പ്രിയപ്പെട്ട കൂട്ടുകാരേ

ഞാന്‍ വീണ്ടും ബ്ലോഗറിലേക്ക് മടങ്ങുന്നു. പുതിയ വിലാസം

 

www.samasthamonline.blogspot.com

Advertisements

ഒരു അഭിപ്രായം ഇടൂ

Filed under വ്യക്തി

ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി പി ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ സി പി ഐ എം തീരുമാനം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല? എന്ന ഉപതലക്കെട്ടോടെയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്‍ 4.3 ലാണ്‌ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്‌.
ബ്ലോഗ്‌ ലോകത്തിന്റെ അറിവിലേക്കും ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ ചേര്‍ക്കുന്നു:

4.3 മൂന്നാമതായി സര്‍ക്കാരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പത്രങ്‌ഹള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ ധാരണയാണ്‌ ചിലര്‍ക്കുള്ളത്‌. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌ ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്‌. നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.

ബ്ലോഗ്‌ ലോക നിവാസികളുടെ ശ്രദ്ധയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

41അഭിപ്രായങ്ങള്‍

Filed under രാഷ്ട്രീയം, വാര്‍ത്ത

നെറികെട്ട വാര്‍ത്തയിലൂടെ ഒളിമങ്ങിയ ചന്ദ്രിക

മാധ്യമങ്ങള്‍-അത്‌ ഏതു മുതലാളിയുടെ ആയാലും രാഷ്ട്രീയ പാര്‍ട്ടിയുടെ ആയാലും മതസംഘടനയുടെ ആയാലും വാര്‍ത്തകളില്‍ പുലര്‍ത്തിപ്പോരുന്ന ഒരു മിനിമം നിലവാരമുണ്ട്‌. അത്‌ നമ്മുടെ സംസ്‌കാരത്തിന്റെയും ഇന്നലെകളുടെ മഹത്തായ നവോത്ഥാനപരിണാമങ്ങളുടെയും ഫലമായി സ്വാഭാവികമായി ഉരുത്തിരിഞ്ഞതാണ്‌.

ഈ മുന്‍വിധികളെയെല്ലാം അട്ടിമറിക്കുന്ന, നാം ജീവിക്കുന്നത്‌ വര്‍ഗ്ഗീയ ഭ്രാന്തന്‍മാരുടെ ഇടയിലാണോ എന്നു സംശയം ജനിപ്പിക്കുന്ന അത്യന്തം ലജ്ജാകരമായ ഒരു വാര്‍ത്ത മുസ്ലീം ലീഗിന്റെ മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ (26.07.2008)ല്‍ വായിച്ചത്‌ ഞെട്ടലോടെയാണ്‌. സമീപകാലത്തൊന്നും സമൂഹത്തിലേക്ക്‌ വിഷം വമിപ്പിക്കുന്ന ഇത്ര നെറികെട്ട, സംസ്‌കാരശൂന്യമായ, ഒരു വാര്‍ത്ത വായിച്ചിട്ടില്ല. Continue reading

13അഭിപ്രായങ്ങള്‍

Filed under പ്രതികരണം, മീഡിയ, വാര്‍ത്ത, സമൂഹം

കരുണാകരന്‍ ഉയര്‍ത്തെഴുന്നേല്‍ക്കുമ്പോള്‍

കെ കരുണാകരന്റെ അധീശത്വം കേരളത്തിലെ കോണ്‍ഗ്രസില്‍ തിരിച്ചുവരികയാണോ? കരുണാകരന്റെ സ്വാധീനശക്തിക്ക്‌ ക്ഷതം സംഭവിച്ചിച്ചുണ്ടെങ്കിലും ഉമ്മന്‍ചാണ്ടിക്കും രമേശ്‌ ചെന്നിത്തലക്കും എതിരെ കോണ്‍ഗ്രസില്‍ ഉമിത്തീപോലെ നീറിക്കൊണ്ടിരിക്കുന്ന വിദ്വേഷം കരുണാകരനുതുണയായിരിക്കുകയാണ്‌. എതിര്‍ശബ്‌ദങ്ങളുടെ നാവായിമാറുകയാണ്‌ കരുണാകരന്‍. കെ പി സി സി നേതൃനിരയില്‍, അല്‌പം വൈകിയാണെങ്കിലും സ്വന്തം അനുയായികളെ അനായാസം പുനഃപ്രതിഷ്‌ഠിക്കാന്‍ കഴിഞ്ഞതും കരുണാകരന്‌ കരുത്തായി. Continue reading

