Monthly Archives: ഡിസംബര്‍ 2007

അയിത്തം തീണ്ടുന്ന അതിര്‍ത്തിഗ്രാമങ്ങള്‍-രണ്ട്‌

അവങ്ക ഏഴുപേര്‍ സത്തു തുലഞ്ചത്‌; എങ്ക മൂന്നാളും പോച്ച്‌

എത്തനെയോ പ്രച്ച്‌നൈകളിരുക്ക്‌, ശൊല്ലിയിട്ട്‌ കാരിയമില്ലൈ. എങ്കളുക്ക്‌ കഞ്ചികൂടെ കിടൈക്കാത്‌. (എത്രയോ പ്രശ്‌നങ്ങളുണ്ട്‌. പറഞ്ഞിട്ട്‌ കാര്യമില്ല. ഞങ്ങള്‍ക്ക്‌ കഞ്ഞി കിട്ടാതാവും) രങ്കന്‍ സംസാരിച്ച്‌ തുടങ്ങിയത്‌ ഇങ്ങനെയാണ്‌. നൂറ്റിയഞ്ചു വര്‍ഷങ്ങളുടെ നരയും ചുളിവും വീണ രങ്കനെ ആര്‍ വി പുതൂരിലെ കാമരാജ്‌ കോളനിയിലാണ്‌ കണ്ടുമുട്ടിയത്‌.

അടിമത്തത്തിനെതിരായ പോരാട്ടത്തില്‍ കാലെല്ലുകള്‍ തകര്‍ക്കപ്പെട്ട കഥയാണ്‌ രങ്കനു പറയാനുള്ളത്‌. കിഴക്കനതിര്‍ത്തിയിലെ ചക്ലിയ സമുദായത്തിന്റെ, ആരും രേഖപ്പെടുത്താത്ത ചരിത്രത്തിലെ ഒരേട്‌. രങ്കന്‍ പിറന്നതും വളര്‍ന്നതുമൊക്കെ ഇവിടെത്തന്നെ. അന്ന്‌ ഇവിടം മദ്രാസ്‌ പ്രവിശ്യയിലായിരുന്നു. ഭക്ഷണത്തിനും നാലണക്കും വേണ്ടി പണിയെടുക്കുന്നവര്‍ മറുത്തുപറഞ്ഞാല്‍ മരണം വരെ ഏറ്റുവാങ്ങേണ്ടിവരും. ഋതുമതിയാകുന്നവര്‍ മേലാളനു മുന്നില്‍ ഉടുപുടവയഴിക്കണം. വിവാഹത്തിന്റെ ആദ്യരാത്രി പലര്‍ക്കും നാട്ടുപ്രമാണിയുടെ കിടപ്പറയിലായിരുന്നു. Continue reading

Advertisements

1 അഭിപ്രായം

Filed under ലേഖനം, വിമര്‍ശനം, വിശകലനം

മലേഷ്യന്‍ കമ്പനിയും ധനമന്ത്രിയും തമ്മില്‍ എന്ത്‌?

