ്ട്‌ ജൂലൈ മാസത്തെ പത്രത്താളുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി.

കുടകില്‍ കാസര്‍ക്കോടുകാരിയായ സഫിയ എന്ന ബാലികയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ വാര്‍ത്തയാണ്‌ ആദ്യം കണ്ണില്‍പ്പെട്ടത്‌. സഫിയയുടെ മാതാപിതാക്കള്‍ ഇരുവരും ഒരേ സമുദായക്കാര്‍. കൊലപാതകി ഹംസയും മിശ്രവിവാഹിതനല്ല. ഭാര്യയുടെ പേര്‌ മൈമൂന. സഫിയയെ ജീവനോടെ വെട്ടിമുറിക്കുകയായിരുന്നു എന്നാണ്‌ പ്രതി മൊഴി നല്‍കിയിരിക്കുന്നത്‌. അത്‌ മതപരമായി വിവാഹം കഴിച്ചതിന്റെ കുഴപ്പം കൊണ്ടാണെന്ന്‌ ചന്ദ്രികയ്‌ക്ക്‌ തോന്നാത്തത്‌ എന്തുകൊണ്ടായിരിക്കും?

ജൂലൈ ഏഴിലെ പത്രത്തില്‍ മണ്ണംപേട്ടയില്‍ മരുമകനെ ഭാര്യപിതാവ്‌ വെട്ടിക്കൊന്ന വാര്‍ത്ത. മരിച്ചത്‌ ജോണ്‍സണ്‍, കൊന്നത്‌ കൂവക്കാട്‌ ജോസ്‌. മതപരമായ തികച്ചും അറേഞ്ച്‌ഡ്‌ ആയ വിവാഹം. എല്ലാവരും ഒരേമതക്കാര്‍. ചന്ദ്രികയുടെ വക്രബുദ്ധിയില്‍ ഇതേക്കുറിച്ച്‌ ഒന്നും തോന്നിയില്ലേ?

വടകരയില്‍ രണ്ടുകുട്ടികളുടെ അമമയായ യുവതി ദീപയും അയല്‍വാസി രേേമശനും വീടിനകത്ത്‌ ആത്മഹത്യ ചെയ്‌തനിലയില്‍ കണ്ടെത്തി. ജൂലൈ 17ലെ പത്രങ്ങളിലാണ്‌ ഈ വാര്‍ത്തയുള്ളത്‌. ദീപയും ഭര്‍ത്താവും അയല്‍ക്കാരനുമൊക്കെ ഒരു മതക്കാര്‍. എന്തേ സദാചാര പോലീസുകാര്‍ക്ക്‌ പറയാനുള്ളത്‌?

പൂവരണി സ്വദേശിയായ 14 വയസുകാരി രാജി എയിഡ്‌സ്‌ ബാധിച്ചു മരിച്ചു. സ്വജാതിക്കാരിയും മാതൃസഹോദരിയായ സ്‌ത്രീയാണ്‌ ഈ കുരുന്നു പെണ്‍കുട്ടിയെ പെണ്‍വാണിഭക്കാര്‍ക്ക്‌ വിറ്റത്‌. ഈ കേസില്‍ പിടിയിലായ ആരും – പേരൂര്‍ക്കട അച്ചായനോ, രാജിയുടെ ബന്ധുവോ, ജോമിയോ, ജ്യോതിഷോ, രാഖിയോ ആരും മിശ്രവിവാഹിതരോ മിശ്രവിവാഹിതരുടെ മക്കളോ അല്ല. ആ നിലയ്‌ക്ക്‌ മതപരായ വിവാഹങ്ങളിലാണ്‌ കുഴപ്പം എന്ന്‌ ചന്ദ്രിക എഴുതുമോ?

പിഞ്ചു ബാലികമാരെ ക്രൂരമായി പീഢിപ്പിച്ച്‌ അത്‌ വീഡിയോയില്‍ പകര്‍ത്തി ആനന്ദിച്ച സന്തോഷ്‌ മാധവന്‍ ഒരേ മതക്കാരായ മാതാപിതാക്കളുടെ മകനാണല്ലോ. ഈശ്വരവിശ്വാസത്തെത്തന്നെയാണല്ലോ ഇയാളും ചൂഷണം ചെയ്‌തതത്‌. ഇത്തരം വിശ്വാസം തന്നെ അപകടമാണെന്ന്‌ എന്തുകൊണ്ട്‌ ചന്ദ്രികയ്‌ക്കു തോന്നിയില്ല.

