മമ്മൂട്ടിയെ ആരാധിച്ചാല്‍

രൗദ്രം എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ ക്ലച്ചുപിടിക്കാത്തതിനാല്‍ മലയാളക്കരയാകെ ഒരു റോഡ്‌ ഷോ നടത്താന്‍ പ്ലാന്‍ ചെയ്‌തു നമ്മുടെ മെഗാ താരം മമ്മൂട്ടി. പളപളാ തിളങ്ങുന്ന ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസും ധരിച്ച്‌ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്‌തു നീങ്ങുമ്പോള്‍ മമ്മൂട്ടിക്ക്‌ കൈകൊടുക്കാന്‍ തോന്നി ഒരു യുവാവിന്‌. കൈനീട്ടിച്ചെന്ന യുവാവിനെ മമ്മൂട്ടി കൈനീട്ടി അടിച്ചു. അപ്പോള്‍ ആ മുഖത്തെ ഭാവം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. എന്തൊരു ഭാവാഭിനയം. രൗദ്രം പോലെ പാഴായിപ്പോയില്ല. സിനിമ പൊളിഞ്ഞുപോയതിന്റെ ദേഷ്യം പാവപ്പെട്ട ആരാധകനോട്‌ കാണിക്കണോ മമ്മൂട്ടി. കുറച്ചുകൂടി മാന്യമായി പെരുമാറണം താങ്കള്‍. കാരണം താങ്കളെപ്പോലുള്ളവരെ താരങ്ങളാക്കുന്നതും വേലചെയ്‌തു കിട്ടിയ കൂലി കൊണ്ട്‌ രൗദ്രം പോലത്തെ തറപ്പടങ്ങളെ ഹിറ്റാക്കാന്‍ ശ്രമിക്കുന്നതും അവരാണ്‌. ഫാരിസിന്റെ ബിനാമി രഞ്‌ജി പണിക്കരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നീയൊക്കെ രഹസ്യമായും ഇടക്കൊക്കെ പരസ്യമായും വിളിക്കുന്ന ജനം എന്ന കഴുത’
മമ്മൂട്ടി ആരാധകരോടുള്ള എന്റെ സഹതാപവും മര്യാദക്ക്‌ പെരുമാറാനറിയാത്ത മമ്മൂട്ടിയോടുള്ള പ്രതിഷേധവും ഇവിടെ രേഖപ്പെടുത്തുന്നു.

Advertisements

33അഭിപ്രായങ്ങള്‍

Filed under പ്രതിഷേധം, വീഡിയോ

33 responses to “മമ്മൂട്ടിയെ ആരാധിച്ചാല്‍

 1. തനേഷ്‌ തമ്പി

  മലപ്പുറത്താണു സംഭവം നടന്നത്‌.

 2. വളരെ മോശമായിപ്പോയി മമ്മൂട്ടീ ..

 3. mathai

  aa chettaye mega aakkiyavar anubhavikkatte.

 4. സ്വന്തം ശരീരത്തില്‍ ആരു തൊടണം ആരു തൊടണ്ടാ എന്ന് തീരുമാനിക്കുവാനുള്ള സ്വാതന്ത്ര്യം വേശ്യകള്‍ക്ക വരെയുണ്ട്….

  എന്റെ ശരീരത്തില്‍ വേറൊരാള്‍ തൊടുമ്പോള്‍ എനിക്കിഷ്ടപ്പെട്ടില്ലെങ്കില്‍ ഞാനാദ്യം വിലക്കും, എന്നിട്ടും തുടര്‍ന്നാല്‍ തല്ലും…. അത് എന്റെ അവകാശം… ഇനി ഞാനൊരു സൂപ്പര്‍സ്റ്റാര്‍ ആയാലും (!!!) അത് തന്നെ ചെയ്യും…

  നാട്ടില്‍ സ്ത്രീപീഢനവും പുരുഷപീഢനവും ബാലപീഢനവും ഒക്കെ കൂടുന്നതിനു ഒരു കാരണം ഇതു തന്നെയല്ലേ…. സ്വന്തം ശരീരത്തിന്‍ മേലുള്ള അവകാശത്തിനെ പറ്റിയുള്ള അവബോധമില്ലായ്മ….?

  ഇതിലിപ്പോ മമ്മൂട്ടി എന്നാ തെറ്റ് ചെയ്തെന്നാ???….