മലേഷ്യയിലെ പതിബെല്‍ കമ്പനിയുമായി 2002ല്‍ ഉണ്ടാക്കിയ കരാര്‍, പണി പകുതിമാത്രം പൂര്‍ത്തിയായിരിക്കെ റദ്ദുചെയ്‌ത്‌ ഒന്നരവര്‍ഷം റോഡ്‌ വികസനം ത്രിശങ്കുവിലാക്കിയ ശേഷം 111 കോടി രൂപ അധികം നല്‍കി നിയമവ്യവസ്ഥയെയാകെ അട്ടിമറിച്ച്‌ കരാര്‍ തിരിച്ചു നല്‍കിയതിനു പിന്നില്‍ ധനമന്ത്രി തോമസ്‌ ഐസക്കിന്റെ താല്‍പര്യം എന്ത്‌ എന്ന ചോദ്യം ഒരു പ്രഹേളികയായി അവശേഷിക്കുകയാണ്‌. ഇവരുമായുള്ള കരാര്‍ 2006ല്‍ റദ്ദ്‌ ചെയ്‌ത ശേഷം സര്‍ക്കാര്‍ റീ ടെണ്ടര്‍ വിളിച്ചിരുന്നു. ഇതില്‍ പതിബെല്‍ പങ്കെടുത്തിരുന്നില്ല. എന്നിട്ടും ധനമന്ത്രി ഒരുഘട്ടത്തില്‍ കരിമ്പട്ടികയില്‍ പെടുത്തുമെന്നു ഭീഷണി മുഴക്കിയ പതിബെലിനു തന്നെ കരാര്‍ നല്‍കിയിരിക്കുന്നതാണ്‌ ഇപ്പോള്‍ ദുരൂഹത സൃഷ്‌ടിച്ചിരിക്കുന്നത്‌. യു ഡി എഫിന്റെ കാലത്തു നടന്ന അഴിമതിയെന്ന മട്ടില്‍ കരാറിനെ ജനങ്ങള്‍ക്കു മുന്നില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും അഴിമതിക്കെതിരായ ശക്തമായ പോരാട്ടമായി വ്യാഖ്യാനിച്ച്‌ പതിബെലിനെതിരെ പരസ്യമായ നിലപാടെടുക്കുകയും അന്നത്തെ പൊതുമരാമത്ത്‌ മന്ത്രി എം കെ മുനീറിനെതിരെ വിജിലന്‍സ്‌ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്‌ത സര്‍ക്കാരും നേതൃത്വം നല്‍കിയ ഐസക്കുമാണ്‌ വീണ്ടും അതേ കമ്പനിയെത്തന്നെ റോഡ്‌ വികസനത്തിന്‌ നിയോഗിച്ചതെന്നത്‌ വിരോധാഭാസം തന്നെ. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under രാഷ്ട്രീയം, ലേഖനം, വാര്‍ത്ത, വിമര്‍ശനം, വിശകലനം, സാമ്പത്തികം

പിടിച്ചുകെട്ടേണ്ടത്‌ ഐസക്കിനെ: എം കെ മുനീര്‍

മുന്‍മരാമത്തുമന്ത്രി എം കെ മുനീറിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തോളമെത്തിയ ആരോപണങ്ങള്‍ മിക്കതും ഉന്നയിച്ചത്‌ ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കാണ്‌. പൊതുമരാമത്തുവകുപ്പില്‍ ഇന്നും തുടരുന്ന പ്രശ്‌നങ്ങളിലും കരാറുകളിലും അറ്റകുറ്റപ്പണികള്‍ മുടങ്ങിയതിലുമെല്ലാം കുറ്റവാളി മുനീര്‍ ആണെന്നാണ്‌ മന്ത്രി ഐസക്‌ ഇപ്പോഴും ആവര്‍ത്തിച്ച്‌ ആരോപിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ഡോ. മുനീറുമായി ജനശക്തിക്കുവേണ്ടി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

ധനമന്ത്രി തോമസ്‌ ഐസക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ താങ്കള്‍ ആവശ്യപ്പെട്ടിരുന്നല്ലോ. ആദ്യമായാണ്‌ ധനമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷത്തു നിന്ന്‌ ഒരാള്‍ ആവശ്യപ്പെടുന്നത്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു ആവശ്യം?

ധനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയുണ്ടെന്നതുകൊണ്ടാണ്‌ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചത്‌. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിറകില്‍ ഒരു സാമ്രാജ്യത്വ അജണ്ടയുണ്ട്‌ എന്നതിന്‌ യാതൊരു സംശയവും വേണ്ട. മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആളല്ല ഐസക്ക്‌. ജനങ്ങള്‍ ഇത്‌ വ്യക്തമായി മനസിലാക്കണം. ലോകബാങ്കിന്‌ കൊടുക്കാനുള്ള 2500 കോടി, മറ്റുള്ളവര്‍ക്ക്‌ ഇത്രകോടി ഇതെല്ലാം കൊടുത്തു കഴിഞ്ഞ്‌ കേരളത്തില്‍ വികസന പദ്ധതികള്‍ക്ക്‌ ചിലവഴിക്കാന്‍ പണമില്ലെന്ന്‌ തോമസ്‌ ഐസക്ക്‌ പറഞ്ഞിരുന്നത്‌ ഓര്‍ക്കുമല്ലോ. അങ്ങിനെയെങ്കില്‍ കടക്കെണിയില്‍ നിന്ന്‌ കേരളത്തെ രക്ഷിക്കാനായിരുന്നു അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്‌. എന്നാല്‍ സംഭവിച്ചതെന്താണ്‌? ലഭിക്കേണ്ട നികുതി പിരിച്ചെടുക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, എഡിബി, ലോകബാങ്ക്‌ വായ്‌പകള്‍ക്ക്‌ പിറകെയാണ്‌ അദ്ദേഹം പോയത്‌. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under അഭിമുഖം, മീഡിയ, രാഷ്ട്രീയം, വാര്‍ത്ത, വിശകലനം, വ്യക്തി

അയിത്തം തീണ്ടുന്ന അതിര്‍ത്തിഗ്രാമങ്ങള്‍-ഒന്ന്‌

അയിത്തവും അനാചാരങ്ങളും നിറഞ്ഞ കേരളത്തെയാണ്‌ സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയം എന്നുവിളിച്ചത്‌. പല മഹാരഥന്‍മാരുടെയും സംഘടനകളുടെയും പ്രവര്‍ത്തനങ്ങളിലൂടെ നമ്മുടെ നാട്‌ ഒരുപാട്‌ മാറി. പക്ഷേ, ആ സാമൂഹ്യമാറ്റം പൂര്‍ത്തിയായോ? കാലം കുഴിച്ചുമൂടിയ അയിത്തവും തൊട്ടുകൂടായ്‌മയും കേരളത്തില്‍ നിന്ന്‌ മുഴുവനായി മാഞ്ഞുപോയിട്ടില്ലെന്ന്‌ ഈ കഥകള്‍ വിളിച്ചുപറയുന്നു. കേരളമാതൃകകളില്‍ ആഹങ്കരിക്കുന്ന നമ്മെ ഇതു നാണിപ്പിക്കേണ്ടതാണ്‌.
(ഇത്‌ ഞാന്‍ 2004 സെപ്‌തംബര്‍ 11ന്‌ വര്‍ത്തമാനം ദിനപത്രത്തില്‍ ആരംഭിച്ച പരമ്പരയുടെ തുടക്കമായിരുന്നു. നാല്‌ ദിവസം നീണ്ടു നിന്ന ആ പരമ്പരക്കു ശേഷമാണ്‌ അന്ന്‌ ഈ അയിത്തപ്രശ്‌നം ഇതരമാധ്യമങ്ങള്‍ ഏറ്റെടുത്തത്‌. ഒരു ഓര്‍മ്മപുതുക്കലായി അത്‌ ബ്ലോഗില്‍ പുനഃപ്രസിദ്ധീകരിക്കുന്നു. മാധ്യമങ്ങളുടെ നിരന്തര ഇടപെടലുകളെ തുടര്‍ന്ന്‌ നിലവില്‍ അതിര്‍ത്തിഗ്രാമങ്ങളിലെ മനുഷ്യത്വഹീനമായ പ്രവൃത്തികള്‍ക്ക്‌ അയവു വന്നിട്ടുണ്ട്‌)