മട്ടന്നൂരില്‍ പത്താംക്ലാസില്‍ പഠിക്കുന്ന മകളെ പീഢിപ്പിക്കുകയും മറ്റുള്ളവര്‍ക്കു കാഴ്‌ചവെക്കുകയും ചെയ്‌ത 36കാരന്‍ ഹാരിസ്‌ സ്വന്തം സമുദായത്തില്‍ നിന്നു തന്നെയാണല്ലോ വിവാഹം കഴിച്ചിരിക്കുന്നത്‌. അതും പുരോഹിതരുടെ ആശീര്‍വാദത്തോടെ. എന്തു പറയാനുണ്ട്‌ ചന്ദ്രികയ്‌ക്ക്‌. സംശയമുണ്ടെങ്കില്‍ ജൂലൈ ഒമ്പതിലെ പത്രത്താളുകള്‍ മറിച്ചു നോക്കണം.

അതേ ദിവസത്തെ പത്രത്തിലെ മറ്റൊരു വാര്‍ത്തകൂടി. കോഴിക്കോട്‌ മരുതാമണ്‍പള്ളി കുന്നുവിള വീട്ടില്‍ ബാബുവിന്റെ ഭാര്യ സീന ദുരൂഹസാഹചര്യത്തില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ പൊള്ളലേറ്റുമരിച്ചു. വിവാഹം പ്രണയാനന്തരമല്ല. സ്വസമുദായം, മതം. അറേഞ്ച്‌ഡ്‌ വിവാഹങ്ങള്‍ നിരോധിക്കണമെന്ന്‌ ചന്ദ്രിക മുഖപ്രസംഗം എഴുതിക്കണ്ടില്ല്‌ല്ലോ.

അഭയക്കേസില്‍ ഒരു വൈദികനയെും കന്യാസ്‌ത്രീയെയും നാര്‍ക്കോ പരിശോധനക്ക്‌ വിധേയരാക്കിയതിന്റെ സി ഡി ഹാരജാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെന്ന വാര്‍ത്ത ജൂലൈ 15ലെ പത്രത്തിലുണ്ട്‌. അന്നുതന്നെ പൂന്തുറയില്‍ കുടുംബകലഹത്തെത്തുടര്‍ന്ന്‌ ഭര്‍ത്താവ്‌ മര്‍ദ്ദിച്ചതിന്റെ പേരില്‍ ആലുകാട്‌ വെട്ടരികത്ത്‌ വീട്ടില്‍ സതികുമാറിന്റെ ഭാര്യ റീന (29) തൂങ്ങി മരിച്ച വാര്‍ത്തയും കാണാം.

ബുദ്ധിമാന്ദ്യം സംഭവിച്ച സ്വന്തം മകളെ പീഢിപ്പിച്ച കേസില്‍ മീനച്ചല്‍ പനവിള രാജുവിനെ കോടതി റി്‌മാന്റ്‌ ചെയ്‌ത വാര്‍ത്ത ജൂലൈ 18ലെ പത്രത്തിലുണ്ട്‌. രാജു മതവിശ്വാസിയും സ്വന്തം മതത്തില്‍ നിന്ന്‌ പ്രണയത്തിലൂടെയല്ലാതെ വിവാഹം ചെയ്‌ത ഉത്തമനുമാണ്‌. ചന്ദ്രിക ഇതേക്കുറിച്ചൊന്നും എഴുതിക്കണ്ടില്ലല്ലോ.

23ലെ പത്രത്തില്‍ സ്വത്ത്‌ തര്‍ക്കം മൂലം അച്ഛന്‍ കാല്‍ മകന്‍ തല്ലിയൊടിച്ച വാര്‍ത്ത കാണാം. അച്ഛന്‍ ഷെറഫുദ്ദീന്‍. മാതാവ്‌: ആബിദാ ബീവി, മകന്‍: ഷിജു മോന്‍. ഇത്‌ മതത്തിന്റെ മഹത്വം കൊണ്ടായിരിക്കുമെന്ന ചന്ദ്രിക വാഴ്‌ത്തുമായിരിക്കും.

ജൂലൈ 20ലെ പത്രം കൂടെ എടുത്തു വായിച്ചു നോക്കണം ലീഗിന്റെ ചന്ദ്രിക. വാലില്ലാപ്പുഴ സ്‌കൂളിലെ പ്രധാന അധ്യാപകന്‍ ജയിംസ്‌ അഗസ്റ്റിനെ ക്രൂരമായി ചവുട്ടിക്കൊന്നിരിക്കുന്ന ലീഗിന്റെ യുവപോരാളികള്‍. അവരില്‍ മിശ്രവിവാഹിതരോ, മിശ്രവിവാഹിതരുടെ മക്കളോ ഉണ്ടാവാനിടയില്ല. മരിച്ചു പോയത്‌ മതമില്ലാത്ത ജീവനുമല്ല. ഉത്തമനായ വിശ്വാസി തന്നെ. ചന്ദ്രിക ഒരു വാക്കു പോലും എഴുതിയില്ലല്ലോ? ഒന്നു പശ്ചാത്തപിക്കാന്‍ പോലും ശ്രമിച്ചില്ലല്ലോ. കഷ്ടം.

