ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും

അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി പി ഐ എമ്മിനെയും വിഷമിപ്പിക്കുന്നു. ബ്ലോഗ്‌ ലോകത്ത്‌ നല്ല രീതിയില്‍ ഇടപെടണമെന്നും ചര്‍ച്ചകളില്‍ പങ്കെടുക്കണമെന്നുമാണ്‌ സി പി ഐ എം തീരുമാനം. ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍: ഒരു ഇടക്കാല വിലയിരുത്തലും മാര്‍ഗ്ഗനിര്‍ദേശങ്ങളും എന്ന പേരിലുള്ള ഈ രേഖയിലെ എട്ടാം പേജില്‍ എന്തുകൊണ്ട്‌ നേട്ടങ്ങള്‍ ജനങ്ങളിലെത്തുന്നില്ല? എന്ന ഉപതലക്കെട്ടോടെയുള്ള ഭാഗത്ത്‌ പാരാഗ്രാഫ്‌ നമ്പര്‍ 4.3 ലാണ്‌ ഈ പരാമര്‍ശങ്ങള്‍ ഉള്ളത്‌.
ബ്ലോഗ്‌ ലോകത്തിന്റെ അറിവിലേക്കും ചര്‍ച്ചകള്‍ക്കും വിശകലനങ്ങള്‍ക്കും വിലയിരുത്തലുകള്‍ക്കുമായി അത്‌ ചുവടെ ചേര്‍ക്കുന്നു:

4.3 മൂന്നാമതായി സര്‍ക്കാരിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ വേണ്ടത്ര ഫലപ്രദമല്ല. കാബിനറ്റ്‌ വാര്‍ത്തകള്‍ തുടര്‍ച്ചയായി ചോരുന്നു. ഫയലുകളുടെ വിവരങ്ങള്‍ ചോര്‍ത്തി പത്രങ്‌ഹള്‍ക്കു നില്‍കുന്നു തുടങ്ങിയവ സാധാരണ ശൈലിയായി മാറിക്കൊണ്ടിരിക്കുകയാണ്‌. ഇങ്ങനെ ചെയ്‌ത്‌ മാധ്യമങ്ങളെ പാട്ടിലാക്കാമെന്ന തെറ്റായ ധാരണയാണ്‌ ചിലര്‍ക്കുള്ളത്‌. പാര്‍ട്ടിയേയും ഇഷ്ടമില്ലാത്തവരെയും അവമതിപ്പെടുത്തുന്നതിനു വേണ്ടി പ്രവര്‍ത്തിച്ചിരുന്ന മാധ്യമസിണ്ടിക്കേറ്റ്‌ ദുര്‍ബലപ്പെട്ടുവെങ്കിലും ചില വിഭാഗങ്ങള്‍ ഇന്നും സജീവമാണ്‌. നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.

ബ്ലോഗ്‌ ലോക നിവാസികളുടെ ശ്രദ്ധയും അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു.

Advertisements

41അഭിപ്രായങ്ങള്‍

Filed under രാഷ്ട്രീയം, വാര്‍ത്ത

41 responses to “ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും

 1. It means that we have won the first phase. We have gathered their attention. Nothing escapes a bloggers fingers

 2. aravind

  “നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം. ” enna vaarthakku

  “ബ്ലോഗുകളില്‍ കമന്റിടാന്‍ ഇനി സി പി ഐ എം പടയും” enna title engane suite aavunnu?

 3. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിച്ചാല്‍ മാത്രം പോര തെറ്റുകള്‍ തിരുത്തുവാനും നല്ലത് ചെയ്യുവാനും ഉള്ള സന്മനസും വേണം. അതാണല്ലോ ബ്ലോഗ് ക്യാമ്പില്‍ ഞാനവതരിപ്പിച്ച റബ്ബര്‍ക്കണക്കുകള്‍ ആംഗലേയ ബ്ലോഗേഴ്‌സിന്റെ ശ്രദ്ധ പിടിച്ചു പറ്റാനും അവരുടെ പ്രശംസയ്ക്കും കാരണമായത്.

 4. പോസ്റ്റിന്റെ തലക്കെട്ട് ഉചിതം തന്നെയാണ് . പക്ഷെ അവര്‍ ഉദ്ദേശിക്കുന്നത് പോലെ നടക്കുമെന്ന് തോന്നുന്നില്ല . എനിക്ക് ഒരു കാര്യം ഓര്‍മ്മ വരുന്നത് , ബീജിങ്ങ് ഒളിമ്പിക്സില്‍ അഭിനവ് സ്വര്‍ണ്ണം കരസ്ഥമാക്കിയതിന്റെ പിറ്റേന്ന് “നാളെ സി.പി.എം ഹര്‍ത്താല്‍ ”എന്ന പേരില്‍ ബെര്‍ളിത്തരങ്ങള്‍ എന്ന ബ്ലോഗില്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യപ്പെട്ടു . ആ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഇമേജ് രൂപത്തില്‍ ഫോര്‍വേഡ് മെയിലുകളായി തലങ്ങും വിലങ്ങും ലോകമാസകലം കറങ്ങിത്തിരിഞ്ഞു . എനിക്ക് ഇന്നലെ പോലും ഫോര്‍വേഡായി കിട്ടി . ആകെ എത്ര ലഭിച്ചു എന്ന് കണക്കില്ല . ഫോര്‍വേഡ് ചെയ്ത ആര്‍ക്കും അത് ബ്ലോഗ് പോസ്റ്റ് ആണെന്നും അതിന്റെ സൃഷ്ടികര്‍ത്താവ് ആരാണെന്നും അറിയില്ലായിരുന്നു . സി.പി.എമ്മിന്റെ ശൈലിയെ പരിഹസിക്കുന്നു എന്ന ഒറ്റക്കാരണമാണ് ആ പോസ്റ്റ് ഇപ്രകാരം മലയാളികള്‍ ഉള്ളിടത്തെല്ലാം പ്രചരിക്കാന്‍ കാരണം . ബോഗിലെ ചര്‍ച്ചകളില്‍ ഇടപെടലും സംഘടിതമായി കമന്റുകള്‍ എഴുതലുമല്ല പ്രശ്നം . തങ്ങള്‍ എന്ത് കൊണ്ട് ഇങ്ങനെ അപഹാസ്യരാവുന്നു എന്ന് ഒരു സ്വയംവിമര്‍ശനത്തിന് പാര്‍ട്ടിയും , പാര്‍ട്ടിയെ പിന്‍‌തുണയ്ക്കുന്ന ബ്ലോഗ്ഗര്‍മാരും മുതിരുകയാണ് വേണ്ടത് . ബെര്‍ളിത്തരങ്ങളിലെ പോസ്റ്റിന്റെ സാര്‍വ്വത്രികമായ സ്വീകാര്യത അത്തരമൊരു അനിവാര്യതയിലേക്ക് അവരെ നയിക്കേണ്ടതാണ് . ഇനി അഥവാ “എന്നെ തല്ലേണ്ട അമ്മാവാ ഞാന്‍ നന്നാവില്ല…” എന്നാണ് നിലപാടെങ്കില്‍ ഇവിടെ ആരും കമന്റ് എഴുതിയിട്ട് കാര്യമില്ല .