 5. bhoomiputhri

  ഇതൊരിയ്ക്കലും സംഭവിയ്ക്കരുതായിരുന്നു..
  എങ്കിലും,മമ്മൂട്ടിയ്ക്ക് ഇങ്ങിനെ സമനില കൈവിടാനുള്ള പ്രകോപനം എന്തായിരുന്നു എന്ന് വ്യക്തമായി അറിയണമെന്നു തോന്നുന്നു-ഈ താരങ്ങളും കോപതാപങ്ങളുള
  സാധാരണ മനുഷ്യറ് തന്നെയാണല്ലൊ

 6. AR. Najeem

  ഈമെയിലിലൂടെ പല തവണ കണ്ടു കഴിഞ്ഞു ഈ കാഴ്ച…!

  മമ്മൂട്ടി എന്ന ഗ്രേറ്റ് നടന്നെപോലെ തന്നെ പ്രശസ്തമാണ് അദ്ദേഹത്തിന്റെ അഹങ്കാരവും ധിക്കാരവും…

  നമ്മളെ പോലെ സിനിമ എന്ന തോഴില്‍ ചെയ്യുന്ന പാവം കോടീശ്വരന്മാരാണ് അവര്‍ എന്ന് കരുതാതെ വിണ്ണില്‍ നിന്നും മണ്ണിലേക്ക് ഇറങ്ങി വന്ന താരങ്ങളാണെന്ന ഭാവത്തില്‍ ഒന്ന് തൊട്ടോ കൈകൊടുത്തോ സായൂജ്യമടയാന്‍ നടക്കുന്നവര്‍ക്ക് അത് തന്നെ വേണം..

  പിന്നെ മമ്മൂട്ടിയും ഒരു മനുഷ്യനല്ലെ ആള്‍ക്കൂട്ടത്തില്‍ പിച്ചിയും മാന്തിയും ഒക്കെ ആയപ്പോള്‍ സംഭവിച്ചു പോയതാകാം. അത് വിദഗ്ദ്ധമായി മുസ്തഫയും മൈക്രോസെന്‍സും കച്ചവട കണ്ണോടെ വലിയ വിവാദമാക്കിയത് പഷ്ട്…..

 7. ഓര്‍ക്കുട്ടില്‍ കുറെപേര്‍ക്ക് ഈ വീഡിയോ അയച്ച് എന്നാലാവുന്നത് ഞാന്‍ ചെയ്തിട്ടുണ്ട്…:)

 8. തനേഷ്‌ തമ്പി

  വീഡിയോ ശ്രദ്ധിച്ചോ….മമ്മൂട്ടിയെ ആരാധകന്‍ പിച്ചുകയോ മാന്തുകയോ ചെയ്‌തിട്ടില്ല. ഷേക്ക്‌ ഹാന്റിനായി കൈനീട്ടുക മാത്രം. അപ്പോള്‍ ശരീരത്തില്‍ ലോലമായി ഒന്നു സ്‌പര്‍ശിച്ചിരിക്കാന്‍ സാധ്യതയുണ്ട്‌. സ്വന്തം ശരീരത്തെക്കുറിച്ച്‌ ഇത്ര അസഹിഷ്‌ണുവാണെങ്കില്‍ ഇത്തരം ജനക്കൂട്ടത്തിലേക്ക്‌ പോകാതിരുന്നാല്‍ പോരേ. എത്രയധികം സിനിമകള്‍ പരാജയപ്പെടുന്നുണ്ട്‌. രൗദ്രവും അത്തരത്തിലുള്ള ഒരു സിനിമയല്ലേ. പിന്നെന്തിന്‌ രൗദ്രത്തിനു മാത്രം റോഡ്‌ ഷോ. അത്‌ വിജയിപ്പിക്കണമെന്ന്‌ ഇത്ര വാശി. ഒരായുസു മുഴുവന്‍ റോഡ്‌ ഷോ നടത്തിയാലും വിജയിക്കാത്ത പടങ്ങളാണ്‌ മമ്മൂട്ടി രൗദ്രം, ദുബായ്‌, നസ്രാണി, ബല്‍റാം വേഴ്‌സസ്‌ താരാദാസ്‌, പ്രജാപതി, ഭാര്‍ഗവചരിതം മൂന്നാം ഖണ്ഡം തുടങ്ങിയവ. പിന്നെ അതിനു പിറകെ പോയി ഇട്ടിരിക്കുന്ന ഷര്‍ട്ട്‌ ചുളിക്കാതിരിക്കുന്നതല്ലേ ബുദ്ധി.