ഷൊര്‍ണൂരിലെ കൂട്ടക്കൊലപാതകത്തിനു കാരണം മിശ്രവിവാഹം കഴിച്ചതാണെന്ന്‌ വാദിക്കാന്‍ നിന്നാല്‍ മേല്‍പ്പറഞ്ഞ കൊലപാതകങ്ങളും പീഢനങ്ങളുമെല്ലാം മതപരമായി ജീവിച്ചതുകൊണ്ടും മതവിശ്വാസം അനുസരിച്ച്‌ വിവാഹം കഴിച്ചതുകൊണ്ടുമാണെന്ന്‌ പറയേണ്ടി വരും. അതുകൊണ്ട്‌ ഒറ്റപ്പെട്ട സംഭവങ്ങള്‍ എടുത്തു പെരുപ്പിച്ച്‌ മതമില്ലാത്ത ജീവനായതിന്റെ ഫലമാണിതെല്ലാം എന്ന്‌ ആഘോഷിക്കാന്‍ നില്‍ക്കാതെ വല്ല സി പി എമ്മുകാരെ തെറിയെഴുതിയും മുനീറിനിട്ട്‌ ഒളിയുദ്ധം നടത്തിയും പാഠപുസ്‌തകം കത്തിച്ചും അധ്യാപകരുടെ ജീവന്‌ ഭീഷണി ഉയര്‍ത്തിയും നടക്കുന്നതാണ്‌ ഉത്തമം.

സമൂഹമാകുമ്പോള്‍ പലതരത്തിലുള്ള ആളുകളുണ്ടാവും. നല്ലവരും ചീത്തയുമായത്‌. കൊലപാതകികളും കുറ്റവാളികളുമായ മതമുള്ളവരില്‍ പിശാച്‌ കയറിയതാണെന്നൊക്കെ വിളിച്ചു പറഞ്ഞാല്‍ പിടിച്ചു നില്‍ക്കാന്‍ പ്രയാസമാകും. കുറ്റകൃത്യങ്ങള്‍ മതമുള്ളതിന്റെയും ഇല്ലാത്തതിന്റെയും അടിസ്ഥാനത്തില്‍ വര്‍ഗ്ഗീകരിക്കാന്‍ നിന്നാല്‍ ചന്ദ്രിക തോറ്റുപോവുകയേ ഉള്ളൂ എന്നും കൂടെ ഓര്‍മ്മിപ്പിക്കട്ടെ. ഈ കലങ്ങിയ കുളത്തില്‍ നിന്ന്‌ മീന്‍പിടിക്കാനുള്ള ആണുംപെണ്ണും കെട്ട കളി ഇനിയെങ്കിലും നിര്‍ത്തിക്കൂടെ.

13അഭിപ്രായങ്ങള്‍

  • Chandrika….
    lol, they are fools…

    how come they wrote such idotic article…

    hahaha,,,, mandan maaraaya chandrika kkaare,,, ethra muslim,hindu chrisitans etc… aalkaar ithu pole cheyyunnundu??

    kozhikottu kaaran moitheen mishra vivaaham aano???

    calicut airportil league flag kettiya aalkaar… alle?? now they killed one teacher… ivarum mishra vivaaham aano?/

    stupid chandrika peoples…

  • പത്രത്തിലെ തലക്കെട്ട് അതിനടിയില്‍ എഴുതിയിരിക്കുന്ന കഥയിലെ നൂറ് കാരണങ്ങളില്‍ ഒന്നു മാത്രം. എന്നിട്ടും ഇങ്ങനെ ഒരു തലക്കെട്ടാണല്ലോ ചന്ദ്രികക്ക് പഥ്യമായത്.