ചായക്കടകളില്‍ അവര്‍ണഗ്ലാസും സവര്‍ണഗ്ലാസും

ചായക്കടയില്‍ രണ്ടുതരം ഗ്ലാസുകള്‍; ഒന്ന്‌ മേല്‍ജാതിക്കാര്‍ക്ക്‌, മറ്റൊന്ന്‌ കീഴാളര്‍ക്കും. ദലിതര്‍ക്ക്‌ പ്രവേശനമില്ലാത്ത ബാര്‍ബര്‍ഷോപ്പുകള്‍, സവര്‍ണര്‍ക്കു മാത്രം കയറാവുന്ന ക്ഷേത്രങ്ങള്‍-ഇത്‌ കേരളം തന്നെയാണ്‌. തമിഴ്‌നാടിനോട്‌ ചേര്‍ന്നുകിടക്കുന്ന പാലക്കാടന്‍ പ്രദേശങ്ങള്‍. Continue reading

3അഭിപ്രായങ്ങള്‍

Filed under അനുഭവം, ഓര്‍മ, മീഡിയ

കഥ പറയുമ്പോള്‍

kadha-big-3.gif           ങ്ങനെ ‘ഹലോ’ കണ്ടതിനു ശേഷം ഒരു സിനിമ കണ്ടു. ശ്രീനിവാസനും മമ്മൂട്ടിയും മീനയുമൊക്കെ അഭിനയിച്ച ‘കഥപറയുമ്പോള്‍’. എന്റെ കാഴ്‌ചയുടെ കുഴപ്പം കൊണ്ടാണോ ആസ്വദിക്കാന്‍ കഴിവില്ലാത്തതുകൊണ്ടാണോ എന്നറിയില്ല സിനിമ മൊത്തത്തില്‍ എനിക്കിഷ്ടപ്പെട്ടില്ല. ചിന്താവിഷ്ടയായ ശ്യാമളയുടെയും അഴകിയ രാവണന്റെയും നിഴലും ചിരിപ്പിക്കാത്ത കുറെയേറെ തമാശകളുമായി ആദ്യപകുതി ഇഴഞ്ഞു നീങ്ങി.

സത്യന്‍ അന്തിക്കാട്‌ സിനിമകളുടെതിനു സമാനമാക്കാന്‍ ശ്രമിച്ച ഗ്രാമീണ പശ്ചാത്തലം ഏച്ചുകെട്ടിയ പോലെയാണ്‌ അനുഭവപ്പെട്ടത്‌. നല്ല കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ദുര്‍ബലമായ സംഭാഷണങ്ങള്‍ അവയുടെ കരുത്ത്‌ ചോര്‍ത്തിക്കളഞ്ഞു. കഥാപാത്രങ്ങള്‍ക്ക്‌ ഒട്ടും യോജിക്കാത്ത മേക്കപ്പ്‌ അരോചകമായി. Continue reading

1 അഭിപ്രായം

Filed under സിനിമ

അപ്രഖ്യാപിത ഹെല്‍മെറ്റ്‌ വേട്ട: ചില സത്യങ്ങള്‍

കോടതിയുടെ പ്രകോപനമില്ലാതെ കേരളത്തില്‍ എപ്പോഴെങ്കിലും ഹെല്‍മെറ്റ്‌ വേട്ട നടന്നതായി അറിവില്ല. എന്നാല്‍ കേരളത്തില്‍ രണ്ടാഴ്‌ചയായി വ്യാപകമായ ഹെല്‍മെറ്റ്‌ വേട്ട നടക്കുന്നുണ്ട്‌. എന്താണിതിന്റെ ഗുട്ടന്‍സ്‌ എന്നാലോചിച്ച്‌ തല കുറേ പുകച്ചിരുന്നു. ഒരാഴ്‌ച മുമ്പ്‌ മന്ത്രിസഭാ യോഗത്തിനു ശേഷമുള്ള പതിവു പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രിയോട്‌ ചില പത്രക്കാര്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ കള്ളന്‍മാരെ പിടിച്ചിട്ടു മതി ഹെല്‍മെറ്റ്‌ വേട്ടയെന്ന്‌ പോലീസുകാരോടായി അദ്ദേഹം പറയുകയും ചെയ്‌തു.