 5. യ്യൊ ഇതുവരെ തൊടങ്ങീല്ലാരുന്നോ.. ചില ബ്ലോഗ് ജില്ലകളിലൊക്കെ ഇപ്പോള്‍തന്നെ കണ്ണൂരിനെക്കാള്‍ കഷ്ടായിട്ടൊണ്ട് കണ്ണുരുട്ടും കൊലവിളീം..ഇനിയെന്താവും എന്റീശ്വരാ……

 6. ഇത് പഴ്യ വാര്‍ത്തയല്ലേ?

 7. ഒഹ്, ബെസ്റ്റ്! ഇതിനു മോഡറേഷനും ഉണ്ടോ? ആ അഭിപ്രായ സ്വാതന്ത്ര്യം കമ്മ്യൂണിസ്റ്റുകള്‍ക്ക് പണ്ടേ അയിത്തമാണല്ലോ!

 8. നല്ല കാര്യമായിപ്പോയി. നാട് കത്തിച്ച് കഴിഞ്ഞിവരെന്തിനാണപ്പാ സുഖമായി കഴിയുന്ന ഈ ബൂലോഗത്തേക്ക്. വര്‍ഗ്ഗ, ദേശ, ഭാഷ, മത, രാഷ്ട്രീയ ഭേദമന്യേ സ്നേഹത്തില്‍ കഴിയുന്ന ഈ ബൂലോഗത്ത് നിന്നും അവരെ കമന്റി പുറത്താക്കുക.

 9. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.
  i think it is a good thing….

 10. ഒരു സ്വതന്ത്രമാദ്ധ്യമം എന്ന നിലയിൽ ബ്ലോഗിന്റെ ശക്തിതന്നെയാണ് ഈ വാർത്ത തെളിയിക്കുന്നത്‌. മാദ്ധ്യമരംഗത്തെ സ്വാധീനമുപയോഗിച്ചുള്ള വാർത്താതമസ്ക്കരണവും മറ്റു പ്രചാരണതന്ത്രങ്ങളുമൊന്നും ഫലിക്കാതെ വരുന്നൊരു സാഹചര്യം പെട്ടെന്നുണ്ടായതു നേരിടാൻ പാർട്ടി സജ്ജമല്ലെന്നു തന്നെയാണു തോന്നുന്നത്‌.

  ഈപ്പറയുന്ന “സംഘടിത“മായ ഇടപെടലിന്റെ ശൈലി എന്തായിരിക്കുമെന്നു കൂടി അറിഞ്ഞാലേ ഫലം എന്താവുമെന്നു പറയാൻ പറ്റൂ. സി.പി.എം. വിമർശിക്കപ്പെടുന്ന പോസ്റ്റുകൾ ‘സംഘടിത‘മായിരുന്നു വായിക്കുക എന്നതാണ് ആദ്യപടിയെങ്കിൽ, വെളുക്കാൻ തേക്കുന്നതു പാണ്ടാകാനുള്ള എല്ലാ സാദ്ധ്യതയും കാണുന്നുണ്ട്‌. പാർട്ടിപ്രസിദ്ധീകരണങ്ങളിൽ നിന്നു ലഭിക്കുന്ന ഏകപക്ഷീയമായ വിവരങ്ങൾ മാത്രമല്ലാതെ – കാര്യങ്ങളുടെ വിവിധവശങ്ങളും വിശദമായ വിവരങ്ങളും മറ്റു യാഥാർത്ഥ്യങ്ങളുമൊക്കെ യഥേഷ്ടം ലഭ്യമാണെന്നു വരുമ്പോൾ, ചിന്താശേഷിയുള്ള മനസ്സുകൾക്ക്‌ പിടിച്ചു നിൽക്കാൻ പഴയതുപോലെ എളുപ്പമായെന്നു വരില്ല. ‘സംഘടിത‘മായ വായനയ്ക്കിടെ ചിലരുടെ മനസ്സിലെങ്കിലും തിരിച്ചറിവിന്റെ സ്ഫുരണങ്ങളുണ്ടാകാൻ സാദ്ധ്യതയുണ്ട്‌. കുറേ പോസ്റ്റുകൾ വായിച്ചു കഴിയുമ്പോൾ അതു പിന്നെ ഒരു ‘സംഘടിത‘മായ തിരിച്ചറിവിലേക്കെത്തിയാൽ – അടുത്തപടി എന്നതു ‘സംഘടിത‘മായ കൊഴിഞ്ഞുപോക്കോ കുറഞ്ഞപക്ഷം ‘സംഘടിത‘മായ തിരുത്തൽ വാദമോ എങ്കിലുമൊക്കെ ആയിരിക്കാനിടയുണ്ട്‌. സൂക്ഷിച്ചാൽ പാർട്ടിക്കു കൊള്ളാം.

  അതല്ലെങ്കിൽ‌പ്പിന്നെ വായന ഒഴിവാക്കി – ഉള്ളടക്കം എന്താണെന്നു പോലും ശ്രദ്ധിക്കാതെ – കൂട്ടമായി കമന്റിത്തോൽ‌പ്പിക്കലോ – അതുപോലെയുള്ള മറ്റു നമ്പറുകളോ ഒക്കെയാവണം. തീയേറ്ററുകളിൽ പടം കൂവിത്തോൽ‌പ്പിക്കാൻ കൊട്ടേഷൻ സംഘമിറങ്ങുന്നതു പോലെയൊരു ഇറക്കം. ആ രീതി പരീക്ഷിച്ചാലും അന്തിമമായി അത്‌ പരാജയത്തിന്റെ ആക്കം കൂട്ടുകയേയുള്ളൂ.

  രക്ഷപെടാൻ ഒരേയൊരു വഴിയുള്ളൂവെന്നാണു തോന്നുന്നത്‌. വിമർശനങ്ങളെ സഹിഷ്ണുതയോടെ തന്നെ സമീപിക്കുക. കുപ്രചാരണങ്ങളാണെന്ന് പൂർണ്ണബോദ്ധ്യമുള്ളവയെ മാത്രം ചെറുക്കാൻ ശ്രമിക്കുക. അല്ലാത്തവയെ ഉർവ്വശീശാപം ഉപകാരമെന്ന മട്ടിൽ സമീപിച്ച്‌, വേണ്ട തിരുത്തലുകൾ വരുത്താൻ പ്രയോജനപ്പെടുത്തുക. പ്രയോജനകരമായ ഫീഡ്‌ബാക്ക്‌ തരുന്നതിന് വിമർശകരോട്‌ രഹസ്യമായെങ്കിലും നന്ദി പറയുക. “എടോ ഗോപാലകൃഷ്ണാ” എന്ന ശൈലിയിൽ ഏറ്റുമുട്ടലിന്റെ ഭാഷ ബ്ലോഗർമാരോടു പ്രയോഗിച്ചാൽ അത്‌ ചരിത്രത്തിലെ രണ്ടാമത്തെ വലിയ മണ്ടത്തരമായി പിന്നീട്‌ അറിയപ്പെട്ടേക്കും. തെളിവുകൾ അക്കമിട്ടു നിരത്തി അഭിപ്രായങ്ങളറിയിക്കാനും വാദങ്ങൾ ഖണ്ഡിക്കാനുമുള്ള സാദ്ധ്യതകൾ തരുന്ന ബ്ലോഗിൽ, കള്ളത്തരവുമായി പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന തിരിച്ചറിവു കൂടി നേടുന്നില്ലെങ്കിൽ, സമ്പൂർണ്ണ പരാജയം മാത്രമായിരിക്കും ഫലം.