  • ശക്തമായ ലേഖനം .. നന്നായി..
    മതമില്ലാത്ത ജീവന്റെ പേരില്‍ ഹാലിളകിയ ഇത്തരം മതപരാദ ജീവികളായ ഇത്തിള്‍കണ്ണികളുടെ തൊലിയുരിക്കുന്നതുഇങ്ങനെ തന്നെ വേണം . വളരെ ദുഖകരമായ ഒരു ദുരന്തത്തെ പോലും തങ്ങളുടെ ആശയ പ്രചാരണത്തിനായി എത്രത്തോളം വളച്ചൊടിക്കാം എന്നതിന്റെ അങ്ങേയറ്റത്തെ ഉദാഹരണം ആണിത്. മതത്തില്‍ വിശ്വസിക്കാത്തവര്‍ ചിന്തിയതിന്റെ ആയിര കണക്കിന് മടങ്ങ് രക്തം മതത്തിന്റെ പേരില്‍ ചിന്തിയുട്ടുണ്ടെന്നു ഇവരെല്ലാം സൌകര്യ പൂര്‍വ്വം മറക്കുന്നു .

  • ശക്തമായ ലേഖനം .. നന്നായി..

    മതമില്ലാത്ത ജീവന്റെ പേരില്‍ ഹാലിളകിയ ഇത്തരം മതപരാദ ജീവികളായ ഇത്തിള്‍കണ്ണികളുടെ തൊലിയുരിക്കുന്നതുഇങ്ങനെ തന്നെ വേണം . വളരെ ദുഖകരമായ ഒരു ദുരന്തത്തെ പോലും തങ്ങളുടെ ആശയ പ്രചാരണത്തിനായി എത്രത്തോളം വളച്ചൊടിക്കാം എന്നതിന്റെ അങ്ങേയറ്റത്തെ ഉദാഹരണം ആണിത്. മതത്തില്‍ വിശ്വസിക്കാത്തവര്‍ ചിന്തിയതിന്റെ ആയിര കണക്കിന് മടങ്ങ് രക്തം മതത്തിന്റെ പേരില്‍ ചിന്തിയുട്ടുണ്ടെന്നു ഇവരെല്ലാം സൌകര്യ പൂര്‍വ്വം മറക്കുന്നു .

  • കലികാല വൈഭവം. ജാതിയും മതവും അല്ല കുറ്റവാളികളെ സ്യഷ്ടിക്കുന്നതും കുറ്റക്യത്യം ചെയ്യിക്കുന്നതും. ഇതു ഏതായലും അപലപനീയം തന്നെ ചന്ദ്രികയുടെ മുഖപ്രസംഗം.

  • ജാതിയോ മതമോ നോക്കാതെ മിശ്രവിവാഹം കഴിച്ച് സസുഖം കുടുംബജീവിതം നയിക്കുന്നവര്‍ ലക്ഷക്കണക്കിന് ഇന്ത്യയിലുണ്ട് . അങ്ങനെ ഒരു ജാതിരഹിത സമൂഹം തന്നെ വളര്‍ന്നു വരുന്നു . ഒരു ഒറ്റപ്പെട്ട സംഭവം ചൂണ്ടിക്കാട്ടി ചന്ദ്രിക മിശ്രവിവാഹിതരേയും അവരുടെ ജാതി-മത രഹിത സന്താന പരമ്പരകളേയും അപമാനിച്ചിരിക്കുകയാണ് . സ്വന്തം ജാതിയില്‍ നിന്നോ മതത്തില്‍ നിന്നോ വിവാഹം കഴിച്ച കുടുംബങ്ങളില്‍ നടന്നിട്ടുള്ള ദുരന്തങ്ങളുടെ പഴി ചന്ദ്രിക ഏറ്റെടുക്കുമോ ? ഈ റിപ്പോര്‍ട്ടിനെതിരെ ഇവിടെയുള്ള നീതിന്യായ സംവിധാനങ്ങള്‍ സ്വമേധയാ കേസ് എടുക്കേണ്ടതാണ് . അതുണ്ടായില്ലെങ്കില്‍ കേരള മിശ്രവിവാഹ സംഘം മാനനഷ്ടത്തിന് കേസ് ഫയല്‍ ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു .

  • മാധ്യമങ്ങള്‍ക്ക് മിനിമം നിലവാരം ഉണ്ടെന്ന പ്രസ്താവന തെറ്റാണെന്ന് പല തവണ തെളിയിക്കപ്പെട്ടിട്ടുള്ളതല്ലേ?

  • അതെഴുതിയവന്‍റെയും പ്രസിദ്ധീകരിച്ചവന്‍റെയും തന്തയ്ക്ക്‌ ഒരു 40 വട്ടം വിളിച്ചിരിക്കുന്നു.

    ദീപികയും ഇതുതന്നെ പറഞ്ഞിരിക്കുന്നു എന്ന്‌ മനോജ്‌.