5അഭിപ്രായങ്ങള്‍

Filed under രാഷ്ട്രീയം, വിശകലനം, വ്യക്തി

ധന്യമാത്രമല്ല, ശ്രീമതിയും ഒഴിയണം

പാര്‍ലമെന്ററി പ്രവര്‍ത്തനത്തിന്റെ ഫലമായി ഭരണാധികാരം ലഭിച്ചാല്‍ തൊഴിലാളിവര്‍ഗപാര്‍ട്ടി എത്തരത്തില്‍ പ്രവര്‍ത്തിച്ചുകൂടാ എന്നതിന്‌ ഏറ്റവും നല്ല ഉദാഹരണമായി മാറുകയാണ്‌ കേരളത്തിലെ സി പി ഐ എം. തൊഴിലാളിവര്‍ഗ പാര്‍ട്ടികള്‍ പാര്‍ലമെന്ററി പ്രവര്‍ത്തനത്തില്‍ വ്യാപൃതരാകുമ്പോള്‍ പലതരം വ്യതിയാനങ്ങള്‍ക്കും ബൂര്‍ഷ്വാ സ്വാധീനങ്ങള്‍ക്കും കീഴ്‌പ്പെട്ടു പോകുന്നതിന്റെ ദുരനുഭവങ്ങള്‍ ലോകത്തെ എല്ലാ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്കും നേരിടേണ്ടിവന്നിട്ടുണ്ട്‌. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവും ഇതിനൊരപവാദമായിരുന്നില്ല. പാര്‍ട്ടിക്കുള്ളിലെ ആശയസമരത്തിലൂടെ ഈ തെറ്റുതിരുത്തുകയാണ്‌ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികള്‍. ഇതിന്‌ അവലംബിക്കുന്ന മാര്‍ഗം. അതിന്റെ പ്രത്യാഘാതമായിരുന്നു 1964 ലെ പിളര്‍പ്പ്‌. Continue reading

11അഭിപ്രായങ്ങള്‍

Filed under രാഷ്ട്രീയം, ലേഖനം, വാര്‍ത്ത, വിമര്‍ശനം, വിശകലനം, വ്യക്തി, സമൂഹം

ജിമെയില്‍ ഇനി മലയാളത്തില്‍

ജി മെയില്‍ ഉപയോഗിക്കുന്ന മലയാളികള്‍ക്ക്‌ ഒരു സന്തോഷ വാര്‍ത്ത. ഇനി മുതല്‍ ജി മെയില്‍ മലയാളത്തില്‍ ഉപയോഗിക്കാനുള്ള സംവിധാനത്തിന്‌ ഗൂഗിള്‍ തുടക്കം കുറിച്ചു. ഇതനുസരിച്ച്‌ ജി മെയിലിലേക്ക്‌ സൈന്‍ ഇന്‍ ചെയ്‌തു പ്രവേശിച്ചാല്‍ പിന്നെ എല്ലാം മലയാളത്തില്‍ തന്നെ ദൃശ്യമാകും. കംപോസ്‌ മെയില്‍ എന്നതിനു പകരം മെയില്‍ കമ്പോസ്‌ ചെയ്യുക എന്നും സെന്റ്‌ മെയില്‍ എന്നതിന്‌ അയച്ച മെയില്‍ എന്നും ട്രാഷ്‌ എന്നതിന്‌ ചവറ്റുകൊട്ട എന്നും മൊഴിമാറ്റം നടത്തിയിരിക്കുന്നത്‌ കാണാം. Continue reading

12അഭിപ്രായങ്ങള്‍

Filed under വാര്‍ത്ത

നട്ടെല്ലിന്റെ സ്ഥാനത്ത്‌ വാഴത്തണ്ടായാല്‍….

സന്തോഷ്‌ മാധവന്‍ എന്ന അമൃതചൈതന്യയുടെ അധോലോക കഥകളില്‍ നടുങ്ങി നില്‍ക്കുമ്പോഴാണ്‌ ഭദ്രാന്ദയുടെ കിറുക്കുകള്‍ കേരളം ടെലിവിഷനില്‍ ലൈവായി കണ്ടത്‌. പിന്നീട്‌ എത്രയെത്ര സ്വാമിമാര്‍ വിശ്വചൈതന്യ ബോധിയെന്ന പഴയ സംവിധായകന്‍ സുനില്‍ മുതല്‍ മുതലമടയിലെ സുനില്‍ ദാസും തൃശൂരിലെ ദിവ്യ ജോഷിയെന്ന ദിവ്യ മാത വരെ എത്രയെത്ര അവതാരങ്ങള്‍. പാസ്റ്റര്‍മാരും അത്ഭുതജലം നല്‍കുന്ന മൊല്ലാക്കമാരുമൊക്കെയായി നൂറുകണക്കിന്‌ ആള്‍ദൈവങ്ങളാണ്‌ കഴിഞ്ഞ രണ്ടാഴ്‌ചയായി സമൂഹത്തിനു മുന്നില്‍ തുറന്നുകാണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്‌.

ഡി വൈ എഫ്‌ ഐയെ ബഹുദൂരം പിന്നിലാക്കി യുവമോര്‍ച്ച ആള്‍ദൈവങ്ങളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിശുദ്ധബന്ധം പുറത്തെക്കിക്കുന്നതില്‍ തിളങ്ങി നിന്നു. ഒ രാജഗോപാലന്റെ ആള്‍ദൈവ ബന്ധങ്ങള്‍ പുറത്താക്കി കൈരളി ചാനല്‍ തിരിച്ചടിച്ചു. ആള്‍ദൈവങ്ങള്‍ക്കെതിരെ പൊലീസ്‌ വേട്ട തുടരുമ്പോഴും നേട്ടം തങ്ങളുടേതാക്കാന്‍ ആഭ്യന്തര വകുപ്പിന്‌ കഴിയുന്നില്ല. പല സ്വാമിമാരെയും പിടിക്കുമ്പോള്‍ അവര്‍ ബാലേട്ടാ… എന്നുവിളിച്ച്‌ കേഴുന്നത്‌ ആഭ്യന്തര മന്ത്രിക്ക്‌ തലവേദനയും സൃഷ്ടിക്കുന്നു. അതുകൊണ്ടു കൂടിയാവണം ഡി വൈ എഫ്‌ ഐയ്‌ക്കും മിണ്ടാട്ടം മുട്ടുന്നത്‌. Continue reading

8അഭിപ്രായങ്ങള്‍

Filed under മീഡിയ, രാഷ്ട്രീയം, വാര്‍ത്ത, സമൂഹം