 9. Gireesh B

  എനിക്കാവശ്യമില്ലാത്ത ഒരു പാട്‌ തര്‍ക്കങ്ങള്‍ ലോകത്ത്‌ നടക്കുന്നുണ്ട്‌. വി എസിനെ നോവിച്ച്‌ കൊണ്ട്‌ മമ്മൂട്ടിയും രഞ്‌ജിയും ഫാരിസും ചേര്‍ന്ന്‌ സിനിമ എടുക്കുമ്പോള്‍ വി എസിനെ ദൈവമായി ആരാധിക്കുന്ന കമ്മ്യൂണിസ്‌റ്റുകള്‍ രൗദ്രഭീമന്മാരൂകുന്നതില്‍ തെറ്റില്ല.

  മമ്മൂട്ടിയുടെ ആരാധകരോട്‌ എങ്ങനെ പെരുമാറണമെന്ന്‌ തീരുമാനിക്കേണ്ടത്‌ മമ്മൂട്ടിയാണ്‌. അടികൊണ്ട ആരാധകനില്ലാത്ത രോഷം എനിക്ക്‌ വരേണ്ട കാര്യമില്ല. ദേ നോക്കു മമ്മൂട്ടി എത്രമേല്‍ നികൃഷ്ടന്‍ എന്നാണെങ്കില്‍ , അദ്ദേഹത്തെ ഒരു മാന്യനായി ഞാനിതുവരെ കരുതിയിട്ടില്ല, സിനിമയില്‍ കാണുന്ന മമ്മൂട്ടിയെ മാത്രമേ എനിക്ക്‌ അറിയാവു.

  സാര്‍, രൗദ്രം എന്ന ഏഴാംകൂലി ചിത്രവും ഇപ്പോള്‍ മമ്മൂട്ടിക്ക്‌ എതിരെ എന്ന പേരില്‍ നടക്കുന്ന ഈ പ്രചാരണവും ഞാന്‍ ഒരു പോലെ ഇഷ്ടപ്പെടുന്നില്ല. വി എസ്സും മമ്മൂട്ടിയും എനിക്ക്‌ ദൈവമല്ല.

  നാളെ മമ്മൂട്ടി വി എസ്‌ ഗ്രൂപ്പുകാരനായാല്‍ ഇതേ സംഭവത്തിന്‌ കെ ഇ എന്‍ ശൈലിയില്‍ ഭാഷ്യം ചമയ്‌ക്കാന്‍ സമസ്‌തം ഇറങ്ങുമല്ലോ എന്നോര്‍ത്ത്‌ ഞാന്‍ ഉള്ളില്‍ ചിരിക്കുന്നു.

  കഷ്ടം

  ഞാന്‍ പോകുന്നു എനിക്ക്‌ ഇളയ കൊച്ചിന്‌ വയറ്റിളക്കത്തിന്‌ മരുന്നു വാങ്ങണം.