    -ഒരു മിശ്രവിവാഹിതരുടെ മകന്‍

  • അണ്ണാച്ചി കൊള്ളാമായിരുന്നു കേട്ടോ !, ആണ്ണാച്ചി കാണാത്ത മറ്റൊരു വാർത്ത കുടെ ഞാൻ ഇതിൽ കൂട്ടിച്ചേർക്കുന്നു ഇന്നലത്തെ ദീപികയിൽ വന്നത് .
    കേരള വാർത്തകൾ എന്ന എന്ന ശീർഷകത്തിലാണ് “സഭവം ഉള്ളത്” മിശ്രവിവാഹത്തെ പ്രോത്സാഹിപ്പിക്കുന്ന യുവജന രേഖ പിൻ‌വലിക്കുക എന്ന തലക്കെട്ടിൽ പാലായിൽ നിന്നും ന്യൂനപക്ഷ ഏകോപനസമിതി ആവശ്യപ്പെട്ടു ആ നലുവരി വാർത്ത അവസാനിക്കുന്നത് സമിതി ചെയർമാൻ ഫാ.മാത്യു ചന്ദ്രങ്കുന്നേൽ നടത്തിയ നിരീക്ഷണത്തോടെയാണ്, നാലുകുട്ടികളേയും ഭാര്യയേയും കൊലപ്പെടുത്തിയ പാലാക്കാരാൻ റജിയുടേത് മിശ്രവിവാഹമായിരുന്നു…………… ഈ പാതിരിക്കും അണ്ണാച്ചിയുടെ ലേഖനം നേർക്കഴ്ച്ച നൽകുന്നെങ്കിൽ അണ്ണാച്ചിക്ക് മിശിഹാതമ്പുരാന്റെ അരികിൽ ഒരു ഇരിപ്പിടം കിട്ടിയേക്കാം
    http://vartthamaanam.wordpress.com

  • ‘മിശ്രവിവാഹിതനായതിനാല്‍ ഒരാള്‍ ഇടിവെട്ടേറ്റ് മരിച്ചു‘ എന്നൊരു വാര്‍ത്ത ഈ പത്ര ങ്ങളില്‍ വന്നാല്‍ ഒട്ടും അതിശയോക്തിയുണ്ടാവില്ല

    “ചോരതന്നെ കൊതുകിനു കൌതുകം ”

  • നന്നായി. ലേഖനമെഴുതിയ മഹാന് ഇരുട്ടടി കിട്ടട്ടെ എന്നാശംസിക്കുന്നു. മനുഷ്യരെയല്ലാതെ ഇജ്ജാതി മൃഗങ്ങളെയും പത്രങ്ങളിലെടുക്കുന്നുവെന്നറിഞ്ഞിരുന്നെങ്കില് എന്റെ പാതി പേയിളകിയ പട്ടിയെ (അതിന്റെ ജാതിയറിയാന് പട്ടി.കോം സന്ദര്‍ശിക്കുക) ഞാന് ആ പത്രത്തിന്റെ റിപ്പോര്‍ട്ടറോ സബ് എഡിറ്ററോ ഒക്കെയാക്കാനയച്ചേനേ!
    ഛെ പാവം അവസരം പോയി.

    സസ്നേഹം,

    ഒരു അഭ്യുദയകാംക്ഷി.

  • വാര്‍ത്തകള്‍ തീരുന്നില്ലാ…..

    പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിനു മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

    കോണ്‍ വെന്റിലെ പീഡനത്തെതുടര്‍ന്ന് കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം

    ചന്ദ്രികയുടെയും ചന്ദ്രന്‍ കുന്നേലിന്റേയും ആസനത്തില്‍ കുന്തം കയറ്റണം(സൌമ്യമായ ഭാഷ ഉപയോഗിച്ചതില്‍ ഖേദിക്കുന്നു)

  • വാര്‍ത്തകള്‍ തീരുന്നില്ലാ…..

    “പത്തു വയസ്സുകാരിയെ പീഡിപ്പിച്ചതിനു മദ്രസ അധ്യാപകന്‍ അറസ്റ്റില്‍.

    കോണ്‍ വെന്റിലെ പീഡനത്തെതുടര്‍ന്ന് കന്യാസ്ത്രീ ആത്മഹത്യ ചെയ്തു. ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് ആരോപണം

    ചന്ദ്രികയുടെയും ചന്ദ്രന്‍ കുന്നേലിന്റേയും ആസനത്തില്‍ കുന്തം കയറ്റണം“

    അതന്നെ വേണം ചേട്ടന്മാരേ…


ഒരു മറുപടി കൊടുക്കുക