Category Archives: പ്രതിഷേധം

ഇറാഖ്‌: രണ്ടാം ലോകയുദ്ധത്തെ വെല്ലുന്ന യുദ്ധചെലവ്‌

അമേരിക്കയുടെ യുദ്ധവെറിയുടെയും അധിനിവേശത്തിന്റെയും ചോരക്കൊതിയുടെയും അഞ്ചാണ്ടുകള്‍ പൂര്‍ത്തിയാവുകയാണ്‌. ഇറാഖില്‍ 2003 മാര്‍ച്ച്‌ ഇരുപതിനാണ്‌ അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രധാന സഖ്യകക്ഷികളുടെയും സേന ഇറാഖിനെ അക്രമിക്കാന്‍ ആരംഭിച്ചത്‌. 2003 മെയ്‌ ഒന്നിന്‌ ബാഗ്‌ദാദില്‍ അധികാരം പിടിച്ചെടുത്ത അധിനിവേശസേന, ഡിസംബര്‍ 13ന്‌ ഇറാഖ്‌ ഭരണാധികാരിയായിരുന്ന സദ്ദാം ഹുസൈനെ പിടികൂടുകയും ആജ്ഞാനുവര്‍ത്തികളുടെ പാവസര്‍ക്കാരിനെ അവരോധിക്കുകയും ചെയ്‌തു. 2006 ഡിസംബര്‍ 30ന്‌ പുലര്‍ച്ചെ അമേരിക്കന്‍ പാവക്കോടതിയുടെ വിധി പ്രകാരം സദ്ദാം രക്തസാക്ഷിത്വം വരിച്ചു.
അമേരിക്കന്‍ ജനതയെ മുഴുവന്‍ തെറ്റിദ്ധരിപ്പിച്ച്‌ ഇറാഖ്‌ യുദ്ധത്തിന്‌ അരങ്ങൊരുക്കിയ ജോര്‍ജ്ജ്‌ ബുഷിന്റെ ഭരണകൂടം ഗുരുതരമായ പ്രതിസന്ധിയെ നേരിടുകയാണ്‌. അധിനിവേശത്തിന്‌ കാരണമായി പറഞ്ഞിരുന്ന ഇറാഖിന്റെ കൈയ്യിലെ വിനാശകാരികളായ ആയുധങ്ങള്‍ യാങ്കിപ്പടയ്‌ക്ക്‌ ഇനിയും കണ്ടെത്താനായിട്ടില്ല. സാമൂഹികമായും രാഷ്‌ട്രീയമായും സാമ്പത്തികമായും ഇറാഖും അഫ്‌ഗാനിസ്ഥാനുമെല്ലാം അമേരിക്കയെ പിടിച്ചുകുലുക്കിക്കൊണ്ടിരിക്കുന്നു. സുഖലോലുപതയുടെ ആലസ്യത്തിലെന്ന്‌ മാധ്യമങ്ങള്‍ ചിത്രീകരിച്ചിരുന്ന അമേരിക്കന്‍ തെരുവുകള്‍ യുദ്ധവിരുദ്ധ മുദ്രാവാക്യങ്ങള്‍ കൊണ്ട്‌ ഇപ്പോള്‍ പ്രകമ്പനം കൊള്ളുന്നു.

Continue reading

Advertisements

2അഭിപ്രായങ്ങള്‍

Filed under പ്രതിഷേധം, മീഡിയ, രാഷ്ട്രീയം, വാര്‍ത്ത, വിമര്‍ശനം, വിശകലനം, സാമ്പത്തികം

മമ്മൂട്ടിയെ ആരാധിച്ചാല്‍

രൗദ്രം എന്ന ചലച്ചിത്രം തിയേറ്ററുകളില്‍ ക്ലച്ചുപിടിക്കാത്തതിനാല്‍ മലയാളക്കരയാകെ ഒരു റോഡ്‌ ഷോ നടത്താന്‍ പ്ലാന്‍ ചെയ്‌തു നമ്മുടെ മെഗാ താരം മമ്മൂട്ടി. പളപളാ തിളങ്ങുന്ന ഷര്‍ട്ടും കൂളിംഗ്‌ ഗ്ലാസും ധരിച്ച്‌ അദ്ദേഹം ജനങ്ങളെ അഭിവാദ്യം ചെയ്‌തു നീങ്ങുമ്പോള്‍ മമ്മൂട്ടിക്ക്‌ കൈകൊടുക്കാന്‍ തോന്നി ഒരു യുവാവിന്‌. കൈനീട്ടിച്ചെന്ന യുവാവിനെ മമ്മൂട്ടി കൈനീട്ടി അടിച്ചു. അപ്പോള്‍ ആ മുഖത്തെ ഭാവം ഒന്നു കാണേണ്ടതുതന്നെ ആയിരുന്നു. എന്തൊരു ഭാവാഭിനയം. രൗദ്രം പോലെ പാഴായിപ്പോയില്ല. സിനിമ പൊളിഞ്ഞുപോയതിന്റെ ദേഷ്യം പാവപ്പെട്ട ആരാധകനോട്‌ കാണിക്കണോ മമ്മൂട്ടി. കുറച്ചുകൂടി മാന്യമായി പെരുമാറണം താങ്കള്‍. കാരണം താങ്കളെപ്പോലുള്ളവരെ താരങ്ങളാക്കുന്നതും വേലചെയ്‌തു കിട്ടിയ കൂലി കൊണ്ട്‌ രൗദ്രം പോലത്തെ തറപ്പടങ്ങളെ ഹിറ്റാക്കാന്‍ ശ്രമിക്കുന്നതും അവരാണ്‌. ഫാരിസിന്റെ ബിനാമി രഞ്‌ജി പണിക്കരുടെ ഭാഷയില്‍ പറഞ്ഞാല്‍ ‘നീയൊക്കെ രഹസ്യമായും ഇടക്കൊക്കെ പരസ്യമായും വിളിക്കുന്ന ജനം എന്ന കഴുത’
മമ്മൂട്ടി ആരാധകരോടുള്ള എന്റെ സഹതാപവും മര്യാദക്ക്‌ പെരുമാറാനറിയാത്ത മമ്മൂട്ടിയോടുള്ള പ്രതിഷേധവും ഇവിടെ രേഖപ്പെടുത്തുന്നു.

33അഭിപ്രായങ്ങള്‍

Filed under പ്രതിഷേധം, വീഡിയോ