  കുട്ടപ്പന്‍

 10. കൈരളി തീയറ്ററില്‍ നിന്നാണ്‌ ‘രൌദ്രം’ ഞാന്‍ കാണുന്നത്‌. വി.ജെ.ടി ഹാളില്‍ പൊതുദര്‍ശനത്തിന്‌ വച്ച മൃതദേഹത്തിന്‌ ആദരാജ്ജലികളര്‍പ്പിച്ച്‌ മടങ്ങുന്നവരില്‍ കാണപ്പെടാറുള്ള ബോധപൂര്‍വ്വമായ അച്ചടക്കവും ശാന്തതയും ദു:ഖവുമായിരുന്നു ഈ ചിത്രം കണ്ട്‌ മടങ്ങുന്നവരില്‍ കാണാന്‍ കഴിഞ്ഞത്‌. വരി വരിയായി അവര്‍ പുറത്തേക്ക്‌ ഒഴുകി നഗരത്തിന്‍റെ തിരക്കിലലിഞ്ഞു. എന്തിനായിരുന്നു ഇങ്ങനെ ഒരു സിനിമ എന്ന്‌ ചോദിക്കേണ്ടതില്ല. കാരണം രണ്‍ജി പണിക്കര്‍ക്ക്‌ വ്യക്തമായ ഒരു ‘ലക്ഷ്യം’ഉണ്ടായിരുന്നു എന്ന്‌ ഈ ചിത്രം കണ്ട ബഹുഭൂരിപക്ഷംപേര്‍ക്കും അറിയാം. ഇന്നത്തെ അഴുകിനാറിയ ‘ഇടത്‌ വിഭാഗീയ രാഷ്ട്രീയത്തിന്‍റെ’ ദുര്‍ഗന്ധം പേറുന്നതാണ്‌ ഈ സിനിമ. വി.എസ്‌ എന്ന ‘ജനനേതാവിന്‍റെ’ മേല്‍ ആവുന്നത്ര ചെളിവാരിപൊത്താന്‍ – ‘പത്രപ്രവര്‍ത്തകനും, എഴുത്തുകാരനും, ബുദ്ധിജീവിയും( ചുമ്മാ പറഞ്ഞതാ ), ചിന്തകനും, വാഗ്മിയും, ആംഗലേയ ഭാഷക്ക്‌ ഒരു പാട്‌ സംഭാവനകള്‍ നല്‍കിയവനും, കേട്ടാല്‍ പെടുത്ത്‌ പോവുന്ന തരത്തില്‍ സംഭാഷണങ്ങള്‍ പടച്ച്‌ വിടുന്നവനും, ഫാരിസ്‌ എന്നാല്‍ പ്ളാസ്റ്റര്‍ ഓഫ്‌ പാരിസ്‌ കൊണ്ടുണ്ടാക്കിയ എന്തോ സാധനമല്ലേ എന്ന്‌ ചോദിക്കുമാറ്‌ നിഷ്കളങ്കനുമായ’ – ശ്രീ. രണ്‍ജി പണിക്കര്‍ക്ക്‌ നന്നായി സാധിച്ചിരിക്കുന്നു. ഈ സിനിമ കണ്ടിറങ്ങുന്ന ചെറിയ ശതമാനം ആളുകളെങ്കിലും വി.എസിനെ മോശമായി കണ്ടേക്കാം. അത്‌ രണ്‍ജി പണിക്കരുടെ വിഷം നിറഞ്ഞ ബുദ്ധിയുടെ വിജയമല്ല. മറിച്ച്‌ മലയാള സിനിമയുടെ സ്വാധീന ശക്തി മാത്രം.

  പിന്നെ, ഈ വീഡിയോയില്‍ കണ്ട ദൃശ്യം. ഇതിനെ രൌദ്രത്തിന്‍റെ ഹാങ്ങ്‌ ഓവര്‍ ആയി മാത്രം കണ്ടാല്‍ മതി. മേലുദ്യോഗസ്ത്ഥനെപ്പോലും എടുത്തിട്ടടിക്കുന്ന നരി ആയല്ലേ മമ്മൂട്ടി പൂണ്ട്‌വിളയാടിയത്‌. നട്ടുച്ച നേരത്ത്‌ ‘സുലുവിന്‍റെ പ്രോപ്പര്‍ട്ടി ‘ അടിച്ച്‌ മാറ്റാന്‍ ചെന്നതാണെന്ന് വിചാരിച്ച്‌ ആ പാവം മറ്റേ പാവത്തിന്‍റെ മുന്നില്‍ അറിയാതെ ഒന്ന് നരി ആയി പോയതാവും. പിന്നെ നമ്മള്‍ ഇതില്‍ കൂടുതല്‍ അഭിപ്രായം പറയാന്‍ നില്‍ക്കണ്ട. അടി കൊണ്ടവന്‍ ഇപ്പോള്‍ അവന്‍റെ കരണം തൊട്ടുഴിഞ്ഞ്‌ ഇത്‌ അയാള്‍ക്ക്‌ മമ്മൂട്ടി നല്‍കിയ അനുഗ്രഹം ആണെന്ന് ധരിച്ചിരിക്കയാവും. അവര്‍ ഒന്നാവും. നമ്മള്‍ പുറത്താവും. 🙂

 11. തനേഷ്‌ തമ്പി

  നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടില്ലെങ്കിലും രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെട്ടുകൊണ്ടേയിരിക്കും ഗിരീഷേ…മമ്മൂട്ടിയുടെ ആരാധകനാവുന്നത്‌ അയാളുടെ സിനിമ കണ്ട്‌ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടും അഭിനയിക്കാനുള്ള കഴിവിനോട്‌ ആദരവ്‌ പ്രകടിപ്പിച്ചുമായിരിക്കും. ആരാധകനാവുക എന്നാല്‍ അടിമയാവുക എന്നല്ല അര്‍ത്ഥം. തമ്പ്രാന്‍ കല്‌പിക്കുമ്പോള്‍ നടുവളയ്‌ക്കാനുള്ളതല്ല ആരാധകരുള്‍പ്പെടെയുള്ള മലയാളികളുടെ അഭിമാനം എന്നു മമ്മൂട്ടിയും മനസിലാക്കുന്നതാണ്‌ നല്ലത്‌. പിന്നെ മമ്മൂട്ടി വി എസ്‌ ഗ്രൂപ്പുകാരനാവാതിരിക്കട്ടെ എന്ന്‌ ആശിക്കാം.
  രൗദ്രത്തിന്‌ ആദരാഞ്‌ജലികളര്‍പ്പിച്ച ഹരിദാസ്‌ പാലയുടെ പ്രയോഗങ്ങള്‍ അത്യുഗ്രന്‍ എന്നു പറയാതിരിക്കാനാവില്ല. അഭിവാദ്യങ്ങള്‍….