 11. “ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം. “
  അപ്പോൾ ഇതുവരെ സംഘടിതമായി ഇടപെട്ടുകൊണ്ടിരിക്കുന്നതൊന്നും പാർട്ടി അറിഞ്ഞിട്ടില്ലേ. അതോ നിലവിലെ ബ്ലോഗ് നേതാക്കളുടേതെല്ലാം വെറും ‘വായാടിത്തരമായിട്ടേ’ കാണുന്നൊള്ളോ?. ഏതായാളും ഇനിമുതൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാകുമെന്നറിയുന്നത്‌ സന്തോഷം. കാരണം, എന്റെ ‘സർക്കാർ കാര്യങ്ങളും’ അവരുടെ ശ്രദ്ധയിൽ പെടുമല്ലോ.

 12. mineesh

  ethirpukalum, charchakalum, ellaayidathum aavishyamaanu…
  athukonduthanne blogugalile cpm edapedalukal theerchayayum nalla charchakalkku kaaranammavum ennu thanne karuthaam.
  cpm edapedalukal illathakalatholam naam oru paksham maathram kelkendivarum.
  ethayalum blogil kannurukal illathirikkaan sradhikkuka!!!
  regards
  mineesh

 13. t.k.

  പാര്‍ട്ടിയുടെ തീരുമാനം പലരും പണ്ടേ നടപ്പിലാക്കി തുടങ്ങിയെന്ന് മലയാളം ബ്ലോഗുകള്‍ സ്ഥിരമായി വായിക്കുന്നവര്‍ക്ക് അറിയാവുന്ന കാര്യമാണ്. ഈ വാര്‍ത്തയില്‍ വലിയ പുതുമ തോന്നുന്നില്ല. സി.പി.എം. നേതൃത്വത്തിനെപ്പോലെ പ്രചരണത്തിന്റെ വില അറിയാവുന്നവര്‍ വേറെയാരുമില്ല കേരളത്തില്‍.

  പക്ഷേ, യാതൊരു സെന്‍‌സര്‍ഷിപ്പും ഇല്ലാത്ത (ചൈനയിലെപ്പോലെ) ഒരു സാഹചര്യത്തില്‍, വായനക്കാര്‍ക്ക് യാഥാര്‍ത്യം കണ്ടുപിടിക്കാനുള്ള അവസരം വെബ്ബില്‍ ധാരാളം ഉള്ളപ്പോള്‍, അന്ധമായി പാര്‍ട്ടി ലൈനിനെ പിന്തുണച്ച് എഴുതുന്ന ബ്ലോഗര്‍മാര്‍ പരിഹാസ്യരാവുകയേയുള്ളൂ.

 14. ‘സംഘടിതമായ ഇടപെടലുകള്‍’ എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. ചില ജില്ലകളില്‍ സംഘം ചേര്‍ന്ന് നടത്തുന്ന ഇടപെടലുകള്‍ പോലെയാണോ ബ്ലോഗുകളിലും ഉദ്ദേശിക്കുന്നത്.

  (പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയവരല്ലെ. അപ്പൊ പിന്നെ എങ്ങനാ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുക. അത് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനമാകില്ലേ? ആ‍ാ!! )

 15. തോമാച്ചന്‍™

  appo party secretary kku puthiya oru vaaku koode kitti…blogana syndicate…

 16. ആഹ, അപ്പോ കമ്മൂണിസ്റ്റ്കാരും ബ്ലോഗ് വായിക്കാന്‍ തുടങ്ങുന്നൊ(ബ്ലോഗിലെ കമ്മ്യൂണിസ്റ്റ്കാരെ മറന്നിട്ടല്ല 🙂 )

  ബ്ലോഗ് എത്രയോ തൊഴിലാളികളുടെ പണികളയും. മുള വെട്ടുന്നവന്‍ തൊട്ട് പത്രവിതരണക്കാരന്‍റെ വരെ ലക്ഷക്കണക്കിന് ആള്‍ക്കാരുടെ പണി തെറിപ്പിക്കുന്ന ബ്ലോഗിനെതിരെ ശക്ത്മായ ഒരു പ്രതിഷേധമാണ് ഞാ‍ന്‍ പ്രതീക്ഷിച്ചത് 🙂

 17. വരട്ടെ ഇടപെടട്ടെ നല്ല കാര്യം. കമന്‍റി തോല്പിക്കാനാണുദ്ദേശ്യമെങ്കില്‍ നമുക്ക് അനോണി മാഷിനെക്കൊന്ണ്ട് ലേഖനമെഴുതിച്ചു ഭീഷണിപ്പെടുത്താം.

  അപ്പോള്‍ ബൂലോകത്ത് ചെങ്കൊടി പാറുന്ന കാലം വിദൂരമല്ല അല്ലേ?

  ലാല്‍ സലാം സഖാക്കളേ ലാല്‍ സലാം

 18. ഇതിലെന്താണ്‌ ഇത്ര അസ്വസ്ഥത എന്ന് മനസ്സിലാകുന്നില്ല.എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും എല്ലാ മാധ്യമങ്ങളേയും ഉപയോഗിക്കുയാണെങ്കില്‍ അത് നല്ല കാര്യമാണ്‌.വര്‍ഗീയ വാദികള്‍ ഇപ്പോള്‍ തന്നെ ബ്ലോഗിനെ കാര്യക്ഷമമായി ഉപയോഗിക്കുന്നുണ്ടല്ലോ.

 19. Devadasan

  If CPM has decided to pay attention to blogs, that is a good sign. It shows weakening of their ideology. Communist ideology is not suited to Hindu India. Like semetic religions, communism is a thoery based on intolerance and hatred. But , most of the communists in Kerlala are good at the bottom of heart. The ideology and the party set up is injecting venom to innocent hearts. The day when kerala becomes 100% computer literate, communism cannot survive in it’s present form. Communist should accept ground realities in Kerala and work for the betterment of Koran and Kanaran instead of following appeasement policies . A true communist cannot accept Sachar or Paloli report. We need true Hindus in our land for equality, justice and socialism. Hinduism is the ultimate truth. True Communism comes as a distant second. When we have the real one at our what is the need for an imported duplicate version? A Hindu renaissance is the answer for our country’s problems. Blogs can do a lot for this noble cause.

 20. best kanna best… once up on a time these idiots were celebrating( yep ) hartal/bandh for stopping computerisation. now every kutty comerade has a lap top along with them for party fund collection and accounting. 🙂

  now this laptop can be used for blog comment too…

  may be pinaray’s son would have suggested it from birmingham:)

 21. അവരുടെ ദീര്‍ഘദൂര കാഴ്ച്ചപ്പാട് സമ്മതിക്കണം.

