Category Archives: അഭിമുഖം

അധികാരം മന്ത്രി സുധാകരനെ മത്തുപിടിപ്പിക്കുന്നു

ദേവസ്വം മന്ത്രിയും ബോര്‍ഡ്‌ പ്രസിഡന്റും ഒരു ചേരിയിലും രണ്ട്‌ ബോര്‍ഡംഗങ്ങള്‍ മറുചേരിയിലും നിന്നുകൊണ്ട്‌ നടത്തുന്ന ചക്കളത്തിപോരാട്ടം ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ പ്രതിസന്ധിയിലാഴ്‌ത്തിയിരിക്കുകയാണ്‌. പട്ടികജാതിക്കാരനെയും വനിതയെയും ബോര്‍ഡംഗങ്ങളാക്കിയതാണ്‌ തനിക്ക്‌ പറ്റിയ തെറ്റെന്ന്‌ മന്ത്രിയും സമനില തെറ്റിയ ഒരാള്‍ ദേവസ്വം മന്ത്രിയായതാണ്‌ ഈ പ്രതിസന്ധിക്കെല്ലാം കാരണമെന്ന്‌ ബോര്‍ഡംഗങ്ങളും പരസ്യമായി വിഴുപ്പലക്കുന്നു. ഈ പശ്ചാത്തലത്തില്‍ ബോര്‍ഡിലെ സി പി ഐ പ്രതിനിധിയായ പി നാരായണനുമായി നടത്തിയ അഭിമുഖം

രൂപീകരിച്ചതുമുതല്‍ വിവാദങ്ങളാണല്ലോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍?

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒരുപാട്‌ അധികാരങ്ങളും അവകാശങ്ങളും ഉണ്ടെന്നാണ്‌ ദേവസ്വംമന്ത്രി ജി സുധാകരന്റെ ധാരണ. അതൊരു സ്വതന്ത്ര അധികാരങ്ങളുള്ള ബോര്‍ഡാണെന്ന്‌ അദ്ദേഹത്തിന്‌ അറിഞ്ഞുകൂട. അത്‌ മന്ത്രി പഠിക്കാഞ്ഞിട്ടാണോ അതോ പഠിച്ചിട്ട്‌ ഞങ്ങള്‍ക്കൊന്നുമറിയുന്നില്ലെന്ന്‌ നടിക്കുകയാണോ എന്നറിയില്ല. അദ്ദേഹം ഇടതുപക്ഷത്തിന്റെ മന്ത്രിയാണെന്ന്‌ മറ്റുള്ളവര്‍ പറയുമ്പോഴാണ്‌ നമ്മളറിയുന്നത്‌. ഇടതുപക്ഷത്തിന്റെയാണോ യു ഡി എഫിന്റെയാണോ അതിനപ്പുറത്തു വല്ലതുമാണോ എന്നതാണ്‌ എന്റെ സംശയം. ഇതുതന്നെയാണ്‌ ദേവസ്വം ബോര്‍ഡിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാദങ്ങള്‍ക്കും അടിസ്ഥാനകാരണം. Continue reading

Advertisements

1 അഭിപ്രായം

Filed under അഭിമുഖം

കേരളം എങ്ങിനെ മേല്‍ക്കൈ നേടി

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മന്ത്രിസഭയുടെ കാര്യക്ഷമതയുടെയും കേരളത്തോടുള്ള പ്രതിബദ്ധതയുടെയും മാറ്റുരക്കുന്നതാണ്‌ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കൈവരിച്ചുകൊണ്ടിരിക്കുന്ന നേട്ടങ്ങള്‍. യു ഡി എഫ്‌ മന്ത്രിസഭയുടെ കാലത്ത്‌ ഈ വിഷയത്തില്‍ തുടരെയുള്ള തിരിച്ചടിയേറ്റ്‌ കേരളം വിലപിക്കുകയായിരുന്നു. പ്രശ്‌നങ്ങള്‍ക്ക്‌ പൂര്‍ണ പരിഹാരം ഇനിയും കാണാനായില്ലെങ്കിലും ആശാവഹമായ പുരോഗതി കേരളം നേടിക്കൊണ്ടിരിക്കുകയാണ്‌. ഇടതുപക്ഷ സര്‍ക്കാരിനെതിരെ നിരന്തരം വിവാദങ്ങള്‍ കുത്തിവെക്കുന്ന മാധ്യമങ്ങളാകട്ടെ ഈ നേട്ടങ്ങള്‍ കണ്ടില്ലെന്നു നടിക്കുകയാണ്‌. ഇപ്പോഴത്തെ മുഖ്യമന്ത്രി വി എസ്‌ അച്യുതാനന്ദന്‍ പ്രതിപക്ഷ നേതാവായിരിക്കെ മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ കാട്ടിയ നിതാന്ത ജാഗ്രത അന്നത്തെ മുഖ്യമന്ത്രിമാരുടെ തന്നെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വി എസ്‌ മുഖ്യമന്ത്രിയായ ശേഷവും ഇക്കാര്യത്തിലുള്ള പ്രതിബദ്ധതക്ക്‌ അണുവിട വിട്ടുവീഴ്‌ചയുണ്ടായിട്ടില്ലെന്ന്‌ ഇതേവരെയുള്ള വിജയങ്ങള്‍ സൂചിപ്പിക്കുന്നു. ഭരണപരവും നയതന്ത്രപരവും നിയമപരവുമായ ഫലപ്രദമായ ഇടപെടലുകളിലൂടെ ജലവിഭവ മന്ത്രി എന്‍ കെ പ്രേമചന്ദ്രനും ഏറെ സങ്കീര്‍ണവും വൈകാരികവുമായ ഈ പ്രശ്‌നത്തില്‍ തന്റെ മികവ്‌ പ്രകടിപ്പിച്ചു. ഈ പശ്ചാത്തലത്തില്‍ ജനശക്തിക്കു വേണ്ടി മന്ത്രി എന്‍ കെ പ്രേമചന്ദ്രനുമായി നടത്തിയ അഭിമുഖം
Continue reading