 12. ഒരു കാര്യം കൂടി. ഇനി കണ്ണടച്ച്‌ മനസ്സിന്‍റെ ഭിത്തിയില്‍ ഏഴ്‌ കുത്തിടുക. എന്നിട്ട്‌ ആ കുത്തുകള്‍ക്ക്‌ രണ്‍ജി പണിക്കര്‍, ദീപിക, ഫാരിസ്‌, കൈരളി ചാനല്‍, രൌദ്രം, മമ്മൂട്ടി, വാര്‍ത്ത എന്നിങ്ങനെ പേര്‌ കൊടുക്കുക. എന്നിട്ട്‌ കുത്തുകള്‍ ഏഴും കൂട്ടി യോജിപ്പിക്കുക. ഇപ്പോള്‍ പിണറായിയുടെ ചിത്രം തെളിഞ്ഞോ? ഇല്ലെങ്കില്‍ വീണ്ടും ആവര്‍ത്തിക്കുക. തെളിയുന്നവരെ. ആദ്യം തന്നെ ‘ തെളിഞ്ഞവര്‍ ‘ വീട്ടില്‍പ്പോയി പറമ്പില്‍ പത്ത്‌ കണ്ണന്‍ വാഴ വയ്ക്കുക. പ്രയോജനപ്പെടും. ലാല്‍ സലാം.

 13. പ്രിയ തനേഷ്‌,

  ഹരിദാസ്‌ പാല അല്ല.
  ഹരി പാല.
  എന്നെ ദാസന്‍ കൂടി ആക്കരുതേ. 🙂

 14. പോസ്‌റ്റ്‌ വായിച്ച ആവേശത്തില്‍ മതിമറന്ന്‌ കണ്ണുപിടിച്ചില്ല
  ക്ഷമിച്ചു കള മാഷേ…

 15. ഭൂമാഫിയയുടെ വിക്രിതികള്‍ ആസ്വദിക്കാന്‍ പോ‍ണവനെ അടിക്കതന്നെ വേണം.

  സര്‍ക്കാര്‍ ഭൂമി കൈയേറിയതിനു നടപടി നേരിട്ടയാളാണ് ഈ താരം. നടപടി എടുത്ത വി എസ്സിനെ മോശക്കാരനാക്കി ഈ താരം അഭിനയിക്കുമ്പോള്‍ അതിനു പിന്നിലെ വികാരം മനസിലാക്കാന്‍ ആരാധകര്‍ക്ക് കഴിയണം.
  അതിനു പറ്റാത്തവര്‍ ആടികൊള്ളട്ടേ….

 16. Fazal

  മമ്മൂട്ടിയും മോശം മമ്മൂട്ടിയുടെ പ്രവര്‍ത്തനങ്ങളും മോശം. പക്ഷെ ജനുവരിയില്‍ ഇറങ്ങിയ കല്‍ക്കട്ടാ ന്യൂസ് അടക്കമുള്ള ചിത്രങ്ങളില്‍ സാമ്പത്തികമായും പ്രദര്‍ശനപരമായും മുന്നിലുള്ളത് രൌദ്രം എന്നാണ്‍ സിനിമാ മാസികകളില്‍ നിന്നുള്ള അറിവ്. ചിത്രം പരാജയപ്പെടാന്‍ പ്രര്‍ത്ഥിക്കാം

 17. rahim k vayath

  മമ്മൂട്ടി ആരാധക(ജനം എന്ന കഴുത)’രോടുള്ള എന്റെ സഹതാപവും മര്യാദക്ക്‌ പെരുമാറാനറിയാത്ത മമ്മൂട്ടിയോടുള്ള പ്രതിഷേധവും ഇവിടെ രേഖപ്പെടുത്തു…with support to Mr gireesh