നാല്‌ ദിവസം മുമ്പ്‌ എകെജി സെന്ററിനു മുമ്പില്‍ വെച്ച്‌ ഈ ലേഖകന്റെ സുഹൃത്തിനെ ഹെല്‍മെറ്റിടാത്തതിന്റെ പേരില്‍ പോലീസ്‌ തടുക്കുകയും പിഴ ഒടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു. മുഖ്യമന്ത്രി പറഞ്ഞതു കൊണ്ടാവും അതിന്‌ നേര്‍വിപരീതമായി പ്രവര്‍ത്തിക്കുന്നതെന്ന്‌ പോലീസ്‌ ഉദ്യോഗസ്ഥനോട്‌ പറയുകയും പിഴ ഒടുക്കുകയും ചെയ്‌തു. അന്നും ഈ അപ്രഖ്യാപിത ഹെല്‍മെറ്റ്‌ വേട്ടയെക്കുറിച്ച്‌ ഞങ്ങള്‍ ഒരുപാട്‌ സംസാരിച്ചു. അപ്പോഴാണ്‌ കഴിഞ്ഞ ദിവസം വര്‍ത്തമാനം ദിനപത്രത്തില്‍ ഇതുസംബന്ധിച്ച്‌ ഒരു വാര്‍ത്ത വന്നതായി അറിഞ്ഞത്‌. അതു വായിച്ചപ്പോഴാണ്‌ എന്താണ്‌ സി പി എമ്മും ഹെല്‍മെറ്റും തമ്മിലുള്ള ബന്ധമെന്ന്‌ മനസിലായത്‌. അന്വേഷിച്ചു നോക്കിയപ്പോള്‍ സംഗതി വാസ്‌തവം Continue reading

3അഭിപ്രായങ്ങള്‍

Filed under മീഡിയ, രാഷ്ട്രീയം, വാര്‍ത്ത, വിമര്‍ശനം

അപകടകരമായ വിജയം

വീണ്ടും തന്റെ നേതൃത്വത്തിലായിരിക്കും പുതിയ മന്ത്രിസഭ ഗുജറാത്തില്‍ അധികാരത്തില്‍ വരുമെന്ന്‌ ആദ്യം പറഞ്ഞത്‌ മോഡി തന്നെയാണ്‌. പാര്‍ട്ടി നേതൃത്വത്തിനുള്ള സൂചനയായാണ്‌ താന്‍ വീണ്ടും മുഖ്യമന്ത്രിയാവുമെന്ന്‌ മോഡി മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എസ്‌ എം എസ്‌ സന്ദേശം അയച്ചത്‌. ദല്‍ഹിയിലിരുന്ന്‌ ബി ജെ പിയുടെ അഖിലേന്ത്യാ പ്രസിഡന്റിന്‌ ആരും പാര്‍ട്ടിക്ക്‌ അതീതരല്ലെന്ന്‌ പറയേണ്ടി വന്നു.

വര്‍ഗീയമായ ധ്രുവീകരണത്തിന്റെ ഉല്‌പന്നമാണ്‌ ഗുജറാത്തിലെ ബിജെപിയുടെ അഥവാ മോഡിയുടെ വിജയം എന്നത്‌ വ്യക്തമാണ്‌. തീവ്രമായ ആശയങ്ങളായിരുന്നു തെരഞ്ഞെടുപ്പിലുടനീളം മോഡി ഉപയോഗിച്ചത്‌. എന്നാല്‍ അതിനെ ശക്തമായി എതിര്‍ക്കാന്‍ തക്കവിധത്തിലുള്ള കെല്‌പ്‌ ഗുജറാത്തിലെ കോണ്‍ഗ്രസിന്‌ ഇല്ലായിരുന്നു. ഹിന്ദുത്വത്തെ തള്ളിപ്പറയാതെ ബി ജെ പിയുടെ ബി ടീം എന്ന മട്ടിലായിരുന്നു കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under രാഷ്ട്രീയം, വാര്‍ത്ത, വിശകലനം