 22. പ്രവീണ്‍ ചബക്കര

  സ്ഥിരമായി ബ്ലോഗുവായിക്കുന്ന ഏതിരാള്‍ക്കും അറിയാം ഈ ഇടപെടലുകള്‍ നേരത്തേതന്നെ നിലവില്‍ ഉണ്ട് എന്നുള്ളത്. പാര്‍ട്ടിയെ വിമര്‍ശിച്ചുള്ള ഏത് ലേഖനം നോക്കിയാലും അതില്‍ അത് കാണുകയും ചെയ്യാം. ഒരു പക്ഷെ ബുജി-കല-സാഹിത്യകാര്‍ന്മാരെല്ലാം ഇടതു സഹയാത്രികര്‍ ആയിരിക്കണം എന്നപോലുള്ള ഒരു സിദ്ധാന്തം ബ്ലോഗിലും ഉണ്ടാകും.

 23. എല്ലാ സംഘടനകളും വരട്ടെ..അവരുടെയൊക്കെ കാഴ്ചപ്പാട് കൃത്യമായി ലഭിക്കട്ടെ…ചര്‍ച്ചകള്‍ക്ക് ആഴവും പരപ്പും വര്‍ദ്ധിക്കട്ടെ..

 24. praveen

  ബ്ലോഗില്‍ വരുന്ന കമന്റുകളെ സി പി ഏം, കോണ്‍, എന്നിങ്ങനെ കാണുന്നതിനുപകരം കമന്റിലെ തെറ്റും ശരിയും കാണിചുതരൂ. ബ്ലോഗില്‍ ഇടപെടുന്നവരെല്ലാം മണ്ടന്മാരാണെന്ന് വിചാരിച്ചു ഇത്തരം പോസ്റ്റ് ഇടരുത്. പാര്‍ട്ടി ഏതായാലും കമന്റുകളിലെ നെല്ലും പതിരും വേര്‍തിരിക്കാന്‍ നമുക്കു കഴിയണം.

  അശയപരമായി ആയുധമണിയൂ
  നൂറു ചിന്താ സരണികള്‍ ഏറ്റുമുട്ടട്ടെ
  നൂറു പുഷ്പങ്ങള്‍ വിരിയട്ടെ

 25. Varambu

  സിപി‌എം ബ്ലോഗ്ഗില്‍ ഇടപെടുന്നു എന്നു കേട്ടപ്പോള്‍ ഉള്ള ഹാലിളക്കം തന്നെ മതി നിലവില്‍ ബ്ലോഗ്ഗുകളില്‍ വിരുദ്ധര്‍ക്കുള്ള പ്രാമാണികത്വം മനസ്സിലാക്കാന്‍. ഇപ്പോള്‍ ഒരുവശം മാത്രം പ്രചരിപ്പിക്കുന്നവര്‍ മറച്ചുപിടിക്കുന്നവശവും ബ്ലോഗ് വായനക്കാര്‍ കാണട്ടെ. ആര്‍‌എസ്‌എസിനും എന്‍‌ഡി‌എഫിനും ഇല്ലാത്ത അയിത്തം എന്തിന് സി‌പി‌എമ്മിനോട്? പണ്ട് സി‌പി‌എം‌ കൈരളി ചാനല്‍ തുടങ്ങിയപ്പോള്‍ ഉണ്ടായ വിവാദങ്ങള്‍ ആണ് ഓര്‍മ്മ വരുന്നത്. കോണ്‍ഗ്രസ്സ് ചാനന്‍ല്‍ തുടങ്ങിയതൊന്നും ആരും അറിഞ്ഞില്ല. ഇതാ ഇപ്പോള്‍ എന്‍‌സി‌പി പോലും തുടങ്ങി ഒരു വിവാദവുമില്ലതെ!!!

 26. ദേവദാസന്‍

  ബ്ല്ലോഗ്ഗുകളില്‍ ഇടപെടാനുള്ള പാര്‍ട്ടിയുടെ തീരുമാനം, അവരുടെ പ്രത്യയശാസ്ത്രത്തിനു സംഭവിക്കുന്ന ക്ഷീണത്തിന്റെ ലക്ഷണമായി കണ്ട താങ്കളുടെ ആ ബുദ്ധിയെ ഒന്നു വാഴ്ത്താന്‍ വന്നതാണ്. ആര്‍ഷഭാരതത്തിന് കമ്മ്യൂണിസം പറ്റില്ല എന്ന വെളിപാടും നന്നായിട്ടുണ്ട്. സനാതനഹൈന്ദവരാഷ്ട്രത്തിനു ഏറ്റവും അനുയോജ്യമായ ഒരു പ്രത്യയശാസ്ത്രം എവിടെ കിട്ടും സര്‍? വിലക്കിഴിവോ, ഒന്നെടുത്താല്‍ രണ്ടെന്ന പ്രമോഷനുകളോ ഉണ്ടെങ്കില്‍ അറിയിക്കണേ. രാജഭരണമാണ് ഉദ്ദേശിച്ചതെങ്കില്‍, നേപ്പാളു വരെ ചെന്നാലും മതീയാകും. ഒരു രാജാവ് തൊഴിലില്ലാ‍തെ ഇരിക്കുന്നുണ്ട്. അദ്ദേഹം വന്നേക്കും.

  സുഖം തന്നെയല്ലേ?

  അഭിവാദ്യങ്ങളോടെ

 27. പ്രവീണ്‍ ചമ്പക്കര പറഞ്ഞതാണ് കാര്യം: ബുജിയായി അഭിനയിക്കണമെങ്കില്‍ കമ്യൂണിസ്റ്റ് സഹയാത്രികനാകണം എന്നൊരു ചിന്ത കേരളത്തില്‍ നിലവിലുണ്ട്; മലയാളം ബ്ലോഗിലും അത് കാണുന്നുണ്ട്. ലോകമെമ്പാടും സ്വതന്ത്രചിന്തയെ നിരുത്സാഹപ്പെടുത്താന്‍ കമ്യൂണിസ്റ്റ് അധികാരകേന്ദ്രങ്ങള്‍ (സര്‍ക്കാരുകള്‍ അടക്കം) എക്കാലവും പരിശ്രമിച്ചിട്ടുള്ളപ്പോള്‍ കേരളത്തില്‍ അവര്‍ക്ക് അത്തരമൊരു അഭിപ്രായം രൂപികരിക്കാന്‍ കഴിഞ്ഞിട്ടുള്ളത് പ്രചരണതന്ത്രങ്ങളുടെ വിജയം.

