Monthly Archives: മാര്‍ച്ച് 2008

ഇറാഖ്‌: രണ്ടാം ലോകയുദ്ധത്തെ വെല്ലുന്ന യുദ്ധചെലവ്‌

അമേരിക്കയുടെ യുദ്ധവെറിയുടെയും അധിനിവേശത്തിന്റെയും ചോരക്കൊതിയുടെയും അഞ്ചാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്‌. ഇറാഖില്‍ 2003 മാര്‍ച്ച്‌ ഇരുപതിനാണ്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രധാന സഖ്യകക്ഷികളുടെയും സേന ഇറാഖിനെ അക്രമിക്കാന്‍ ആരംഭിച്ചത്‌. 2003 മെയ്‌ ഒന്നിന്‌ ബാഗ്‌ദാദില്‍ അധികാരം പിടിച്ചെടുത്ത അധിനിവേശസേന, ഡിസംബര്‍ 13ന്‌ ഇറാഖ്‌ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ പിടികൂടുകയും ആജ്ഞാനുവര്‍ത്തികളുടെ പാവസര്‍ക്കാരിനെ അവരോധിക്കുകയും ചെയ്‌തു. 2006 ഡിസംബര്‍ 30ന്‌ പുലര്‍ച്ചെ അമേരിക്കന്‍ പാവക്കോടതിയുടെ വിധി പ്രകാരം സദ്ദാം രക്തസാക്ഷിത്വം വരിച്ചു.
അമേരിക്കന്‍ ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച്‌ ഇറാഖ്‌ യുദ്ധത്തിന്‌ അരങ്ങൊരുക്കിയ ജോര്‍ജ്ജ്‌ ബുഷിന്റെ ഭരണകൂടം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്‌. അധിനിവേശത്തിന്‌ കാരണമായി പറഞ്ഞിരുന്ന ഇറാഖിന്റെ കൈയ്യിലെ വിനാശകാരികളായ ആയുധങ്ങള്‍ യാങ്കിപ്പടയ്‌ക്ക്‌ ഇനിയും കണ്ടെത്താനായിട്ടില്ല. സാമൂഹികമായും രാഷ്‌ട്രീയമായും സാമ്പത്തികമായും ഇറാഖും അഫ്‌ഗാനിസ്ഥാനുമെല്ലാം അമേരിക്കയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നു. സുഖലോലുപതയുടെ ആലസ്യത്തിലെന്ന്‌ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്ന അമേരിക്കന്‍ തെരുവുകള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ കൊണ്ട്‌ ഇപ്പോള്‍ പ്രകമ്പനം കൊള്ളുന്നു.

Continue reading

Advertisements

2അഭിപ്രായങ്ങള്‍

Filed under പ്രതിഷേധം, മീഡിയ, രാഷ്ട്രീയം, വാര്‍ത്ത, വിമര്‍ശനം, വിശകലനം, സാമ്പത്തികം

ആരാണ്‌ അ(ന)ഭിമതന്‍

(ജനശക്തി വാരിക ലക്കം 80ല്‍ വന്ന കവര്‍സ്‌റ്റോറി )

കൊളോണിയല്‍ ഭരണസംവിധാനത്തില്‍ നിന്നും ഇന്ത്യക്ക്‌ പകര്‍ന്നുകിട്ടിയ സവിശേഷവിഭാഗമാണ്‌ ഐ എ എസുകാര്‍. ഭരണയന്ത്രത്തിന്റെ യഥാര്‍ത്ഥ നടത്തിപ്പുകാരായ ഇവര്‍ രാഷ്‌ട്രീയനേതൃത്വവുമായി സമരസപ്പെട്ടു പോകണമെന്നാണ്‌ ഒരു കാഴ്‌ചപ്പാട്‌. വ്യത്യസ്‌ത രാഷ്‌ട്രീയ നിലപാടുകളുള്ളവര്‍ അധികാരത്തില്‍ മാറി മാറി വരുമ്പോഴും മാറ്റമില്ലാതെ ഭരണയന്ത്രത്തെ നിയന്ത്രിക്കുന്നവരാണ്‌ സിവില്‍ സര്‍വീസ്‌ മുതല്‍ക്ക്‌ കീഴോട്ടുള്ള ബ്യൂറോക്രസിയെന്നറിയപ്പെടുന്ന വന്‍സംവിധാനം.

അവര്‍ വലിയ ഉത്തരവാദിത്തങ്ങളുള്ളവരാണ്‌. ജനങ്ങളുടെ ഹിതമനുസരിച്ച്‌ അധികാരത്തിലേറുന്ന പാര്‍ട്ടിയുടെയോ മുന്നണിയുടെയോ രാഷ്‌ട്രീയതാല്‍പ്പര്യങ്ങളെയും സാമ്പത്തികതാല്‍പ്പര്യങ്ങളെയും നിലവിലുള്ള നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കുമനുസരിച്ച്‌ നടപ്പാക്കുന്ന ജോലിയാണ്‌ ഇവരുടേത്‌. താരതമ്യേന രാഷ്‌ട്രീയ പക്ഷപാതങ്ങളില്‍ നിന്ന്‌ വേറിട്ടുനില്‍ക്കാന്‍ ശ്രമിക്കാറുള്ള സിവില്‍ സര്‍വീസുകാര്‍ സങ്കീര്‍ണ്ണമായ രീതിയില്‍ പെരുമാറാന്‍ ബാധ്യതപ്പെട്ടവരുമാണ്‌. ജനങ്ങളെ സംബന്ധിച്ച്‌ വെള്ളാനകളാണ്‌ ഇക്കൂട്ടര്‍. Continue reading

1 അഭിപ്രായം

Filed under രാഷ്ട്രീയം, ലേഖനം, വാര്‍ത്ത, വിമര്‍ശനം, വിശകലനം, വ്യക്തി, സമൂഹം

കോട്ടയം സമ്മേളനത്തെ പിടിച്ചുകുലുക്കിയ ഏഴുമിനിറ്റ്‌

സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളില്‍ നിന്നും എത്തിച്ചേര്‍ന്ന പ്രതിനിധിസഖാക്കള്‍ ഗ്രൂപ്പു ഭേദമെന്യേ വൈകാരികമായി ഏറ്റുവാങ്ങിയതായിരുന്നു വി എസ്‌ നടത്തിയ ഏഴുമിനിട്ടു പ്രസംഗം. പ്രതിനിധി സമ്മേളനത്തില്‍ പതിവില്ലാത്തവിധം മൂന്നുതവണ കൈയടിച്ചാണ്‌ വി എസിന്റെ വാക്കുകളെ കണ്ണൂര്‍ സഖാക്കള്‍ ഉള്‍പ്പെടെ സ്വീകരിച്ചത്‌. പിണറായിയുടെ ക്ഷോഭത്തിനുപിന്നില്‍ ഇതും ഒരു ഘടകമായിരുന്നു. Continue reading

2അഭിപ്രായങ്ങള്‍

Filed under രാഷ്ട്രീയം