Daily Archives: ഡിസംബര്‍ 14, 2007

ക്യാമ്പസ്‌ പാട്ടുകള്‍

മറ്റുള്ളവരെ പോലെത്തന്നെ എന്റെ ജീവിതത്തിലും മനോഹരമായിരുന്നു കോളേജില്‍ പഠിച്ചിരുന്ന കാലം. വസന്തകാലം എന്നുതന്നെ പറയാം. ഇതിപ്പോള്‍ എഴുതുന്നതിനു കാരണം ക്യാമ്പസ്‌ പാട്ടുകള്‍ എന്ന ബ്ലോഗ്‌ കണ്ടതാണ്‌. കോളേജുകളുടെ സാര്‍വദേശിയ ഗാനങ്ങള്‍ വീണ്ടും വായിക്കാനിടവന്നപ്പോള്‍ അറിയാതെ ഒരു സന്തോഷം, ഒരു ഗൃഹാതുരത, തിരികെ കിട്ടില്ലെന്ന്‌ അറിയാമെങ്കിലും വെറുതെ ഒരു മോഹം.
എ സോണ്‍, ഇന്റര്‍ സോണ്‍ കലോത്സവങ്ങള്‍ക്കുള്ള പോക്കിലും വരവിലും പാടിത്തിമര്‍ത്തിരുന്ന ഏറ്റുപാടിയിരുന്ന ഗാനങ്ങള്‍. അതൊന്നും ഒരു ക്യാമ്പസിന്റെയും സ്വന്തമായിരുന്നില്ല. അതിന്‌ ഒരു രചിയിതാവും ഉണ്ടാവാനിടയില്ല. വാമൊഴിയായി അതു തലമുറകള്‍ തോറും കൈമാറി ഇപ്പോഴും ക്യാമ്പസുകളെ പാടിയുണര്‍ത്തുന്നു. തെരഞ്ഞെടുപ്പ്‌ വരുമ്പോള്‍ പാട്ടുകള്‍ക്ക്‌ വിപ്ലവഛായ വരുന്നു. അലസമായിരിക്കുമ്പോള്‍ കവിതകള്‍ക്കു പുറമെ ഏറ്റുപാടാവുന്ന ചില പാട്ടുകളും ഉണ്ടായിരുന്നു. Continue reading

1 അഭിപ്രായം

Filed under ഓര്‍മ