ഒരു അഭിപ്രായം ഇടൂ

Filed under അഭിമുഖം, മീഡിയ, വ്യക്തി, സമൂഹം

പിടിച്ചുകെട്ടേണ്ടത്‌ ഐസക്കിനെ: എം കെ മുനീര്‍

മുന്‍മരാമത്തുമന്ത്രി എം കെ മുനീറിനെതിരെ വിജിലന്‍സ്‌ അന്വേഷണത്തോളമെത്തിയ ആരോപണങ്ങള്‍ മിക്കതും ഉന്നയിച്ചത്‌ ഇപ്പോഴത്തെ ധനമന്ത്രി ഡോ. തോമസ്‌ ഐസക്കാണ്‌. പൊതുമരാമത്തുവകുപ്പില്‍ ഇന്നും തുടരുന്ന പ്രശ്‌നങ്ങളിലും കരാറുകളിലും അറ്റകുറ്റപ്പണികള്‍ മുടങ്ങിയതിലുമെല്ലാം കുറ്റവാളി മുനീര്‍ ആണെന്നാണ്‌ മന്ത്രി ഐസക്‌ ഇപ്പോഴും ആവര്‍ത്തിച്ച്‌ ആരോപിക്കുന്നത്‌. ഈ സാഹചര്യത്തില്‍ ഡോ. മുനീറുമായി ജനശക്തിക്കുവേണ്ടി നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം

ധനമന്ത്രി തോമസ്‌ ഐസക്കിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സമഗ്രമായ അന്വേഷണം നടത്തണമെന്ന്‌ കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ താങ്കള്‍ ആവശ്യപ്പെട്ടിരുന്നല്ലോ. ആദ്യമായാണ്‌ ധനമന്ത്രിക്കെതിരെ അന്വേഷണം വേണമെന്ന്‌ പ്രതിപക്ഷത്തു നിന്ന്‌ ഒരാള്‍ ആവശ്യപ്പെടുന്നത്‌. എന്തുകൊണ്ടാണ്‌ ഇങ്ങനെയൊരു ആവശ്യം?

ധനമന്ത്രിയുടെ പ്രവര്‍ത്തനങ്ങളില്‍ നിഗൂഢതയുണ്ടെന്നതുകൊണ്ടാണ്‌ ഇത്തരത്തില്‍ ഒരു ആവശ്യം ഉന്നയിച്ചത്‌. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു പിറകില്‍ ഒരു സാമ്രാജ്യത്വ അജണ്ടയുണ്ട്‌ എന്നതിന്‌ യാതൊരു സംശയവും വേണ്ട. മന്ത്രിയെന്ന നിലയില്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആളല്ല ഐസക്ക്‌. ജനങ്ങള്‍ ഇത്‌ വ്യക്തമായി മനസിലാക്കണം. ലോകബാങ്കിന്‌ കൊടുക്കാനുള്ള 2500 കോടി, മറ്റുള്ളവര്‍ക്ക്‌ ഇത്രകോടി ഇതെല്ലാം കൊടുത്തു കഴിഞ്ഞ്‌ കേരളത്തില്‍ വികസന പദ്ധതികള്‍ക്ക്‌ ചിലവഴിക്കാന്‍ പണമില്ലെന്ന്‌ തോമസ്‌ ഐസക്ക്‌ പറഞ്ഞിരുന്നത്‌ ഓര്‍ക്കുമല്ലോ. അങ്ങിനെയെങ്കില്‍ കടക്കെണിയില്‍ നിന്ന്‌ കേരളത്തെ രക്ഷിക്കാനായിരുന്നു അദ്ദേഹം ശ്രമിക്കേണ്ടിയിരുന്നത്‌. എന്നാല്‍ സംഭവിച്ചതെന്താണ്‌? ലഭിക്കേണ്ട നികുതി പിരിച്ചെടുക്കാന്‍ ശ്രമിച്ചില്ലെന്നു മാത്രമല്ല, എഡിബി, ലോകബാങ്ക്‌ വായ്‌പകള്‍ക്ക്‌ പിറകെയാണ്‌ അദ്ദേഹം പോയത്‌. Continue reading

ഒരു അഭിപ്രായം ഇടൂ

Filed under അഭിമുഖം, മീഡിയ, രാഷ്ട്രീയം, വാര്‍ത്ത, വിശകലനം, വ്യക്തി