 18. ഇത് എന്തായാലും മമ്മൂട്ടിയില്‍ നിന്നുള്ള മോശം പെരുമാറ്റമായിപ്പോയി. ആരാധകനായ ഒരാള്‍ കൈകൊടുക്കാനാശിക്കുമ്പോള്‍ അടിച്ചുമാറ്റുന്നത് തീരെശരിയായില്ല. ഒരു ജനപ്രിയ താരം തുറന്ന ജീപ്പില്‍ ജനങ്ങളുമായി ഇടപഴകുമ്പോള്‍ ആളുകള്‍ കൈകൊടുക്കന്‍ ശ്രമിച്ചെന്നിരിക്കും. ഇതിനെ പീഠനമാണെന്ന് ഒരിക്കലും പറയാന്‍ പറ്റില്ല. കൈകൊടുക്കാന്‍ ഇഷ്ടമില്ലെങ്കില്‍ അയാളെ അവഗണിച്ചാല്‍ മതിയായിയുന്നു.

 19. cartoonist

  ഹൌ ! ഈ മമ്മൂട്ട്യെക്കൊണ്ടു തോറ്റല്ലൊ #@@&* 😦

 20. aashish

  രൌദ്രം , വി എസ് , വിവാദങ്ങളില്‍ എനിക്ക് വല്യ താല്പര്യം ഇല്ല. എന്നാല്‍ ഒരാളെ കൈവെക്കുക എന്നത് അയാളുടെ ആട്മാഭിമാനതിനെ ചോദ്യം ചെയ്യലാണ്. അതിനോട് ഞാന്‍ വിയോജിക്കുന്നു.
  പിന്നെ, ഈ വിവാദം അഹങ്കാരത്തിനു അല്പമെന്കിലും കുറവ് വരുത്താന്‍ മമ്മൂട്ടിയെ സഹായിക്കുമെന്കില്‍ നല്ല കാര്യം.

 21. anwer

  hey kallum kudichu. thalkku kettumketti oru vip pichiyal ..adi anghine koduthapora..mookilninnu chorayum varanam….

 22. ഈയൊരു വീഡിയോയുടെ യാത്ഥാര്‍ഥ്യത്തെ പറ്റി ആരും ചര്‍ച്ച ചെയ്യാത്തതെന്തേ? അടി കൊടുക്കുവാനുണ്ടായ സാഹചര്യങ്ങള്‍ മുഴുവന്‍ ഈ വീഡിയോയില്‍ കാണിക്കുന്നില്ല….. അവിടെ നടന്ന സംഭവങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ് കാണിച്ചിരിക്കുന്നത്…. അത് കണ്ട് മമ്മൂട്ടി തെറ്റുകാരന്‍ എന്ന് വിധിയെഴുതുന്നത് ശരിയല്ല!!!… മമ്മൂടി തല്ലുന്ന സീന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് കാണിക്കുന്നത് തന്നെ അദ്ദേഹത്തെ കരിവാരിത്തേക്കുവാനുള്ള ശ്രമത്തിന്റെ ഭാഗമല്ലേ …. (അച്യുതാനന്ദന്‍-ഫാരിസ് വിവാദങ്ങളോ രൌദ്രത്തിന്റെ ഉള്ളടക്കമോ ഇവിടെ ചര്‍ച്ച ചെയ്യേണ്ട ആവശ്യമുണ്ടോ?)

 23. അചുതാന്ദന്‍-ഫാരിസ് വിവാദ്ങ്ങള്‍ എന്നു പറഞ്ഞ് പ്രശനം ചെറുതാക്കാതെ.
  ഭൂമി പ്രശനത്തില്‍ ഫാരിസിക്കാടെ സഹപ്രവര്‍ത്തകരാണ് മമ്മൂക്കായും രണ്‍ജിയും. അത് മറന്നിട്ട് കാര്യം പറയരുത്.

  അതുപോ‍ലെ സിനിമാ മാ‍സികയും ടി വി ചാനലുകളും പറഞ്ഞതുകൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ല. അതിന് ഉദാ‍ഹരണമാണ് രൌദ്രം വിജയിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്ന റോഡ് ഷോ..
  ഇതൊന്നും ഇല്ലെതെ രൌദ്രം കാണാന്‍ ആളേ കിട്ടില്ല. എന്നിട്ടും വിചാരിച്ചപോലെ കാര്യങ്ങള്‍ നടക്കാതെ വന്നപ്പോള്‍ ജനങ്ങള്‍ അവരുടെ വഴിക്കുപോയപ്പോള്‍ ആളെ പിടിക്കാന്‍ നടത്തിയ നാടകം അല്ലേ ഈ തല്ല് എന്ന് സംശയിച്ചാല്‍ തെറ്റ് പറയാനാവില്ല..
  കാരണം പിന്നണിയില്‍ രണ്‍ജ്ജിയാണ്. എന്തും പ്രതീക്ഷിക്കാം.