 28. Itisme

  മനുഷ്യത്വം മുഖമുദ്രയായ മാര്‍ക്‌സിയന്‍ ആശയങ്ങള്‍ ഒരു മുടക്കല്‍ തടയല്‍ പ്രത്യയശാസ്‌ത്രമായി അദപ്പധിച്ചു എന്ന കാഴ്‌ച്ചപ്പാട്‌ ആദ്യമേ അവതരിപ്പിച്ചുകൊണ്ട്‌ വിശദീകരണങ്ങളിലേക്ക്‌ കടക്കാം. ഈ പറഞ മനുഷ്യത്വം പോലും ഒരു വിഭാഗത്തിന്റെ കാഴ്‌ച്ചപ്പാടില്‍ മാത്രമാണുതാനും. മാനുഷികമായ (Humanitarian) പ്രത്യയശാസ്‌ത്രമല്ല അത്‌ എന്നും ഒരു വഭാഗത്തിന്റേ(Secterian)താണ്‌ എന്നും മാര്‍ക്‌സിസ്‌റ്റുകള്‍ തന്നെ അംഗീകരിക്കാറുമുണ്ട്‌. കേവലം പണം സംബദ്യത്തിലൂ മാത്രം ഒരു വ്യക്തി (ഭൂര്‍ഷ്വാസി) വെറുക്കപ്പെട്ടവനും, വഞ്ചകനുമായി തീരുകയും ചെയ്യുന്നു. മാര്‍ക്‌സിസത്തിന്‌ ഇന്നത്തെ ലോകത്ത്‌ എന്തു പ്രസക്തി എന്നു വിശകലനം ചെയ്യുബോള്‍ ഇത്‌ ഒരു മുടക്കല്‍, തടയല്‍ പ്രസ്‌ത്താനമാണ്‌ എന്ന യാഥാര്‍ത്ത്യം ബോധ്യപ്പെടുന്നത്‌. നവീന ലോകത്തില്‍ മാര്‍ക്‌സിസ്റ്റുകള്‍ക്ക്‌ ഒരു പദ്ധതിയും ആവിഷ്‌ക്കരിച്ച്‌ മുന്നോട്ട്‌ പോകുവാന്‍ കഴിയുന്നില്ല. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നവരേക്കാള്‍ ശ്രദ്ധ നേടുക അതിനെ എതിര്‍ക്കുന്നവരാണ്‌ എന്ന്‌ ആനുകാലിക കേരളം നമുക്ക്‌ കാട്ടിത്തരുന്നു, സിങ്കൂരും, നന്തിഗ്രാമുമായി ബംഗാളും. ഇന്ത്യയിലെ ഒട്ടുമിക്ക പരിസ്ഥിതി പ്രവര്‍ത്തകരും നമുക്കേവര്‍ക്കും സുപരിചിതരായതും ഈ വഴി തന്നെ. ഒരു പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന്റെ വൈഭവവും, അധ്വാനവും ഇതിന്‌ വേണ്ട എന്നത്‌ ജോലി എളുപ്പമാക്കുന്നു. ഈ നരീക്ഷണത്തെ സാധൂകരിക്കും വിധം DYFI നേതാവിന്റെ പ്രസ്‌ത്താവനയും വന്നു. “സെസ്സിനെ (Special Economic Zone) എതിര്‍ത്ത്‌ കൈയ്യടി വാങ്ങാനില്ലെന്ന്‌”.ഈ പ്രസ്‌ത്താവനയില്‍ നിന്ന്‌്‌ കേരളത്തിന്റെ ചരിത്രമറിയാവുന്ന, ചിന്താശേഷിള്ളവര്‍ക്ക്‌ മനസ്സിലാക്കാം പലതിനേയും എതിര്‍ത്ത്‌ കൈയ്യടി വാങ്ങിയിട്ടുണ്ടെന്നും, എതിര്‍ക്കുന്നത്‌ കൈയ്യടി വാങ്ങാനാണെന്നും. DYFI ക്ക്‌ SEZനോടും ADBയോടും മറ്റുമുള്ള എതിര്‍പ്പ്‌ എപ്പോള്‍ എങ്ങിനെ മാറി എന്ന്‌ വശദീകരിച്ചുമില്ല. മാര്‍ക്‌സിസം ഒരു അവകാശാദിഷ്ടിത പ്രത്യയശാസ്‌ത്രമാണ്‌. നിങ്ങളുടെ അവകാശങ്ങളെക്കുറിച്ചല്ലാതെ നിങ്ങളുടെ കര്‍ത്തവ്യങ്ങളെക്കുറച്ച്‌ അത്‌ നിങ്ങളെ ബോധ്യപ്പെടുത്തുന്നില്ല. ജനാധിപത്യ സംവിധാനം സ്വീകരിച്ചു തുടങ്ങിയ മാര്‍ക്‌സിസ്റ്റുകള്‍ തങ്ങളുടെ മറുപക്ഷത്തുള്ളവര്‍ക്കും അവകാശങ്ങളുണ്ട്‌ എന്ന ബോധം വെച്ചുപുലര്‍ത്തുന്നില്ല. പണിമുടക്കാനുള്ള അവകാശം പോലെ തന്നെയാണ്‌ പണിയെടുക്കാനുള്ള അവകാശം എന്ന്‌ സഖാക്കള്‍ മനസ്സിലാക്കില്ല. ആരെങ്കിലും ഇതിനു മുതിര്‍ന്നാല്‍ കരിങ്കാലി, ഭൂര്‍ഷ്വാസി, ഭീകരന്‍ തുടങ്ങിയ Brand കളില്‍ ഉള്‍പ്പെടുത്തും. Aug 20 ന്റ ദൃശ്യങ്ങള്‍ കാണിച്ച മാധ്യമങ്ങളെ മാധ്യമ ഭീകരത എന്ന പുതിയ Brand ല്‍ ഉള്‍പ്പെടുത്തി. Syndicate തുടങ്ങിയ Brand കളും ഇതു തന്നെ. പണിമുടക്കു ദിനത്തില്‍ കേരളത്തില്‍ ജോലി ചെയ്‌തത്‌ കുട്ടി സഖാക്കന്‍മാരും, AKG Centre ന്റെ നിര്‍മ്മാണ തൊഴിലാളികളുമാണ്‌. Police Jeep പോലും തടഞ്‌ പണമുടക്ക്‌ വജയിപ്പിക്കുന്നതിന്‌ കുട്ടി സഖാക്കള്‍ കഠിനാദ്വാനം തന്നെ ചെയ്‌തു. ഈ രാജ്യത്ത്‌ നടന്നിട്ടുള്ള എല്ലാ പദ്ധതികളെയും എതിര്‍ത്തിട്ടുള്ള സഖാക്കള്‍ ഈ എതിര്‍പ്പ്‌ തെറ്റാണന്ന്‌ തിരിച്ചറിയുന്നത്‌ പത്ത്‌ വര്‍ഷത്തിനു ശേഷവും. ഇതില്‍ Tractor, Triller, Computer തുടങ്ങിയവ ഏറെ ശ്രദ്ദേയമായിരുന്നു, 70 കളിലും 80 കളിലും വൃക്ഷത്തൈ വിതരണത്തെ, അമ്മയുടെ രണ്ടും മകന്റെ ഒന്നും (ഇന്ദിരയും രാജീവും) എന്നു വളിച്ച്‌ വൃക്ഷത്തൈ നശിപ്പിച്ചവരാണ്‌ നമ്മുടെ സഖാക്കള്‍. സമീപ കാലത്തെ ഏറ്റവും വലിയ എതിര്‍പ്പ്‌ ആണവ കരാറിനോടായിരുന്നു. കരാറനെ C P M എതിര്‍ക്കുന്നു എന്നതു തന്നെ ആ കരാര്‍ ഗുണകരമായിരിക്കുമെന്ന്‌ ഊഹിക്കുവാന്‍ മേല്‍ വിവരിച്ച ചരിത്രം നമ്മെ പ്രേരിപ്പിക്കുന്നു. കരാറിനെതിരെയുള്ള വശദീകരണ യോഗങ്ങളില്‍ ഒരു സഖാവ്‌ അണികളോട്‌ പരിഭവം പറയുന്നതിന്‌ ഈ ലേഖകന്‍ സാക്ഷിയായി. പരിഭവം ഇങ്ങനെ പോകുന്നു. “നിങ്ങള്‍ക്കറിയാമോ സഖാക്കളെ Hyde Act നെ കുറിച്ച്‌ ………………. ‘Hide’ Act……. ആ പേരില്‍ നിന്നു തന്നെ നമുക്ക്‌ ഊഹിക്കാം……..” “മാത്രവുമല്ല ഇതെല്ലാം സഹിച്ച്‌ നമ്മള്‍ ഈ കരാര്‍ ഒപ്പിട്ടാല്‍ തന്നെ ഒരി കിലൊ Uranium മാത്രമേ നമുക്ക്‌ കൈവശം വെക്കുവാന്‍ പാടുള്ളൂ………..” ഇതു കേട്ട അണകള്‍ നിരാശരായി മുഖത്തോട്‌ മുഖം നോക്കുന്നു. ഒരു കിലൊ Enriched Uranium കൊണ്ട്‌ ഈ ഭൂഗോളത്തിന്റെ പകുതിയെങ്കിലും കത്തിച്ചു കളയാമെന്ന യാതാര്‍ഥ്യം അറിയാത്ത അണികള്‍ വിലാപം തുടരുന്നു. ‘അയ്യോ കഷ്ടം സര്‍ദാര്‍ജീീീീീീീീീീ’

 29. Nachiketh

  വളരെ ശ്ലാഘനയമീ തീരുമാനം , കാരണം കേരളത്തിലെ സി.പി.എം നെ സംബന്ധച്ചിടത്തോളം ആശയവിനിമയത്തിനു ഏറ്റവും പ്രാധാന്യം നല്‍കിയത് അവരായിരുന്നു എന്നു തോന്നുന്നു വളരെ systamatic ആയി അവര്‍ പ്രസ്സ്, പത്രം, ചാനല്‍ , വെബ് സൈറ്റ് പിന്നെ വര്‍ക്കേര്‍സ് ഫോറം തുടങ്ങിയ അനുഭാവ ബ്ലോഗര്‍മാരും അങ്ങനെ നിരവധി ,ഒരു പാര്‍ട്ടിയുടെ ആശയങ്ങള്‍ ജനങ്ങളിലെത്തിയ്ക്കുന്നതിനുള്ള പാര്‍ട്ടിയും ജനങ്ങളും തമ്മിലുള്ള ആശയവിനിമയം സുഗമാമാക്കാനും വേണ്ട എല്ലാ മാര്‍ഗ്ഗങ്ങളും സുതാര്യമാക്കുകയാണ് ചെയ്യുന്നത് ,( അതിന്റെ പ്രായോഗിക വശങ്ങള്‍ മാറിനില്‍ക്കട്ടെ), കല്ലും നെല്ല്ലും വേര്‍ത്തിരിയ്ക്കാന്‍ ഏറെ അണികള്‍ക്കും സൌകര്യമാവും ……….കേരളത്തിലെ മറ്റ് ഏതു സംഘടനകളും അസൂയയോടെ കണ്ടു മാതൃകയാക്കട്ടെ ഈ പാര്‍ട്ടി തീരുമാനം.

 30. റിജാസ്

  ഇതു നല്ല ഒരു തീരുമാനം തന്നെയാന്ന് ഇന്നു ബ്ലോഗിൽ പാർട്ടിയെ വിമർഷിക്കുന്നവർക്ക് പാർട്ടിയുടെ മറുപടിയും അവരുടെ അഭിപ്രായം അറിയിക്കൂവാനും ഇതിൽ കുടി സാധിക്കും.
  എല്ലാവർക്കും അവരവരുടെ അഭിപ്രായം അറിയിക്കാനുള്ള വേദിയല്ല്ലേ ഈ ബ്ലോഗ്.
  അതിനാൽ പാർട്ടിയുടെ ഈ തീരുമാനവും ബ്ലോഗിന്റെ ഒരു വിജയമായി കരുതിയാൽ മതി.

 31. ഇതു നല്ല ഒരു തീരുമാനം തന്നെയായിട്ടാണ് കാണുന്നത്, കാരണം ഇപ്പോൾ പാർട്ടിയുടെ പ്രവർത്തനത്തെ പറ്റിയും എല്ലാം പല അഭിപ്രായവും വരുങ്ങ്. ഇതിനെല്ലാം എന്താണ് പാർട്ടിക്കും പാർട്ടിയുടെ അനുഭാവികൾക്കും പറയാനുള്ളത് എന്നും ക്കൂടി എല്ലാപേർക്കും മനസ്സിലാക്കാമല്ലോ.

 32. mayavi

  പണ്ട് കമ്പ്യൂട്ടറിനെതിരെ സമരം നടത്തിയവരല്ലെ. അപ്പൊ പിന്നെ എങ്ങനാ കമ്പ്യൂട്ടറും ഇന്റര്‍നെറ്റും ഉപയോഗിക്കുക. അത് പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനമാകില്ലേ? ആ‍ാ!!സുകുമാര്‍ജിയുടെ വരികള്ക്കു കീഴെ ഒരൊപ്പ്….പിന്നെ വരമ്പെ, സകലതിനെയുമെതിര്‍ത്ത് ചീത്തവിളിച്ച് നടക്കുന്ന ഒരുപാര്ട്ടി തന്നെ അതെല്ലാം പാര്ട്ടിയാവശ്യതിനുപയോഗിക്കുന്നതിനാലാണ്‍ ആളുകള്‍ വിമര്ശിക്കുന്നതെന്നറിയണമെങ്കില്‍ തലച്ചോര്‍ പ്രവര്‍ത്തിക്കണം(നേതാക്കള്‍ പറയുന്നതിന്‍ തുള്ളിയാമാത്രംപോരാന്ന്)…..

 33. aanand

  സമൂഹത്തിലെ എല്ലാ പ്രശ്നങ്ങളിലും ഇടപെടുന്ന പാര്‍ട്ടിയാണ് സി.പി.എം. ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും ലഭ്യമായ എല്ലാ വേദിയും അതു ഉപയോഗിക്കുകയും ചെയ്യും. പാര്‍ട്ടി പത്രം, മാസിക, താത്വിക പ്രശ്നങ്ങള്‍ പരിശോധിക്കുന്ന പ്രസിദ്ധീകരണങ്ങള്‍ എന്നിവയെല്ലാം നടത്തുന്നുമുണ്ട്. ടെക്നോളജിയുടെ സാധ്യതകള്‍ ഉപയോഗിക്കുന്നതിലും അല്പവും പുറകോട്ടല്ല. പത്രത്തിന്റെ കെട്ടും മട്ടും മാറിയതും, ചാനല്‍ തുടങ്ങിയതും വാര്‍ത്താ ചാനല്‍ ആരംഭിച്ചതും

 34. കെ.പി സുകുമാരന്റെ കമന്റിണോട് പൂർണ്ണമായും യോജിക്കുന്നു.

  കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരുടെ വൈകിയുള്ള വിവേകം. തങ്ങൾ നടത്തുന്ന കൊള്ളരുതായ്മകൾ പുറത്തുവരുന്നറ്റഹും വരട്ടുവാദസിദ്ധ്hആന്തങ്ങൾ കാര്യകാരണസഹിതം പൊളിച്ചടക്കുന്നതും ഒന്നും അവർക്ക് ഇഷ്ടപ്പെടില്ല. ഇനിയിപ്പോൾ സഖാക്കൾക്ക് മറ്റുള്ളവരുടെ ബാറുകളിൽ പോയി പാർടികാര്യങ്ങൾ ചർച്ചചെയ്യാതെ സുരക്ഷിതമായി പാർടിനേതാക്കളുടെ “നേത്ര്ത്വത്തിൽ “ ഉള്ളസഹകരണ പ്രസ്ഥാനത്തിന്റെ ഫൈവ് സ്റ്റാർ ബാറിൽ ആകാം പുരോഗമന-മതേതര-തൊഴിലാളിവർഗ്ഗ ചർച്ചകൾ. ആരും അതേഏകുറിച്ച് ബ്ലോഗ്ഗിൽ കുറിക്കല്ലേ!!

 35. Hareesh pp , aluva

  Communist party bharanathil vannappol othiri nalla karyangal pratheekshichu. pakshe pok sariyalla. Police pidicha criminalukale mochippikkuka , local nethakal vayal nikathan koottu nilkuka, manal kolla nadathuka, partikkarku pension sankadippichu kodukkuka, thudangiya karyngalkanu eppol munthookam.Bus charge kootti. vellakaram kooti pavangalku allam free annau eppol parayunnathu. KSRTC ku 100 kodi kadam koduthu. annittu nashtam nikathan charge kooti. pinne anthinu 100 kodi koduthu? 3500 KSRTC ye rakshikan 45000 PVT busukare sahayichu. Congress mindiyilla. avarkum kittikanum oru pank. enampechiku marappeti koot!)
  Pandu chilar vaidythi mottichathinte sikshayanu eppol current charge koodan karanam. kazhinja kollam current vittathum e nethakal thanne! akkalavum kendra sarkarine kuttam paranju nadannal bharanam nannakumo. ? Torism vikasippichu nattil nareetu nadakan mela.Pan paragum madyavum eshtam pole. Onathinu kudikkan shap thurakan special order. anthoru praja sneham.Ethano max paranja communism? ever evide mudiche adangu. Gundayisam engane poyal nammal evidam vittu pokendi varum. allayidathum nakkapicha koduthu alekootukayanu CPI cheyyunnathu. Fort kochiil sunami ellathidathu oru sakhavinu pasuuvine vangan 25000 kitti. Evarude panchayathil CPIkarku 1000 nila veedu vachalum ketida nikuthi 10 roopa mathi. Amrutanthamayiye vimarsikkal thalkalam nirthi- avar daily desabhmaniku parasyam kodukkan thudangi! ennaleyum parasyam kandu. vargeeyatha ethil appuram. manmohan US-l poyappo muslim patradipare ozhivakki.! Desabhimaniyile onnampagile thalekkett! ethu muslimkale nannakanano? Christiansine othukan pala vazhi noki. avar Congressine vote cheyyu annariyam.Appol bhagyathinu orisayil kalapam vannu. vegam anavakarar vittu orisayil thoongi.Nedumpasseriyil palli akarmichu- ethu vare prathiye kittiyilla! kitti , oru manasikarogiye! arka manasika rogam.. namuk. allatharkka.. Ethoke janam kanunnudu.

 36. satheesh shornur

  കമ്മ്യൂണിസ്റ്റുകാര്‍ ബ്ളോഗില്‍ പ്രവേശിക്കുന്നതുകൊണ്ട് ആര്‍ക്കാണ് ഇത്ര ദണ്ണം. ജനാധിപത്യത്തേക്കുറിച്ച് നൂറ്റേട്ടാവര്‍ത്തി വാചോടാപം നടത്തുന്നവര്‍ സ്വന്തം അഭിപ്പരായം പ്രകടിപ്പിക്കുവാനുള്ള ഒരു കമ്മ്യൂണിസ്റ്റുകാരന്‍റേ ജനാധിപത്യ സ്വാതന്ത്യത്തേ ഒരേകാധിപതിയുടേ ഭീതിയോടേ തല്ലിയൊതുക്കുന്നതേന്തിന്? കംപ്യൂട്ടറും ഇന്‍റര്‍നേറ്റുമേല്ലാം കമ്മ്യൂണിസ്സ്റ്റുകാര്‍ തൊട്ടുതീണ്ടിയാല്‍ അയിത്തപ്പേടുമേന്ന് ധരിച്ചുവര്‍ ഒന്നോര്‍ക്കുന്നത് നന്ന്. ഇന്‍‍‍ഡ്യയിലേ ആദ്യത്തേ ഐടി പാര്‍ക്ക് (ടേക്നാ പാര്‍ക്ക്, തിരുവനന്തപുരം) കമ്മ്യൂണിസ്സ് മന്ത്രിസഭയാണ് തുടങ്ങിവച്ചത്. മലയാള മനോരമയ്ക്കു പോലും സ്പ്നം കാണാന്‍ കഴിയുന്നതിനു മുന്‍പ് പത്രരംഗത്ത് കംപ്യൂട്ടര്‍ വത്കരണം(ഡി.ടി.പി) നടപ്പിലാക്കിയത് ദേശാഭിമാനിയിലാണ്. ഇപ്പോള്‍ കേരള ജനതയ്ക്ക് നഷ്ടം വരാതേ സ്മാര്‍ട്ട് സിറ്റി സാക്ഷാത്കരിക്കുന്നതും കമ്മ്യൂണിസ്സ് മന്ത്രിസഭയാണ്. രാജീവ് ഗാന്ധിയുടേ നേത്രൃത്വത്തിലുള്ള കേന്ദ്രമന്ത്രി സഭ സര്‍ക്കാര്‍ മേഖലയില്‍ ജീവനക്കാരുടേ എണ്ണം വേട്ടിച്ചുരുക്കിക്കൊണ്ട് നടപ്പിലാക്കാനിരുന്ന തേറ്റായ കംപ്യൂട്ടര്‍വത്കരണ തൊഴിലാളിപക്ഷത്തുനിന്നു ചേറുത്തതിനേ കംപ്യൂട്ടറിനേ ഏതിര്‍ക്കുന്ന കാടന്‍മാരായി കമ്മ്യൂണ്സ്റ്റുകാരേ ചിത്രീകരിച്ചത് ഇവിടുത്തേ വലതുപക്ഷമാഥ്യമങ്ങളാണ്. ഒരു പുരുഷായുസ്സു മുഴുവന്‍ ഒരു ജനതക്കായി ജീവിച്ച സഖാവ് നായനാരേ കോമാളിയായി ചിത്രീകരിച്ച വലതുപക്ഷ മാധ്യമബുദ്ധി കമ്മ്യൂണ്സ്റ്റുകാരേ സയന്‍സിന്‍റേയും ടേക്നോളജിയേയും തീണ്ടാപ്പാടകലേ നിര്‍ത്തുന്ന കോമാളികളായി ചിത്രീകരിച്ചു. അതിലവര്‍ ഏരേക്കുറേ വിജയിക്കുകയും ചേയ്തു. ഈ മുത്തശ്ശിക്കഥ കാണാപ്പാഠം പടിച്ചവരാണ് കംപ്യൂട്ടറും ഇന്‍റര്‍നേറ്റുമേല്ലാം കമ്മ്യൂണിസ്സ്റ്റുകാര്‍ തൊട്ടുതീണ്ടിയാല്‍ അയിത്തപ്പേടുമേന്ന് ധരിച്ചുവച്ചിരിക്കുന്നത്. മാര്‍ക്സിസ്സമേന്നാല്‍ മാറുന്നലോകത്തിന്‍റേ ശാസ്തമാണ്.ശാസ്ത്രീയവും വൈരുദ്ധ്യാധിഷ്ഠിതവുമായ ഭൗതികമാണ് മാര്‍ക്സിസത്തിന്‍റേ അടിത്തറ. ആ മാര്‍ക്സിസ്റ്റുകാര്‍ കംപ്യൂട്ടറിനേ എതിര്‍ക്കുന്നവരാണേന്ന് പറയുന്നതില്‍ അല്പമേങ്കിലും പതിരുണ്ടോ. ബ്ലോഗും, കംപ്യൂട്ടറും ഇന്‍റര്‍നേറ്റുമേല്ലാം നമുക്ക് വര്‍ഗ്ഗീയവാദികള്‍ക്കും, സമൂഹത്തേ പിന്നോട്ടു തിരിക്കുന്ന യാഥാസ്തിക ശക്തികള്‍ക്കും വിട്ടുകൊടുക്കാം. കമ്മ്യൂണിസ്റ്റുകാര്‍ തൊടരുതേന്നല്ലേയുള്ളു.

  ബ്ലോഗിന്‍റേ വിശാലലോകം കണ്ണൂരാകുമേന്നാണ് ചിലര്‍ ഭയപ്പേടുന്നത്. അരുംകൊലകള്‍ക്കൊണ്ട് ആരാണ് കണ്ണൂരിനേ കുപ്രസിദ്ധമാക്കിയത്. കമ്മ്യൂണിസ്റ്റുകാരാണേങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്കു മേല്‍ക്കയ്യുള്ള മറ്റു ജില്ലകളില്‍ എന്താണങ്ങനേ സംഭവിക്കാത്തത്. ഏന്തേ കണ്ണൂരുമാത്രം ഇങ്ങനേ?

  ജാതിയുടേയും ജന്മിത്തത്തിന്‍റേയും നീരാളിപ്പിടുത്തത്തില്‍ നിന്ന് കേരളത്തേ കുതറിമാറ്റിയ കര്‍ഷകസമരങ്ങള്‍ക്കു വേദിയായ കയ്യൂരും, കരിവള്ളൂരും, ഒഞ്ചിയവും, മൊറോഴയുമേല്ലാം ഊള്‍ക്കൊണ്ട കണ്ണൂരിനേ ആരാണ് മനുഷ്യ രക്തത്തിന് പച്ചവേള്ളത്തിന്‍റേ വിലപോലും കല്‍പ്പിക്കാതിരുന്ന ഗുജറാത്തും, ഒറീസ്സയുമൊക്ക്കേയാക്കാന്‍ ശ്രമിക്കുന്നത്.

  അന്വേഷിക്കൂ. കണ്ടേത്തൂ.

 37. കമ്മ്യുണിസ്റ്റ്കാരെ ഇന്നും പലരംഗത്തുനിന്നും ഒഴിച്ച് നിറ്ത്താനും കമ്മ്യുണിസ്റ്റുകാര്‍ ചെയ്യുന്നതൊക്കെ വളരെ പേടിപ്പെടുത്തുന്ന സംഗതികളായി ചിത്രികരിക്കാനുമുള്ള പ്രവണത ഇനിയും നിര്‍ത്തേണ്ട സമയമായിട്ടില്ലേ? വാറ്ത്താമാധ്യമങള്‍ കമ്മ്യുണിസ്റ്റ് വിരുദ്ധത പ്രകടിപ്പിക്കുമ്പോള്‍ അതേ മാധ്യമങളെ ഉപയോഗിച്ച് തിരിച്ചടികൊടുക്കാടുക്കാന്‍ തയ്യാറാകുമ്പോള്‍ വേവലാതിപ്പെടുന്നത് എന്തിനാണ്‍‍‍

 38. അഭിപ്രായസ്വാതന്ത്ര്യത്തിനുള്ള സ്വതന്ത്രമാധ്യമമെന്ന നിലയില്‍ വിവരസാങ്കേതിക വിനിമയരംഗത്ത്‌ വിസ്‌ഫോടനം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന ബ്ലോഗുകള്‍ കേരളത്തിലെ സി പി ഐ എമ്മിനെയും വിഷമിപ്പിക്കുന്നു.
  എന്ന് പോസ്റ്റില്‍ എഴുതിവച്ചിരിക്കുന്നു. അതിനു ന്യായമെന്നോണം ക്വോട്ടിയിരിക്കുന്നത് : “..നമ്മള്‍ പൂര്‍ണ്ണമായും അവഗണിച്ചിരിക്കുന്ന മേഖലയാണ്‌ ഇന്റര്‍നെറ്റ്‌ വഴി നടക്കുന്ന പ്രചാരണം. ഇവിടെയും സംഘടിതമായ ഇടപെടലുകള്‍ വേണം. ബ്ലോഗുകളിലെ ചര്‍ച്ചകള്‍ ശ്രദ്ധിക്കുകയും ഇടപെടുകയും വേണം.” എന്ന മുന്നണിയുടെ രേഖയിലെ ഭാഗവും.

  ഭയങ്കരന്‍ അനാലിസിസ് തന്നെ…!! ദേശാഭിമാനീം മനോരമയുമൊക്കെ തോറ്റുപോകുമല്ലോ മാഷേ [:D]

 39. Anthakan

  computr-ne ethirthavar eni bhoolokapadayumayi vannal bakkatum vellavum kadalum pinarayiyum pinne v s achu mamanum kallan kanhi vekkunnavanum ellam koode jorayi

 40. പിങ്ബാക്ക് ബൂലോകത്തില്‍ ‘റെഡ്‌’ വൊളണ്ടീയര്‍മാര്‍ ? | സ്വ:ലേ

 41. പിങ്ബാക്ക് ബൂലോകത്തില്‍ ‘റെഡ്‌’ വൊളണ്ടീയര്‍മാര്‍ ? | SwaLe

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )

Google+ photo

You are commenting using your Google+ account. Log Out / മാറ്റുക )