 24. Vasuettan

  താരങ്ങള്ക്ക് ജനങ്ങളോടുള്ള സ്നേഹം വെറും അഭിനയമാണെന്ന് ഈ വീഡിയോയില് നിന്നു മനസിലാക്കാം… ആരാധിക്കുന്ന ജനം വിഡ്ഢി… അല്ലാതെന്തു പറയാന് …

 25. sudeep

  മമ്മൂട്ടി കാണിച്ചത് കല്ലുകുടിയന്റ്റെ ആവെശമോ കമ്മുനിസ്റ്റു കാരന്റെ അവെശമോ എന്ന കാര്യം പരിശോധികണ്ടാതാണ് ,ഏതേലും പാവം കൈരളി ടി വി യുടെ ഓഹരി എടുത്ത സഖാവ് മുട്ടി നോക്കിയതയിരിക്കും …

 26. Abdhul Wahab

  വീഡിയോ പല തവണ കണ്ടിട്ടുണ്ട്… മമ്മുട്ടി കാണിച്ചത് മോശം തന്നെ പക്ഷെ ആരാധന മൂത്താല്‍ എങ്ങിനേ പ്രതികരിക്കണം എന്ന് ചിലപ്പോള്‍ മമ്മുട്ടി സഹതാരങ്ങള്‍ക്ക് കാണിച്ചു കൊടുത്തതായിരിക്കാം. എന്തായാലും ആരാധകര്‍ ഒന്ന് മനസ്സിലാക്കണം സിനിമ ആസ്വടിക്കനുള്ളതാണ് അതിലെ നടമ്മരോടും, നടിമാരോടും ഉള്ള ആരധനക്ക് ഒരു പരിധി വേണം എന്ന് മാത്രം………..

 27. അചുതാന്ദന്‍-ഫാരിസ് വിവാദ്ങ്ങള്‍ എന്നു പറഞ്ഞ് പ്രശനം ചെറുതാക്കാതെ.
  ഭൂമി പ്രശനത്തില്‍ ഫാരിസിക്കാടെ സഹപ്രവര്‍ത്തകരാണ് മമ്മൂക്കായും രണ്‍ജിയും. അത് മറന്നിട്ട് കാര്യം പറയരുത്.

  ആയിക്കോട്ടെ….. അതു കൊണ്ടാണോ മമ്മൂട്ടി തല്ലിയത് എന്നാണോ പറഞ്ഞു വരുന്നത്???…

  അതുപോ‍ലെ സിനിമാ മാ‍സികയും ടി വി ചാനലുകളും പറഞ്ഞതുകൊണ്ട് മാത്രം ഒരു സിനിമയും വിജയിക്കില്ല. അതിന് ഉദാ‍ഹരണമാണ് രൌദ്രം വിജയിപ്പിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നടത്തുന്ന റോഡ് ഷോ..
  ഇതൊന്നും ഇല്ലെതെ രൌദ്രം കാണാന്‍ ആളേ കിട്ടില്ല.

  സിനിമ മോശമായത് കൊണ്ടോ അല്ലെങ്കില്‍ സിനിമയ്ക്ക് ആളു കയറാത്തത് കൊണ്ടോ ആണ് മമ്മൂട്ടി ആളെ തല്ലിയത് എന്നാണ് പറഞ്ഞു വരുന്നതെങ്കില്‍ മുന്‍പും എത്രയോ സിനിമകള്‍ പൊളിഞ്ഞിട്ടുണ്ട്….. അന്നൊന്നും തല്ലിയിട്ടില്ലല്ലോ……

  ഇവിടെ തല്ലിയതിന്റെ മൂലകാരണം വ്യക്തിസ്വാതന്ത്ര്യത്തിന്‍ മേലുള്ള കടന്ന് കയറ്റമാണ്….

  മമ്മൂട്ടിയുടെ “അക്ഷന്തവ്യമായ ഈ കുറ്റത്തിന് ഇരയായ ആ പാവം ” ഇനിയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതെന്തെ? പരസ്യമായി ദേഹോപദ്രവം ഏല്പിച്ചതിന് ഇത്രയും തെളിവുകളുണ്ടായിട്ടും പോലീസിലോ കോടതിയിലോ പോകാത്തതെന്തേ?

  ഒരു സംഭവത്തിന്റെ ഒരു ചെറിയ ഭാഗം മാത്രം കണ്ടിട്ട് വിധിയെഴുതാമോ എന്നാണ് എന്റെ ചോദ്യം…… (അതിനാരും മറുപടി തന്ന് കണ്ടില്ല)

 28. പ്രിയ ഞാന്‍,

  മുന്‍പും എത്രയോ സിനിമകള്‍ പൊളിഞ്ഞിട്ടുണ്ട്….. അന്നൊന്നും തല്ലിയിട്ടില്ലല്ലോ……

  മമ്മൂട്ടിയുടെ “അക്ഷന്തവ്യമായ ഈ കുറ്റത്തിന് ഇരയായ ആ പാവം ” ഇനിയും മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാത്തതെന്തെ? പരസ്യമായി ദേഹോപദ്രവം ഏല്പിച്ചതിന് ഇത്രയും തെളിവുകളുണ്ടായിട്ടും പോലീസിലോ കോടതിയിലോ പോകാത്തതെന്തേ?

  ee chothyangalkku marupadi athil thanne und.
  mammootty munpum pala showyilum pankeduthittund.
  annonnum aareyum adichittilla.
  ippol mathram adikkan entha karanam.
  raudrathinte aalkkar allathe aarum camerayum pokki avide poyittilla. ennittum thallunnathinte chithrangal purathu vannu. engane?
  thallu kondayaale pinneed aarum kandittilla
  enthukond?
  thallu kollunna aalinte mugham chithrathil illennathum sradhikkanam
  illenkil ayaale naattukaar kandu pidichalo?

  ithokke thanneyaanu samsayikkan kaaranam
  ranjiye ariyunna aarkkum ithu thettanennu
  parayanavilla

  mattu chithrangal polallo
  “raudram”
  ee chithram purathirakkiyavarkku vyakthamaaya
  mattu lakshyangal und.
  janangalkku munnil v s nte image idichu thazhthukayanu avarude lakshyam.
  kairaliyil vanna faris interview nte randam pathippanu ee film.

  avarkku lakshyam kaananamenkil film janam kaanukayum avar athu viswasikkan thayyarakukayum venam.
  avideyanu avarkku iniyum vijayam kaanan kazhiyathath.
  ithu marikadakkanaanu road show.
  orkkuka… mattoru mammooty chithrathinum ee gathiked undayittilla.

  cinema magazinukalilum chanelukalilum nalla reportukal varunnath parasyamaanu. ‘
  ‘advetorial’ enna reethiyil puthiya prathibhasam
  thudangiyittund.
  vaayanakkarane sambandhichu athu vaarthayaavum.
  mediakku parasyavum. chanelukal aanu ee prathibhasam thudangivachath.
  ippol onnam kida pathrangal polum ee reethi sweekarichittund.
  athukond film sambandhamaya
  vaarthakalkku athrayokke pradhanyame
  kodukkendathullu.

  ingane pala maargangalum faris, pinarayi, mamooty, ranji team sweakarikkum.
  one crore rupee dhanam koduthavananu faris
  athu kondu cinema pottiyaalum farisinu onnum illa. pakshe janam athu kanukayum v s ne cheetha vilikkukayum cheythillenkil avarkku sahikkanavilla.

  athinu kandethiya puthiya maargam aanu aaradhakanulla adi.
  2 weeks munp national chanelukalil oru rangam undayirunnu
  aaradhakane actor Govinda adikkunna rangam.
  athe scene aanu mammootiyum abhinayichirikkunnath.
  athukondanu ith ranjiyude thirakkatha aanennu parayunnath

 29. Rajarajan

  മമ്മൂട്ടി ചെയ്തത് ശരിയായില്ല….

 30. ജെയിംസ്

  ഒരിക്കലും മറക്കാനാവാത്ത ഒരു കാഴ്ച ……മോശമായിപ്പോയി …..ഇക്കാ ……

 31. sunil

  ethu vayichahappol adhikam perum mammoottiye ehtirkkunnavaranennu manassilayi. mamootty aradhakane adickkunna scene ellavarum kandu. pakshe iddheham aradhakanano? athu arikkum ariyilla. avide ullavr ellavarum aradhakar ayi kollanamennilla. “aradhakan’ mamoottikkethire enthenkilum mosam vakkukal prayogichittudenkilo? athum arkkum ariyilla. kadha ariyathe aattam kanukayanu ellavarum cheyyunnath. ehtinitayil kootticherkkan mattu palathum-kairali tv,chairman,v.s.,haris..etc.

 32. kumar

  lalettan aaradhankane ‘snehikkunnath’ chettanmar kanditille?

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )